- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യാപിതാവ് വാർധക്യ സഹജമായ അസുഖത്താൽ മരിച്ചു; വിവരമറിഞ്ഞ് പഞ്ചാബിൽ നിന്ന് പുറപ്പെട്ട മരുമകൻ കുഴഞ്ഞു വീണു മരിച്ചു; രണ്ടു പേരുടെയും സംസ്‌കാരം ശനിയാഴ്ച
പത്തനംതിട്ട: ഭാര്യാപിതാവ് മരിച്ച വിവരം അറിഞ്ഞ് പഞ്ചാബിൽ നിന്ന് നാട്ടിലേക്ക് തിരിച്ച മരുമകൻ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു. ആറന്മുള ദീപാലയത്തിൽ കെ.ആർ.രവീന്ദ്രൻ നായർ( ജില്ലാ സഹകരണ ബാങ്ക് റിട്ട.എക്സിക്യൂട്ടീവ് ഓഫീസർ 70), മരുമകൻ പന്തളം തോന്നല്ലൂർ വടക്കേനലു തുണ്ടിയിൽ പരേതനായ രാഘവൻ പിള്ളയുടെയും ജാനകിയമ്മയുടെയും മകൻ ആർ.സതീഷ് കുമാർ (55ഐ.ഓ.എൽ.കെമിക്കൽസ് പഞ്ചാബ്) എന്നിവരാണ് മരിച്ചത്.
ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴിയാണ് സതീഷിന്റെ മരണം. ഡൽഹിയിലെത്തി വിമാനത്തിൽ നാട്ടിലേക്ക് വരാൻ വേണ്ടി ലുധിയാന റെയിവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അസുഖം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അയൽവാസികളും സഹപ്രവർത്തകരും ചേർന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. രണ്ടു പേരുടെയും സംസ്‌കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കും. രവീന്ദ്രൻ നായരുടെ മൂത്തമകൾ ദീപയുടെ ഭർത്താവാണ് സതീഷ് കുമാർ.
ആറന്മുളയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യ മായിരുന്നു രവീന്ദ്രൻ നായർ. രാധാമണി ആണ് ഭാര്യ. മക്കൾ: ദീപാ സതീഷ്,ദീപേഷ് കുമാർ. മരുമക്കൾ: രാജലക്ഷ്മി പരേതനായ ആർ.സതീഷ് കുമാർ. സതീഷ്‌കുമാറിന്റെ മക്കൾ: അശ്വതി എസ്.നായർ, ഐശ്വര്യ എസ്. നായർ.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്