- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിൽ നഴ്സുമാരുടെ സമരം ഐതിഹാസീക വിജയം; 30ൽ 30 സ്വകാര്യാശുപത്രികളിലും വേതനം വർധിപ്പിച്ചു; സമരം പരിപൂർണ്ണവിജയത്തിലെത്തിയത് രണ്ടാം ദിനത്തിൽ തന്നെ; സമരക്കാരുടെ മുഴുവൻ ആവശ്യവും അംഗീകരിച്ച് ആശുപത്രി മാനേജ്മെന്റ്; വീണ്ടും ചരിത്രം കുറിച്ച് നഴ്സുമാരുടെ സംഘടനയായ യുഎൻഎ
തൃശ്ശൂർ: തൃശ്ശൂരിലെ നഴ്സുമാരുടെ സമരത്തിൽ ഐതിഹാസിക വിജയിച്ചു. 30 ആശുപത്രികളിൽ ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വർധനവിന് സമ്മതിച്ചതോടെയാണ് സമരം പരിപൂർണ്ണവിജയമായത്.1500 രൂപയായി പ്രതിദിന വേതനം വർധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎൻഎ 72 മണിക്കൂർ സമരം പ്രഖ്യാപിച്ചത്.ആകെയുള്ള 30 ആശുപത്രികളിൽ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ വേതനം വർധിപ്പിക്കാൻ സമ്മതിച്ചിരുന്നു.എലൈറ്റ് ആശുപത്രി മാത്രമാണ് തീരുമാനം കൈക്കൊള്ളാതിരുന്നത്.ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീളുകയായിരുന്നു.
എന്നാൽ സമരത്തന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ 11 മണിക്ക് നടന്ന സമരത്തിൽ ഇവിടെയും വേതനം വർധിപ്പിക്കാൻ ധാരണയായി. ഇതോടെ നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ ആഹ്ലാദ പ്രകടനം നടത്തി.ശമ്പള വർധന ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരം രണ്ടാം ദിവസമാണ് പൂർണ വിജയത്തിലെത്തിയത്.ആദ്യദിവസം തന്നെ 29 ആശുപത്രികളും ആവശ്യങ്ങളംഗീകരിച്ചത് യുഎൻഎയുടെ വിജയമായി. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിൽ എട്ട് മാനെജ്മെന്റുകൾ സമരം തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ ആവശ്യം അംഗീകരിച്ച് രംഗത്ത് വന്നിരുന്നു. ഇടത്തരം ആശുപത്രികളാണ് പിന്നെയും എതിർത്തത്. ഇന്നലെ ഇവരും അവശേഷിച്ച എലൈറ്റ് ആശുപത്രി ഇന്നും വേതന വർധനവിന് തയ്യാറായി.
തുച്ഛമായ ശമ്പളത്തിൽ നഴ്സിങ് ജോലി ചെയ്യേണ്ടി വരുന്ന കേരളത്തിലെ സ്വാകാര്യ ആശുപത്രികളിലെ ദുരവസ്ഥയ്ക്ക് ശമനം വന്നു തുടങ്ങിയത് യുഎൻഎ എന്ന സംഘടനയുടെ നേതൃത്വത്തിൽ സമരത്തിന് ഇറങ്ങിയതോടെയാണ്. ഈ സംഘടന തുടങ്ങിവെച്ച വിപ്ലവം അതിവേഗം രാജ്യം മുഴുവൻ ആളിപ്പടർന്നു. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം അടക്കം വർധിപ്പിക്കുന്ന അവസ്ഥയും ഉണ്ടായി. ഇപ്പോൾ വീണ്ടുമൊരു ഐതിഹാസിക സമര വിജയം നേടിയിരിക്കയാണ് യുഎൻഎയുടെ നേതൃത്വത്തിൽ സ്വകാര്യ നഴ്സുമാർ.
തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളെ നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യവുമായി യുഎൻഎ വീണ്ടും രംഗത്തുവന്നതോടെ ഒറ്റയടിച്ച് 50 ശതമാനം ശമ്പളം വർധിപ്പിച്ചു കൊണ്ട് ആശുപത്രികൾ രംഗത്തുവരികയായിരുന്നു.ജില്ലയിലെ പ്രമുഖ ആശുപത്രികൾ അടക്കം ശമ്പളം വർധിപ്പിക്കാൻ സമ്മതം അറിയിച്ചിരുന്നു. ഇതോടെ ഈ ആശുപത്രികളെ സമരത്തിൽ നിന്നും ഒഴിവാക്കി.
നേരത്തെ നഴ്സുമാരുടെ സമര വിഷയം ഹൈക്കോടതിയിൽ എത്തിയതോടെ ശമ്പളം വർധിപ്പിക്കണമെന്ന നിർദ്ദേശം ഹൈക്കോടതി നൽകിയിരുന്നു.ഇതോടെയാണ് ഭൂരിപക്ഷം ആശുപത്രികളും സമരക്കാരുടെ ആവശ്യം അംഗീകരിച്ചത്.ഐക്യത്തോടെ മുന്നേറിയാൽ എന്തും നേടിയെടുക്കാം എന്നതാണ് ഈ സമര മുന്നേറ്റത്തിന്റെ വിജയമെന്ന് ജാസ്മിൻ ഷാ പറഞ്ഞു. 2011 ൽ യുഎൻഎ പിറവി കൊണ്ട തൃശൂരിൽ ഒരു രൂപാ പോലും ശമ്പളം വാങ്ങാത്തവരും, 1000 ഉം 2000 ഉം വാങ്ങിയിരുന്നവരാണ് മഹാഭൂരിപക്ഷവും.
എന്നാൽ സംഘടന പിറവി കൊണ്ട 8 വർഷം കൊണ്ട് 20000 രൂപ ശമ്പളം വാങ്ങാത്ത യുഎൻഎ പ്രവർത്തകരില്ലാത്ത ജില്ലയായി മാറി. 12 വർഷം ആകുമ്പോൾ 30000 - 40000 ഉം അതിനു മുകളിലും ശമ്പളം വാങ്ങുന്ന ഏറ്റവും അധികം നഴ്സുമാരുള്ള ജില്ലയായി തൃശ്ശൂർ മാറുന്നുവെന്നും ജാസ്മിൻ ഷാ പറഞ്ഞു.അമല, ജൂബിലി മിഷൻ, ദയ, വെസ്റ്റ് ഫോർട്ട്, സൺ, മലങ്കര മിഷൻ ആശുപത്രികളാണ് വേതനം വർധിപ്പിച്ചു കൊണ്ടു തീരുമാനം ആദ്യം കൈക്കൊണ്ടത്. പിന്നാലെ മറ്റുള്ളവരും ശമ്പളം വർധിപ്പിക്കാൻ തയ്യാറായി. തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം നഴ്സുമാർ പണിമുടക്കാനായിരുന്നു നീക്കം.ആവശ്യം വന്നാൽ സമരം അനിശ്ചിത കാലത്തേക്ക് നീട്ടാനും തീരുമാനിച്ചിരുന്നു.
സ്വകാര്യ ആശുപത്രികൾ ഓരോ രോഗിയിൽ നിന്നും നഴ്സിങ് ഫീസ് ഈടാക്കാറുണ്ട്. എന്നാൽ അതൊന്നും നഴ്സുമാർക്ക് നൽകില്ല. ഈ കൊള്ള കൂടിയാണ് സമരം ചർച്ചയാക്കുന്നത്. തൃശൂരിൽ സമരം കരുത്തു കാട്ടലാകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ദിവസവേതനം 1500 രൂപയായി വർധിപ്പിക്കണമെന്നാണു നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. നിലവിൽ 800 രൂപയാണ് ദിവസവേതനം.
സമരത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിൽ നിർബന്ധിത ഡിസ്ചാർജ് തുടങ്ങിയിരുന്നു. പ്രതിദിന വേതനം നിശ്ചയിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ പറഞ്ഞത്. പലതവണ ലേബർ കമ്മിഷണർ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. എന്നാൽ ഇടക്കാല ആശ്വാസം ആശുപത്രികൾക്കും നൽകാം. അതിന് തെളിവാണ് 26 ആശുപത്രികളുടെ അനുകൂല നിലപാട്
ക്രൈസ്തവസഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളാണ് അമല ആശുപത്രിയും ജൂബിലി മിഷൻ മെഡിക്കൽ കോളജും. മൂവായിരത്തിലധികം രോഗികളെ കിടത്തി ചികിത്സക്ക് സൗകര്യമുള്ളതാണ് രണ്ട് ആശുപത്രികളും. 50 ശതമാനം വേതന വർധനവ് സംഘടനയുടെ പ്രധാന ആവശ്യമായിരുന്നു.ജില്ലയിലെ പ്രധാന ആശുപത്രികൾ ആവശ്യം അംഗീകരിച്ചതോടെ സമരം വിജയത്തിലായെന്ന വിലയിരുത്തലിലാണ് യു.എൻ.എ.
മറുനാടന് മലയാളി ബ്യൂറോ