- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ കുത്തബ് മിനാറിനെക്കാൾ ഉയരം; പൂന്തോട്ടത്തിന്റെ പേരിൽ തുടങ്ങി ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധം; അനധികൃത നിർമ്മിതിയെന്നു കണ്ടെത്തിയ നോയിഡയിലെ ഇരട്ടക്കെട്ടിടം ഒടുവിൽ നിലംപൊത്തി; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പത്ത് സെക്കൻഡിൽ തകർത്തത് 32 നിലയുള്ള അപെക്സ്, 29 നിലയുള്ള കിയാൻ എന്നീ കെട്ടിടങ്ങൾ
ന്യൂഡൽഹി: ചട്ടങ്ങൾ ലംഘിച്ച് സൂപ്പർടെക് കമ്പനി ഡൽഹിക്കടുത്ത് നോയിഡയിൽ നിർമ്മിച്ച ഇരട്ട ഫ്‌ളാറ്റ് സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. നോയിഡയിലെ സെക്ടർ 93എ-യിൽ സ്ഥിതിചെയ്തിരുന്ന അപെക്സ്, സിയാൻ എന്ന ഇരട്ട ടവറാണ് ഉച്ചയ്ക്ക് 2.30-ന് നിലംപതിച്ചത്. 3700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.
മരട് ഫ്ളാറ്റ് പൊളിക്കലിന് നേതൃത്വംനൽകിയ മുംബൈയിലെ എഡിഫിസ് എൻജിനിയറിങ് കമ്പനിയും ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡിമോളിഷനുമാണ് സ്ഫോടനംനടത്തിയത്. മരട് ഫ്ളാറ്റിനു പുറമേ തെലങ്കാനയിലെ പഴയ സെക്രട്ടേറിയറ്റും സെൻട്രൽ ജയിലും ഗുജറാത്തിലെ പഴയ മൊട്ടേര സ്റ്റേഡിയവും എഡിഫിസ് പൊളിച്ചിട്ടുണ്ട്.
നൂറുമീറ്ററിനുമേലെ പൊക്കമുള്ള ഈ കെട്ടിടസമുച്ചയത്തിന് ഡൽഹിയിലെ കുത്തബ്മിനാറിനെക്കാൾ ഉയരമുണ്ടായിരുന്നു. തൊള്ളായിരം ഫ്ളാറ്റുകളടങ്ങിയ സൂപ്പർടെക്കിന്റെ എമറാൾഡ് കോർട്ട് പ്രോജക്ടിന്റെ ഭാഗമാണ് ഈ ഇരട്ട ടവർ. 2009-ലും 2012-ലുമാണ് നോയ്ഡ അഥോറിറ്റി ടവറിന് അനുമതി നൽകിയത്.
#WATCH | Cloud of dust engulfs the area after the demolition of #SupertechTwinTowers in Noida, UP pic.twitter.com/U9Q0mtwe3r
- ANI (@ANI) August 28, 2022
കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പ്രകാരമുള്ള ചുരുങ്ങിയ അകലം പാലിക്കാതെയാണ് ഇവ നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി എമറാൾഡ് കോർട്ട് റെസിഡന്റ്‌സ് വെൽവെയർ അസോസിയേഷൻ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. 2014 ഏപ്രിലിൽ ഇരട്ട ടവർ അനധികൃത നിർമ്മിതിയാണെന്ന് കണ്ടെത്തിയ അലഹബാദ് ഹൈക്കോടതി, ഇത് പൊളിച്ചുനീക്കണമെന്ന് വിധിക്കുകയായിരുന്നു.
ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് ഒടുവിൽ ഇരട്ടക്കെട്ടിടം തകർത്തത്. 55000 മുതൽ 80000 ടൺ കോൺക്രീറ്റ് മാലിന്യമാണ് സ്‌ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. നാല് മാസം കൊണ്ട് ഈ കോൺക്രീറ്റ് മാലിന്യം പൂർണമായി നീക്കാനാവും എന്ന കമ്പനി പറയുന്നത്.
#WATCH | Once taller than Qutub Minar, Noida Supertech twin towers, reduced to rubble pic.twitter.com/vlTgt4D4a3
- ANI (@ANI) August 28, 2022
കിയാൻ, അപെക്‌സ് കെട്ടിടങ്ങളിൽ സ്‌ഫോടകവസ്തുകൾ നിറച്ചതോടെ വലിയ സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്. മരടിലെ കെട്ടിട്ടങ്ങൾ തകർത്ത് പേരെടുത്ത എഡിഫൈസ്, ജെറ്റ് കന്പനികൾ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രത സ്‌ഫോടനത്തിലൂടെ നോയിഡയിലെ കെട്ടിടവും തകർത്തത്.
32 നിലയുള്‌ല അപെക്‌സ്, 29 നിലയുള്ള കിയാൻ എന്നീ കെട്ടിടങ്ങൾ ചേർന്നതാണ് സൂപ്പർ ടെക്കിന്റെ ഇരട്ട കെട്ടിടം. നാൽപ്പത് നില ഉദ്ദേശിച്ച് പണിതുയർത്തവെയാണ് കോടതിയുടെ പിടി വീണ് കെട്ടിടം പൊളിക്കേണ്ടി വന്നത്. 9400 ദ്വാരങ്ങൾ രണ്ട് കെട്ടിടങ്ങളിലുമായി ഉണ്ടാക്കി അതിൽ 3700 കിലോഗ്രാം സ്‌ഫോടകവസ്തു നിറച്ചാണ് ഈ നിയന്ത്രിത സ്‌ഫോടനം നടത്തിയത്. 20,000 കണക്ഷനുകൾ രണ്ട് കെട്ടിടങ്ങളുമായി ഉണ്ടാക്കിയാണ് സ്‌ഫോടനം. സ്‌ഫോടക വസ്തുക്കൾ നേരത്തെ നിറച്ചെങ്കിലും അവ ഡിറ്റോണേറ്റുമായി ഘടിപ്പിച്ചത് ഇന്നാണ്.
കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി വലിയ സുരക്ഷയാണ് ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്‌ഫോടനത്തിനായി ഏകദേശം ഇരുപത് കോടി രൂപയോളം ചെലവാകും. തിരക്കേറിയ ജനവാസ മേഖലയിലാണ് ഫ്‌ളാറ്റ് എന്നിതനാൽ പൊളിക്കൽ നടപടിയിൽ ഒരു പിഴവും ഉണ്ടാകാൻ പാടില്ലായിരുന്നു. എന്തായാലും വിജയകരമായി ആ ദൗത്യം പൂർത്തിയാക്കാൻ കമ്പനികൾക്ക് സാധിച്ചു. സ്‌ഫോടനത്തിന് മുന്നോടിയായി അയ്യായിരത്തോളം പേരോട് രാവിലെ ഏഴ് മണിക്ക് ഉള്ളിൽ പ്രദേശത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു. 1200 വാഹനങ്ങൾ മേഖലയിൽ നിന്ന് മാറ്റുകയും ചെയ്തു. നോയിഡ - ഗ്രെയിറ്റർ നോയിഡ് എക്സ്‌പ്രസ് വേ ഈ സമയം അടച്ചിട്ടു.
സൂപ്പർടെക്കിന്റെ തന്നെ മറ്റൊരു ഫ്‌ളാറ്റിലെ താമസക്കാരാണ് കമ്പനിക്കെതിരെ പോരാട്ടം നടത്തിയത് എന്നതാണ് കൗതുകകരം. വാഗ്ദാന ലംഘനത്തെ ചൊല്ലി ആരംഭിച്ച നിയമയുദ്ധം ഒടുവിൽ കമ്പനിയുടെ വൻ നിയമലംഘനം വെളിച്ചെത്തിക്കുകയായിരുന്നു
രണ്ടായിരം പകുതയിലാണ് സൂപ്പർടെക്ക് കമ്പനി എമറാൾഡ് കോർട്ടെന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങുന്നത്. നോയിഡ -ഗ്രേറ്റർ നോയിഡ എക്സ്‌പ്രസ് വേയിലെ കണ്ണായ സ്ഥലത്തായിരുന്നു പദ്ധതി. നല്ല വെട്ടവും വെളിച്ചവും മുൻപിൽ പൂന്തോട്ടവും ഉണ്ടെന്ന് വാഗ്ദാനം നൽകി ആളുകളെ ഫ്‌ളാറ്റിലേക്ക് ആകർഷിച്ചു. എന്നാൽ 2009 ൽ കഥ മാറി . നല്ല ലാഭമുള്ള ഫ്‌ളാറ്റ് ബിസിനസ് തഴച്ചുവളരുന്നത് കണ്ട് വീണ്ടും ഫ്‌ളാറ്റ് സമുച്ചയും കെട്ടിപ്പൊക്കാൻ സൂപ്പർടെക് തീരുമാനിച്ചു. എമറാൾഡ് കോർട്ടിലുള്ളവർ കണ്ടത് പൂന്തോട്ടം വാഗ്ദാനം ചെയ്തിടത്ത് ഉയരുന്ന നാൽപ്പ് നിലയുള്ള രണ്ട് കെട്ടിടങ്ങൾ. ഇതിനെതിരെ ആദ്യത്തെ ഫ്‌ളാറ്റിലെ താമസക്കാർ മെല്ലെ മെല്ലെ എതിർപ്പുയർത്തി.
എന്നാൽ 2012 ൽ നോയിഡ അഥോറിറ്റിയുടെ അനുമതി കെട്ടിടനിർമ്മാണത്തിന് ലഭിച്ചതോടെ കമ്പനിയുടെ ആത്മവിശ്വാസം ഇരട്ടടവർ കണക്കെ മാനം മുട്ടി. വിട്ടു കൊടുക്കാൻ എമറാൾഡ് കോർട്ടിലെ താമസക്കാർ തയ്യാറായിരുന്നില്ല. മുൻ സൈനികനായ ഉദയ്ഭാൻ സിങ് തെവാത്തിയ അടക്കമുള്ളവർ ആയിരുന്നു മുന്നിൽ. ആദ്യ ഫ്‌ളാറ്റിലെ താമസക്കാർ നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അലഹബാദ് ഹൈക്കോടതി ഇരട്ട കെട്ടിടം പൊളിക്കണമെന്ന് വിധി പറഞ്ഞു. അതേ വരെ പണവും അധികാരബലവും രക്ഷിക്കുമെന്നാണ് സൂപ്പർടെക് കരുതിയത്.
2014 ലാണ് ഇരട്ടകെട്ടിടം പൊളിക്കാൻ കോടതി ഉത്തരവിട്ടത് . വൈകാതെ കേസ് സുപ്രീംകോടതിയിലും എത്തി. ഏഴ് വർഷം നീണ്ട വാദ പ്രതിവാദം . ഒടുവിൽ കഴിഞ്ഞ വർഷം അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരി വച്ചു. കാറുകളിൽ കോടികളുമായി ദിനേന എംഎൽഎമാർ അറസ്റ്റിലാകുന്ന കാലത്ത് വാഗ്ദാനങ്ങളുണ്ടായില്ലേ എന്ന് ചോദിച്ചാൽ നിയമപോരാട്ടത്തിന് മുന്നിൽ നിന്ന തെവാത്തിയ ചിരിക്കും
Minutes to go before Noida's Supertech twin towers turn to dust pic.twitter.com/pkkhAx8XLo
- ANI (@ANI) August 28, 2022
ഒരു പാട് അധ്വാനവും മനസ്സാന്നിധ്യവും ഇതിനു വേണമായിരുന്നു ഈ പോരാട്ടത്തിന് വേണമായിരുന്നു. ഒരുപാട് പേരോട് നന്ദിയുണ്ട്. അനീതി നടക്കുമ്പോൾ ഭയക്കാതെ പോരാടണമെന്ന് നിശ്ചയിച്ചിരുന്നു. കൂടുതലൊന്നും പറയുന്നില്ല.അവർക്ക് കഴിയാവുന്നതൊക്കെ അവർ ചെയ്തു. പക്ഷേ നീതി ഞങ്ങൾക്ക് കിട്ടി - ഫ്‌ളാറ്റുടമകളുടെ നിയമപോരാട്ടത്തിൽ മുന്നിൽ നിന്ന ഉദയ്ഭാന സിങ് തെവാത്തിയ പറയുന്നു
പൊളിക്കലിൽ നിന്ന് രക്ഷനേടാൻ ഇരട്ട കെട്ടിടം ആശുപത്രിയാക്കാൻ നിർദ്ദേശിക്കണമെന്ന ആവശ്യം മറ്റൊരു വഴി സുപ്രീംകോടതിയിൽ എത്തുകയുണ്ടായി എന്നാൽ ഹർജിക്കാരന് അഞ്ച് ലക്ഷം പിഴയിട്ടാണ് കേസിലെ നിലപാട് കോടതി അരക്കിട്ട് ഉറപ്പിച്ചത് . അങ്ങനെ ഒരു ദശാബ്ദക്കാലത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ നിയമത്തിന്റെ കവണക്കടിയേറ്റ് ഒരു ഗോലിയാത്ത് കൂടി നിലപതിച്ചത്.
മറുനാടന് മലയാളി ബ്യൂറോ