കൊച്ചി: മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ നിഖില വിമലിന്റെ മുസ്ലിം കല്യാണവുമായി ബന്ധപ്പെട്ട പരാമർശത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ സൈബറാക്രമണം നടക്കുകയാണ്. 'കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം നല്കുന്നത് അടുക്കളഭാഗത്ത്, ഇന്നും അങ്ങനെ തന്നെ' എന്ന പരാമർശമാണ് വിവാദമായത്.

നിഖിലയുടെ വാക്കുകൾ: 'നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് തലേന്നത്തെ ചോറും മീൻകറിയുമൊക്കെയാണ്. കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല.

ആണുങ്ങൾ പെണ്ണിന്റെ വീട്ടിൽ വന്നാണ് താമസിക്കുന്നത്. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവർ മരിക്കുന്നതുവരെ പുതിയാപ്ലമാരായിരിക്കും' എന്നും നിഖില പറയുന്നു. അയൽവാശി എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ഗ്യാലറിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിഖിലയുടെ പ്രതികരണം.

നിഖില പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന ചർച്ചയേക്കാളുപരി, അവരെ സംഘിയായി മുദ്ര കുത്താനും ചിലർ വ്യഗ്രത കാട്ടുന്നു. നിഖില പറഞ്ഞത അക്ഷരം പ്രതി ശരിയാണെന്ന് ചിലരും, മുസ്ലീങ്ങളുടെ മൊത്തത്തിലുള്ള രീതിയല്ലെന്നും മറ്റുചിലരും അഭിപ്രായപ്പെട്ടു.

നിഖിലയുടെ നിരീക്ഷണം അക്ഷരംപ്രതി ശരിയാണെന്ന് കുറിക്കുന്നും രാഷ്ട്രീയ പ്രവർത്തകയും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് സ്വതന്ത്രയായി മത്സരിക്കുകയും ചെയ്ത നുസ്രത്ത് ജഹാൻ കുറിച്ചു.

'കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം നല്കുന്നത് അടുക്കളഭാഗത്ത്, ഇന്നും അങ്ങനെ തന്നെ' എന്ന നിഖില വിമലിന്റെ നിരീക്ഷണം അക്ഷരം പ്രതി സത്യമാണ്.

ഈ പ്രസ്താവന സ്വാഭാവികമായും ചിലർക്ക് ഇഷ്ടപ്പെടില്ല. 'ഇതൊക്കെ എത്ര വലിയ കാര്യമാണോ?', 'സൗകര്യത്തിന് വേണ്ടിയുള്ള ഒരു അറേഞ്ച്‌മെന്റ് മാത്രമല്ലേ അത്?' എന്നീ നിഷ്‌കുചോദ്യങ്ങൾ മുതൽ 'മുസ്ലിംകൾക്ക് സ്വന്തം രീതികളും ചിട്ടകളും ഉണ്ടാവും, അത് പറ്റുന്നവർ അങ്ങോട്ട് പോയാൽ മതി' എന്ന വെല്ലുവിളി വരെ ഇക്കൂട്ടരുടെ വകയായി ഉണ്ട്.

സത്യത്തിൽ നിഖില പറഞ്ഞത് പച്ച പരമാർത്ഥമാണ്. മുസ്ലിം വിവാഹ സത്കാരത്തിന് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ ഭാഗത്തായിട്ടാണല്ലോ ഇപ്പോളും കസേരകൾ ഇടാറുള്ളത്. ഇനി പെണ്ണുങ്ങക്കായി നീക്കി വച്ച സ്ഥലം പോലും നിരപ്പില്ലാതെയും ചളി ഉള്ളതുപോലും ആവും.

ഇപ്പൊ കാശൊക്കെ ആയപ്പൊ അതിനൊക്കെ ഒരു വ്യത്യാസമുണ്ട്. എങ്കിലും വിവാഹമായാലും മയ്യത്തായാലും പെണ്ണുങ്ങളുടെ പ്രവേശന വഴിയും പിന്നാമ്പുറത്ത് കുടിയല്ലേ? അതുപോലെ ആദ്യം പുരുഷന്മാർക്ക് ഭക്ഷണം നൽകിയതിന് ശേഷം മാത്രം സ്ത്രീകൾക്ക് അവസരം നല്കുന്ന പ്രവണതയും പൂർണമായി ഇപ്പോഴും മാറിയിട്ടില്ല.

ഭക്ഷണ ശാലയ്ക്ക് പിറകിലൂടെ വേറെ വഴി പെണ്ണുങ്ങക്കായി ഒരുക്കിയ സത്കാരങ്ങളിൽ പോലും മുന്നിലൂടെ തന്നെ കടക്കണം എന്ന വാശി എനിക്കുണ്ടായിരുന്നു, അത് പറ്റാത്തിടത്ത് എത്തിപ്പോയാൽ കഴിയുന്നതും ഭക്ഷണം കഴിക്കാതെ തിരിച്ചു പോകാൻ ശ്രമിച്ചിരുന്നു. അണ്ണാറക്കണ്ണനും തന്നാലായത്. പിന്നൊരു കാര്യമുള്ളത്, ഒരു വസ്തുത പറഞ്ഞ ആ കുട്ടിയെയും സംഘിയാക്കി എന്നതാണ്. സന്തോഷം, സമാധാനം.

അതേസമയം, മുസ്ലീങ്ങളുടെ മൊത്തത്തിലുള്ള രീതിയായി തോന്നിയിട്ടില്ലെന്നും ആധുനികത തീരെ കടന്നുവരാത്ത ഇടങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ആണ് ഇതൊക്കെ കണ്ടുവരാറുള്ളതെന്നും സാമൂഹിക പ്രവർത്തകയും അഭിനേത്രിയുമായ ലാലി പിഎം കുറിച്ചു.

ലാലിയുടെ പോസ്റ്റ്:

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒക്കെ കല്യാണങ്ങൾക്ക് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇടയിൽ ഒരു മറയിട്ടു വെവ്വേറെ വിളമ്പുന്നത് കണ്ടിട്ടുണ്ട്. മരണവീടുകളിൽ സ്വാഭാവികമായി തന്നെ സ്ത്രീകൾ വീടിനു പുറകിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. പാളയം പള്ളി ഇമാം പങ്കെടുത്ത കല്യാണങ്ങൾ പോലും യാതൊരു പക്ഷഭേദവും ഇല്ലാതെ നടന്നതും കണ്ടിട്ടുണ്ട്. ഇതൊന്നും മുസ്ലീങ്ങളുടെ മൊത്തത്തിലുള്ള രീതിയായി തോന്നിയിട്ടില്ല. ആധുനികത തീരെ കടന്നുവരാത്ത ഇടങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ആണ് ഇതൊക്കെ കണ്ടുവരാറുള്ളത്. പൊതു രീതിയല്ല എന്നർത്ഥം.

മരണ വീട്ടിലെ ഇത്തരം രീതികൾ ഒക്കെ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മാറി വരുന്നുണ്ട്. സ്ത്രീകൾ സ്വന്തം അഭിമാനത്തെ കുറിച്ച് ബോധം ഉള്ളവരാകുമ്പോൾ അല്ലാതെ ഇത്തരം ഡിസ്‌ക്രിമിനേഷനുകൾ ഒന്നും മാറാൻ പോകുന്നില്ല . ഇത് ചെയ്യുന്നവരോ അനുഭവിക്കുന്നവരോ ഇത്തരം പക്ഷപാതിത്വത്തെക്കുറിച്ച് ബോധമുള്ളവരും അല്ല.

നിഖില കണ്ട,അനുഭവിച്ച, പങ്കെടുത്ത ഒരു കല്യാണത്തെ പറ്റി പറഞ്ഞതിന് അവരുടെ മുമ്പ് പറഞ്ഞ പ്രസ്താവനകളെയും പോലും മറന്നു ഈ വാർത്തയ്ക്കിടയിൽ ആൾക്കൂട്ട ആക്രമണം നടത്തുന്നത് ഇസ്ലാമിനോ മുസ്ലിം ജനതയ്‌ക്കോ ഭൂഷണമല്ല. കൃത്യമായ നിലപാടുള്ള മനുഷ്യരെ കൂടി നിശബ്ദരാക്കാനേ ഇത്തരം ആക്രമണങ്ങൾക്ക് കഴിയൂ.

മുസ്ലീങ്ങൾ എന്നത് ഏക ശിലയിൽ വാർത്തെടുത്തവരല്ല. ഓരോ നാടിനും വീടിനും വിദ്യാഭ്യാസത്തിനും ജീവിത നിലവാരത്തിനും ഒക്കെ അനുസരിച്ച് മുസ്ലീങ്ങളുടെ ജീവിതരീതികൾ മാറുന്നുണ്ട്. അവരിൽ ആധുനിക സമൂഹത്തിന് യോജിക്കാത്ത പല ശീലങ്ങളും ഉള്ളവരും ഉണ്ട്. ലോകം മാറുമ്പോൾ സ്വാഭാവികമായും ഇതൊക്കെ മാറുക തന്നെ ചെയ്യും.

നടനും, അഭിനേതാവുമായ ഷുക്കൂർ വക്കീൽ ഇങ്ങനെ കുറിച്ചു:

മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ?
(സ്വത്ത് അവകാശങ്ങളിൽ ഉള്ളതു പോലെ )മുസ്ലിമീങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്,പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിമീങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാം.
കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക.?
നിഖില