- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നോട്ടിങ്ഹാം യൂണിവേഴ്സിറ്റി കാമ്പസുകളിൽ തടിച്ചു കൂടിയത് പതിനായിരങ്ങൾ; പൊട്ടിക്കരഞ്ഞ് രണ്ട് മനുഷ്യന്മാർ; ക്രൂരമായ കൊലപാതകത്തിന്റെ പൊരുളഴിയാതെ തുടരുന്നു; നോട്ടിങ്ഹാമിനെ കണ്ണീർ കടലാക്കിയ ദുരന്തത്തിന് ദുരൂഹതകൾ ബാക്കി
ലണ്ടൻ: ''നിങ്ങൾ പരസ്പരം രക്ഷകരാവുക''... ക്രൂരനായ കൊലപാതകിയുടെ കത്തിക്കിരയായ രണ്ട് വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കൂടിയ ആയിരക്കണക്കിന് വിദ്യാർത്ഥികളോട് പറയാൻ, ഹൃദയം തകർന്ന രണ്ട് കുടുംബങ്ങൾക്ക് പറയാൻ ഉണ്ടായിരുന്നത് അത് മാത്രമായിരുന്നു. മെഡിക്കൽ വിദ്യാർത്ഥിയായ ഗ്രേസ് ഓ മല്ലി കുമാറിന്റെയും ചരിത്ര വിദ്യാർത്ഥിയായ ബാർനബേ വെബ്ബറിന്റെയും കുടുംബാംഗങ്ങൾ, തങ്ങളുടെ പ്രിയപ്പെട്ട കുട്ടികൾക്ക് സ്നേഹാഞ്ജലിയുമായി എത്തിയ കൂട്ടുകാരെ കണ്ട് നിയന്ത്രണം വിട്ടു.
പരീക്ഷ കഴിഞ്ഞസന്തോഷം ആഘോഷിച്ചു മടങ്ങുകയായിരുന്നു 19 കാരായ ഗ്രേസും വെബ്ബറും. ആ ആഹ്ലാദമാണ് ഒരു അക്രമിയുടെ കത്തിക്ക് മുൻപിൽ നിമിഷനേരം കൊണ്ട് ഇല്ലാതെയായത്. രണ്ട് വിദ്യാർത്ഥികളെ ക്രൂരമായി കുത്തിക്കൊന്ന അക്രമി പിന്നീട് സ്‌കൂൾ കെയർ ടേക്കറായ ഇയാൻ കോട്ട്സിനെയും കത്തിക്കിരയാകി. അതിനു ശേഷം അയാളുടെ വാൻ എടുത്ത് മറ്റ് മൂന്ന് പേരെ കൂടി ഇടിച്ച് തെറുപ്പിച്ച് പായുകയായിരുന്നു 31 കാരനായ അക്രമി.
മകൻ നഷ്ടപ്പെട്ട തനിക്ക് ഇനി അവന്റെ കൂട്ടുകാരാണ് തുണയായി ഉള്ളതെന്നായിരുന്നു ബാർനബിയുടെ പിതാവ് ഡേവിഡ്തടിച്ചുകൂടിയ വിദ്യാർത്ഥികളോട് പറഞ്ഞത്. ഗ്രേസിന്റെ പിതാവ് സഞ്ജയ്, അവിടെ തടിച്ചുകൂടിയ വിദ്യാർത്ഥികളോട് നന്ദി പറഞ്ഞു. നല്ല കായികതാരങ്ങൾ കൂടിയായിരുന്നു മരണമടഞ്ഞ രണ്ട് വിദ്യാർത്ഥികളും. അതിനാൽ തന്നെ ഇരുവർക്കും ഏറെ സുഹൃത്തുക്കളും ആരാധകരും ഉണ്ടായിരുന്നു. ഇവർക്കൊപ്പം അക്രമിയുടെ കത്തിക്കിരയായ പ്രൈമറി സ്‌കൂൾ കെയർടേക്കർ ഇയാൻ കോട്ട്സിന്റെ സ്മരണക്ക് മുൻപിലും തടിച്ചു കൂടിയ വിദ്യാർത്ഥികൾ ആദരവ് അർപ്പിച്ചു.
ജീവിച്ച് കൊതി തീരും മുൻപേ തങ്ങളെ വിട്ട് പോയ മക്കളുടെ അച്ഛന്മാരാണ് തങ്ങൾ എന്ന് പറഞ്ഞ ഇരുവരും ഹൃദയ സ്പർക്കായ വാക്കുകൾ കൊണ്ടായിരുന്നു വിദ്യാർത്ഥി സമൂഹത്തിന് നന്ദി പറഞ്ഞത്. പുഷ്പങ്ങളുമെന്തി ആയിരക്കണക്കിന് വിദ്യാർത്ഥികൾ തടിച്ചു കൂടിയതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. കത്തികുത്തേറ്റ മൂന്ന് കൗമാരക്കാരുടെ ജീവൻ മുൻപ് ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയ ഡോ. സഞ്ജീവ് കുമാർ പക്ഷെ തന്റെ മകളുടെ കാര്യത്തിൽ നിസ്സഹായനാവുകയായിരുന്നു.
വിതുമ്പലിന്റെ വക്കോളമെത്തിയ നിസ്സഹായാവസ്ഥയിൽ അദ്ദേഹം ബാർനബേയുടെ സഹോദരൻ ചാർലിയെ പുണർന്നപ്പോൾ, അവിടെ കൂടിയിരുന്നവർക്കും കണ്ണുനീരൊപ്പാതിരിക്കാൻ ആയില്ല. നോട്ടിങ്ഹാമിനെ ഞെട്ടിച്ച കൊലപാതക ശൃംഖലകളിലെ പ്രതി എന്ന് സംശയിക്കപ്പെടുന്ന വ്യക്തി പൊലീസ് കസ്റ്റഡിയിലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊലപാതകത്തിന് ശേഷം മോഷ്ടിച്ചെടുത്ത വാനിൽ, മറ്റു മൂന്നു പേരെ ഇടിച്ച് തെറുപ്പിച്ച അക്രമിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.




