ഗരങ്ങളിലും പട്ടണങ്ങളിലുമായി ആയിരക്കണക്കിന് വേയ്പ് (ഇലക്ട്രോണിക് സിഗററ്റ്) ഷോപ്പുകളാണ് ഉയര്‍ന്നു വരുന്നത്. അവയില്‍ പലതും സ്‌കൂള്‍ പരിസരങ്ങളിലുമാണ്. ആകര്‍ഷണീയമായ പരസ്യങ്ങളും, സ്വാദിഷ്ടമായ വിഭിന്ന രുചികളുമായി അവ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഉയര്‍ന്ന് വരുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഇവയുടെ ഉപയോഗം ഉണ്ടാക്കുമെന്നത് മാത്രമല്ല, അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്. മറിച്ച് ഇവയുടെ മറവില്‍ ഒളിച്ചിരിക്കുന്ന വലിയൊരു അപകടമുണ്ടെന്ന് അധികൃതര്‍ പറയുന്നു.

നീചരായ ഗ്രൂമിംഗ് ഗ്യാംഗുകള്‍ കുട്ടികളെ തങ്ങളിലേക്കാകര്‍ഷിക്കാനും പിന്നീട് ലൈംഗികമായി ഉപയോഗിക്കുന്നതിനും വേയ്പുകളെ ആകര്‍ഷിക്കുന്നു എന്നതാണ് ഞെട്ടലുളവാക്കുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ഇത്തരം ഷോപ്പുകള്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു എന്നാണ് പോലീസും സാമൂഹ്യപ്രവര്‍ത്തകരും സംശയിക്കുന്നത്. നിസ്സഹായരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സഹായമൊരുക്കുന്ന ഗേള്‍സ് ഔട്ട് ലൗഡ് എന്ന സംഘടന പറയുന്നത്, വേയ്പ് ഷോപ്പ് ഉടമകളാല്‍ വശീകരിക്കപ്പെടുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു എന്നാണ്.

സൗജന്യ സാമ്പിളൂകള്‍ ഉപയോഗിക്കാന്‍ നല്‍കിയാണ് ഇവരെ ഷോപ്പുടമകള്‍ ആകര്‍ഷിക്കുന്നത്. ഗേള്‍സ് ഔട്ട് ലൗഡ് എന്ന സംഘടനയുടെ സ്ഥാപകയായ ജെയിന്‍ കെന്യോണ്‍ പറയുന്നത് തന്റെ സഹായം തെടിയെത്തിയ ഒരു പെണ്‍കുട്ടി പത്തില്‍ ഒന്‍പത് തവണയും ദുരുപയോഗം ചെയ്യപ്പെട്ടത് വേയ്പ് നല്‍കിയായിരുന്നു എന്നാണ്. പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യും എന്ന് മാത്രമല്ല, മറ്റ് പല സംഘടിത കുറ്റകൃത്യങ്ങളുടെയും മുന്‍നിരയില്‍ ഈ പെണ്‍കുട്ടികളെ ഇത്തരം സംഘങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്നതാണ് ഏറെ ആശങ്കാജനകം. വേയ്പുകള്‍ നല്‍കി പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ഇക്ബാല്‍ സിംഗ് എന്ന ഒരു അഫ്ഗാന്‍ പൗരനെ നേരത്തേ 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

സാദിഖ് ഖാനു കീഴില്‍ നിയമവാഴ്ച്ചയില്ലാതെ ലണ്ടന്‍ നഗരം

തലസ്ഥാന നഗരം സുരക്ഷിതമാണെന്ന അവകാശവാദം മേയര്‍ സാദിഖ് ഖാന്‍ കൂടെക്കൂടെ മുഴക്കാറുണ്ടെങ്കിലും യാഥാര്‍ത്ഥ്യം നേരെ തിരിച്ചാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സാദിഖ് ഖാന്‍ അധികാരമേറ്റതിനു ശേഷം ലണ്ടന്‍ നഗരത്തില്‍ കുറ്റകൃത്യ നിരക്ക് കുതിച്ചുയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ല്‍ ബോറിസ് ജോണ്‍സാനും പിറകെ ലണ്ടന്‍ മേയര്‍ സ്ഥാനത്തെത്തിയ സാദിഖ് ഖാന്‍ 2012 ലെയും 2024 ലെയും തെരഞ്ഞെടുപ്പുകളിലും വിജയിച്ചിരുന്നു. ലണ്ടനെ കുറിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പരത്തുന്ന അപവാദങ്ങളുടെ നിജസ്ഥിതി പരിശോധിച്ചറിയുവാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ബ്രിട്ടനിലെത്തിയ നയതന്ത്ര പ്രതിനിധികളെ സാദിഖ് ഖാന്‍ വെല്ലുവിളിച്ചതിനു പുറകെയാണ് ഇപ്പോള്‍, ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതു മുതല്‍ ഏറ്റവും കുറവ് കൊലപാതകങ്ങളാണ് കഴിഞ്ഞവര്‍ഷം ലണ്ടനില്‍ നടന്നതെന്നായിരുന്നു സാദിഖ് ഖാന്റെ വാദം. മാത്രമല്ല, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലണ്ടന് കുപ്രസിദ്ധി നേടിക്കൊടുത്ത ഫോണ്‍ മോഷണവും 2025 ല്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഈ പ്രസ്താവന വന്നതിനു ശേഷം മാത്രം ഒരു എണ്‍പതുകാരിയെ കുത്തിക്കൊലപ്പെടുത്തി. മാത്രമല്ല, വ്യാഴാഴ്ച്ച ഒരു 14 കാരനെ വെടിവെച്ചു കൊല്ലുകയും കാല്‍ഫാമില്‍, ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര അഴിഞ്ഞാട്ടം തെരുവുകളില്‍ നടക്കുകയും ചെയ്തിരുന്നു. നിയമരഹിത ലണ്ടന്‍ (ലോ ലെസ്സ് ലണ്ടന്‍) എന്ന് കുപ്രസിദ്ധമായ ലണ്ടന്‍ എല്ലാം തികഞ്ഞ നഗരമല്ലെങ്കിലും, അമേരിക്കയിലെ പല പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷിതമാണെന്നായിരുന്നു ഖാന്‍ പറഞ്ഞിരുന്നത്.

എന്നാല്‍, ലഭ്യമായ രേഖകള്‍ പരിശോധിക്കുമ്പോള്‍, മോഷണം. ലൈംഗിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയവ സാദിഖ് ഖാന്‍ അധികാരത്തിലേറിയ 2016 ന് ശേഷം നാടകീയമായി വര്‍ദ്ധിച്ചതായി കാണാം. മോഷണ കേസുകളില്‍ 140 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍, ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉണ്ടായത് 55 ശതമാനത്തിന്റെ വര്‍ദ്ധനവാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ 34 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ അക്രമ സംഭവങ്ങളില്‍ ഉണ്ടായത് 27 ശതമാനം വര്‍ദ്ധനവാണ്.

മെടോപോളിറ്റന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ കണക്കുകളാണിത്. എന്നാല്‍, ഇതേ കാലയളവില്‍ ലണ്ടനിലെ ജനസംഖ്യയും വര്‍ദ്ധിച്ചു എന്നതും ഒരു വസ്തുതയാണ്.