- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ കുറിച്ച് സ്വാഗത പ്രാസംഗികൻ പറഞ്ഞതെല്ലാം നുണ; 24 മണിക്കൂറും സംഘടനാ പ്രവർത്തനത്തിന് മാറ്റിവച്ചിട്ടില്ല; അത് ആർക്കും കഴിയില്ല; ആരോഗ്യ പ്രശ്നങ്ങൾ മാറ്റി നിർത്തിയാണ് പ്രവർത്തനമെന്നതും കള്ള പ്രചരണം; ഇതിലൊന്നും ഞാൻ വീഴില്ല; സ്വാഗത പ്രാസംഗികനെ തിരുത്തി എൻ എസ് എസ് ജനറൽ സെക്രട്ടറി; കാലത്തിനൊത്ത മാറ്റം വരുമോ?
ചങ്ങനാശ്ശേരി: ഡെമോക്രാറ്റിക് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിൽ ചില സത്യങ്ങൾ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. സ്വാഗതപ്രസംഗകർ കാലത്തിനനുസരിച്ച് മാറ്റങ്ങളുൾക്കൊള്ളാൻ തയ്യാറാകണമെന്നായിരുന്നു സുകുമാരൻ നായരുടെ പ്രഖ്യാപനം. ഇതിനൊപ്പം എയ്ഡഡ് വിദ്യാഭ്യാസമേഖലയോട് മാറിവരുന്ന ഇടത്, വലത് സർക്കാരുകൾ ചിറ്റമ്മനയമാണ് സ്വീകരിക്കുന്നതെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി വിമർശനവും ഉന്നയിച്ചു.
അതിലുപരി സ്വാഗത പ്രസംഗവുമായി ബന്ധപ്പെട്ട വാക്കുകളാണ് ചർച്ചയാകുന്നത്. യാഥാർഥ്യം ഉൾക്കൊണ്ടുവേണം അതിഥികളെ വരവേൽക്കാൻ. എന്നെക്കുറിച്ച് പറഞ്ഞതൊക്കെ നുണയാണ്. 24 മണിക്കൂറും സംഘടനാപ്രവർത്തനത്തിനായി മാറ്റിവെച്ചിരിക്കുന്നുവെന്നാണ് പരാമർശിച്ചത്. അത് തെറ്റാണ്. അത് ആർക്കും സാധിക്കാത്ത കാര്യമാണ്. ആരോഗ്യപ്രശ്‌നങ്ങൾ മാറ്റിനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും പരാമർശമുണ്ടായി. ഇത് ചിലരുടെ കള്ളപ്രചാരണമാണ്. ഇതിലൊന്നും വീഴുമെന്ന് ആരും കരുതേണ്ട. സ്വാഗതപ്രസംഗകർ ആരാണെങ്കിലും യാഥാർഥ്യമുൾക്കൊണ്ടുവേണം സംസാരിക്കാനെന്നാണ് തന്റെ അഭിപ്രായമെന്നും ജനറൽ സെക്രട്ടറി വിശദീകരിച്ചു.
സ്‌കൂൾ വിദ്യാഭ്യാസമേഖലയിൽ എയ്ഡഡ് മാനേജ്മെന്റുകളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും ഒരുപരിധിവരെ പരിഹാരം കാണാൻ കഴിയുന്നുണ്ട്. എന്നാൽ, ഉന്നതവിദ്യാഭ്യാസമേഖലയിൽ കടുത്ത അവഗണനയാണ്. സർക്കാർ സ്‌കൂളുകളുടെ പ്രാഥമികാവശ്യങ്ങൾക്ക് സർക്കാർ കൈയയച്ച് സംഭാവനകൾ നൽകുമ്പോൾ എയ്ഡഡ് മേഖലയെ പാടേ അവഗണിക്കുന്നത് പ്രതിഷേധാർഹമാണ്. എയ്ഡഡ് സ്‌കൂളുകൾക്കും ഗ്രാന്റുകൾ ലഭ്യമാക്കണം. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗത്തിന്മേൽ സർക്കാർ അഭിപ്രായം തേടിയിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനുമുമ്പ് അഭിപ്രായം പറയാനില്ല. റിപ്പോർട്ട് പഠിച്ചശേഷം അഭിപ്രായമറിയിക്കും. എൻ.എസ്.എസിന്റെ അഭിപ്രായം സർക്കാർ കേൾക്കുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ മടിക്കില്ല-സുകുമാരൻ നായർ വിശദീകരിച്ചു.
യോഗത്തിൽ എൻ.എസ്.എസ്. നായകസഭാംഗം ഹരികുമാർ കോയിക്കൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. സ്‌കൂൾസ് ജനറൽ മാനേജർ അഡ്വ. ടി.ജി.ജയകുമാർ സന്ദേശം നൽകി. സംസ്ഥാനഭാരവാഹികളായ ബി.ഭദ്രൻപിള്ള, ബി.കൃഷ്ണകുമാർ, എസ്.വിനോദ്കുമാർ, ജി.പ്രദീപ്കുമാർ, രാധിക ഉണ്ണിക്കൃഷ്ണൻ, ആർ.ഹരിശങ്കർ, കെ.ജയലക്ഷ്മി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്കും വിരമിച്ചവർക്കും ഉപഹാരം നൽകി.
എസ്.വിനോദ്കുമാർ പ്രസിഡന്റ്, ബി.ഭദ്രൻപിള്ള ജനറൽ സെക്രട്ടറി
ചങ്ങനാശ്ശേരി: ഡെമോക്രാറ്റിക് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (ഡി.എസ്.ടി.എ.) സംസ്ഥാന ഭാരവാഹികൾ: എസ്.വിനോദ് കുമാർ(പ്രസി.), ബി.ഭദ്രൻപിള്ള (ജന. സെക്ര.), ജി.പ്രദീപ്കുമാർ, ജി.രാജേഷ്, ബി.പ്രസന്നകുമാർ, രാധികാ ഉണ്ണിക്കൃഷ്ണൻ(വൈസ് പ്രസി.), ആർ.ഹരിശങ്കർ(ഓർഗനൈസിങ് സെക്രട്ടറി), ആർ.രാജീവ്, എസ്.ഗോപകുമാർ, ജി.അഭിലാഷ്, കെ.കൃഷ്ണകുമാർ, ബി.ശ്രീകുമാർ, ജി.മിനി(സെക്ര.), ബി.കൃഷ്ണകുമാർ(ഖജാ.), എൻ.പ്രബോധ് (പ്രൊഫഷണൽ ഫോറം സെക്രട്ടറി), ബിജു ദിവാകരൻ(സർവീസ് സെൽ സെക്രട്ടറി), എസ്.ശ്യാംകുമാർ(അക്കാദമിക് ഫോറം സെക്രട്ടറി)
മറുനാടന് മലയാളി ബ്യൂറോ