- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂരിനെ യുനെസ്‌കോ ഗ്ലോബൽ ലേണിങ് സിറ്റിയാക്കി പ്രഖ്യാപിച്ചതിന് പിന്നിൽ ആര്യാടൻ ഷൗക്കത്തിന്റെ പദ്ധതികൾ; ഷൗക്കത്ത് പത്ത് വർഷം മുമ്പ് നടപ്പിലാക്കിയ പദ്ധതികൾ തുണയായി; നിലമ്പൂരിനൊപ്പം തെലങ്കാനയിലെ വാറങ്കലും തൃശൂരുമാണ് ഗ്ലോബൽ ലേണിങ് സിറ്റി പട്ടികയിൽ ഇടംപിടിച്ചു
മലപ്പുറം: നിലമ്പൂരിനെ യുനെസ്‌കോ ഗ്ലോബൽ ലേണിങ് സിറ്റിയാക്കി പ്രഖ്യാപിച്ചതിന് പിന്നിൽ ആര്യാടൻ ഷൗക്കത്തിന്റെ പദ്ധതികൾ. നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയർമാനുമായി ഷൗക്കത്ത് 10 വർഷം നടപ്പാക്കിയ മാതൃകാപദ്ധതികളുടെ മികവിലാണ് ചരിത്ര നേട്ടം. നിലമ്പൂരിനെ തേടിയെത്തിയത്. നഗരത്തിന്റെ ചരിത്രം വിദ്യാഭ്യാസ, സാംസക്കാരിക മേഖലയിൽ കൈവരിച്ച സുസ്ഥിര വികസനം എന്നീ മേഖലകളിലാണ് നിലമ്പൂർ കൂടുതൽ പോയിന്റുകൾ നേടിയത്.
ജ്യോതിർഗമയ പദ്ധതിയിലൂടെ എല്ലാവർക്കും നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇന്ത്യയിലെ ആദ്യ പഞ്ചായത്തായി നിലമ്പൂരിനെ മാറ്റിയത് 2008ലാണ്. തുടർന്ന് സമീക്ഷ പദ്ധതിയിലൂടെ 40- വയസുവരെയുള്ള 1656 യുവതീയുവാക്കൾക്കും പത്താം തരം തുല്യത നേടിക്കൊടുത്തു. സർക്കാർ സ്‌കൂളിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കാൻ നാലു വർഷം ഇംഗ്ലണ്ടിൽ നിന്നും സന്നദ്ധസേവകരായി ഇംഗ്ലീഷുകാരെ എത്തിച്ചു. യൂണിസെഫുമായി സഹകരിച്ച് നിലമ്പൂരിനെ ശിശു സൗഹൃദനഗരമാക്കി മാറ്റി.
ബാല്യവിവാഹവും മൈസൂർ കല്യാണവും കാരണം ദുരിതത്തിലായ സ്ത്രീകൾക്കും പാതി വിഴി പഠനം നിലച്ചവർക്കും വഴികാട്ടി കമ്യൂണിറ്റി കോളജ് വഴി തൊഴിൽ പഠിപ്പിച്ച് ജോലി നൽകി. സൗജന്യ പി.എസ്.സി പരിശീലനത്തിലൂടെ 300 റിലേറെ പേർക്ക് സർക്കാർ ജോലി ലഭിച്ചു. 1000 ത്തിലേറെപ്പേർക്ക് തൊഴിൽപരിശീലനത്തിലൂടെ സ്വന്തം കാലിൽ നിൽക്കാനുള്ള ജോലിയും നൽകി. ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന വിശപ്പുരഹിത നഗരം പദ്ധതിയിലൂടെ എല്ലാവർക്കും ഒരു നേരത്തെ ഉച്ചഭക്ഷണം ഉറപ്പുനൽകി.
60 വയസുകഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകുന്ന വാർധക്യകാല സുരക്ഷ പദ്ധതി, പട്ടികജാതി വനിതകൾക്ക് ചികിത്സയും മരുന്നും നൽകുന്ന പട്ടികജാതി വനിതകൾക്കുള്ള ആരോഗ്യ പദ്ധതി, ഭർത്താവ് ഉപേക്ഷിച്ചവർക്കും വിധവകൾക്കും 30 കഴിഞ്ഞ അവിവാഹിതകളുടെയും ആരോഗ്യ സംരക്ഷണം നഗരസഭ ഏറ്റെടുത്ത സഹജ പദ്ധതി, ഒന്നാം ക്ലാസ് മുതൽ എട്ടുവരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സയും മരുന്നും നൽകുന്ന ബാലസുരക്ഷ പദ്ധതി അടക്കം ഒട്ടേറെ നൂതന പദ്ധതികളാണ് നടപ്പാക്കിയത്. ഇക്കോ ടൂറിസം രംഗത്ത് പുതിയ പദ്ധതികൾ കൊണ്ടുവന്നു.
സാസംസ്്ക്കാരിക രംഗത്ത് ഉണർവായി പാട്ടുത്സവം ടൂറിസം ഫെസ്റ്റിവൽ നടത്തി. നിലമ്പൂരിന്റെ മുഖശ്രീ മാറ്റിയ ഇത്തരം നൂതന പദ്ധതികളാണ് യൂനെസ്‌കോ ഗ്ലോബൽ ലേണിങ് സിറ്റി പട്ടികയിലേക്ക് നിലമ്പൂരിന് ഇടംപിടിക്കാൻ വഴിയൊരുക്കിയത്. ജെ.എസ്.എസ് അടക്കമുള്ള സംഘടനകൾ അപേക്ഷ നൽകിയെങ്കിലും യുനെസ്‌കോ പ്രധാനമായും പരിഗണിച്ചത് നിലമ്പൂരിൽ വിദ്യാഭ്യാസ, സാംസ്കാരിക രംഗത്ത് സുസ്ഥിര വികസനത്തിന് വഴിയൊരുക്കിയ പദ്ധതികളാണ് . ഇന്ത്യയിൽ നിന്നും തെലങ്കാനയിലെ വാറങ്കലും തൃശൂരുമാണ് നിലമ്പൂരിനൊപ്പം ഗ്ലോബൽ ലേണിങ് സിറ്റി പട്ടികയിൽ ഇടംപിടിച്ച നഗരങ്ങൾ.