- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാമജപം നടത്തിയവർക്കെതിരെ ജാമ്യമില്ലാ കേസുകൾ നിലനിൽക്കുമ്പോൾ കൊലപാതകമടക്കം നടത്തിയവർ സമൂഹത്തിൽ സ്വൈരമായി നടക്കുന്നു്; മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ കിട്ടിയത് ധാർഷ്ട്യം നിറഞ്ഞ പ്രതികരണം; പിണറായി ഉപദേശിച്ചത് കോടതിയിൽ പോകാൻ; ശബരിമല വിശ്വാസികളോടുള്ള കലിപ്പ് തുടർഭരണത്തിലും; എൻ എസ് എസ് നാമജപ ഘോഷയാത്ര ചർച്ചയാക്കുമ്പോൾ
ചങ്ങനാശേരി : നാമജപഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഇനിയും പിൻവലിച്ചില്ല. പൗരത്വ ഭേദഗതിയുടെ പേരിൽ നടന്ന കേസുകൾ പലതും പിൻവലിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് ഇതിന്റെ ആനുകൂല്യവും കിട്ടി. എന്നാൽ നാമജപഘോഷയാത്രക്കാർ ഇപ്പോഴും കേസിൽ പ്രതിയാണ്.
യുവതീപ്രവേശത്തിന്റെ പേരിലുള്ള അക്രമങ്ങളെയും വർഗീയകലാപ ശ്രമങ്ങളെയും നിർദാക്ഷിണ്യം അടിച്ചമർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ശബരിമല യുവതീപ്രവേശത്തിലൂടെ ആചാരങ്ങൾ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണു സർക്കാരിന്റേതെന്ന് എൻഎസ്എസും എന്ന് ആരോപിച്ചു. ഇതിന് ശേഷമാണ് നാമജപം നടത്തിയവർക്കെതിരെ കേസെടുത്തത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി സർക്കാരിനെ ചിന്തിപ്പിച്ചു. നിയമസഭാ ഇലക്ഷന് മുമ്പ് കേസുകൾ പിൻവലിച്ച് മുഖ്യമന്ത്രി രംഗം ശാന്തമാക്കാൻ ശ്രമിച്ചു. തുടർഭരണത്തിൽ ഈ വാഗ്ദാനം സർക്കാർ മറന്നു. ഇതാണ് സുകുമാരൻ നായർ ചർച്ചയാക്കുന്നത്.
കേസ് പിൻവലിക്കുമെന്നു തിരഞ്ഞെടുപ്പുവേളയിൽ വാഗ്ദാനം ചെയ്ത സർക്കാർ നിലപാടു മാറ്റിയത് ഒരു വിഭാഗത്തോടു കാട്ടുന്ന കടുത്ത അവഗണനയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ധാർഷ്ട്യം നിറഞ്ഞ പ്രതികരണമാണു ലഭിച്ചതെന്നു സുകുമാരൻ നായർ പറഞ്ഞു. കോടതിയിൽ പോകണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത് ചർച്ചയാക്കുകയാണ് എൻ എസ് എസ്. സർക്കാരുമായി ശബരിമല വിവാദത്തിന് ശേഷം എൻ എസ് എസ് സഹകരിച്ചിട്ടില്ല. സർക്കാർ വിളിക്കുന്ന യോഗങ്ങളിലും പോകാറില്ലെന്നതാണ് വസ്തുത.
വീണ്ടും സർക്കാരിനെതിരായ വികാരം ഉയർത്തുകയും വാഗ്ദാനം പാലിക്കാത്തതിന്റെ പൊള്ളത്തരം ഉയർത്തിക്കാട്ടുകയുമാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി. നായർസമുദായം മാത്രമല്ല, വിശ്വാസികളായ എല്ലാവരും സർക്കാരിന്റെ ഈ നിന്ദ്യമായ നടപടി തിരിച്ചറിയുന്നുണ്ട്. ഇതു വച്ചുപൊറുപ്പിക്കാനാവില്ല. നായർ സർവീസ് സൊസൈറ്റിയുടെ ജന്മദിനത്തിൽ പെരുന്നയിലെ മന്നം സമാധിയിൽ പതാക ഉയർത്തിയ ശേഷമാണ് സർക്കാരിന്റെ വാഗ്ദാന ലംഘനം ചൂണ്ടിക്കാട്ടിയത്.
കേസുകൾ പിൻവലിക്കാത്തത് ഒരുവിഭാഗത്തെ സമൂഹത്തിൽ മാറ്റിനിർത്തുന്നതിനു തുല്യമാണ്. നാമജപം നടത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമ്പോൾ കൊലപാതകക്കേസുകളിൽ പെട്ടവർ സ്വൈരമായി നടക്കുകയാണ്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നായർ സർവീസ് സൊസൈറ്റിയുടെ ജന്മദിനം എൻഎസ്എസ് പതാകദിനമായാണ് ആചരിച്ചത്.
നാമജപം നടത്തിയവർക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരുള്ള കേസുകൾ നിലനിൽക്കുമ്പോൾ കൊലപാതകമടക്കം നടത്തിയവർ സമൂഹത്തിൽ സ്വൈരമായി നടക്കുകയാണ്. കേസുകൾ പിൻവലിക്കുമെന്ന് മുൻപ് പറഞ്ഞിരുന്നതാണ്. ഇതിനു വിരുദ്ധമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. സർക്കാരിനെതിരെ തെരുവിലിറങ്ങാൻ എൻ.എസ്.എസിന് താത്പര്യമില്ല. സമുദായാംഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത് സംഘടനയുടെ ബാദ്ധ്യതയാണ്. അതിനുവേണ്ടുന്ന തീരുമാനങ്ങൾ നേതൃത്വം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്തും മന്നം സമാധിമണ്ഡപത്തിലും താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും എൻഎസ്എസ് പതാക ഉയർത്തി. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും നടത്തി. പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷം ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പതാക ഉയർത്തി. എൻഎസ്എസിനു രൂപം നൽകിയ വേളയിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ ഉൾപ്പെടെ 14 പേർ ചേർന്നു ചൊല്ലിയ പ്രതിജ്ഞ ജനറൽ സെക്രട്ടറി ചൊല്ലിക്കൊടുത്തു.
മറുനാടന് മലയാളി ബ്യൂറോ