- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖത്ത് സർജറി ചെയ്ത പാട്; കാലിൽ ചെറിയൊരു മുടന്ത്; കൈയ്യിൽ 'ബൊക്ക'യും പിടിച്ച് എല്ലാവർക്കും നന്ദി പറഞ്ഞ് മടക്കം; ഉമ്മ കൊടുത്ത് വാരിപ്പുണർന്ന് യാത്രയയച്ച് മാലാഖമാരും; ഓച്ചിറയിലെ ആ നടുക്കുന്ന ഓർമ്മകൾക്ക് മുന്നിൽ..പ്രതീക്ഷയുടെ മുഖം; ഥാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ പ്രിൻസ് ആശുപത്രി വിട്ടു; ഇനി കൂട്ടായി അമ്മ തണൽ മാത്രം..
ഓച്ചിറ: നാടിനെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു ഓച്ചിറയിലെ 'ഥാർ' അപകടം. സെപ്റ്റംബർ 4 നായിരുന്നു ഏവരെയും വേദനിപ്പിച്ച ആ വാഹന അപകടം നടന്നത്. കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയ ശേഷം ആകെ തകർന്ന് തരിപ്പണമായി കിടന്ന ഥാറിനുള്ളിൽ നിന്നുള്ള നിലവിളി ശബ്ദം ഇപ്പോഴും മലയാളികളുടെ നെഞ്ചിൽ നോവായി തന്നെ കിടപ്പുണ്ട്.
തേവലക്കര സ്വദേശി പ്രിൻസും കുടുംബവും സഞ്ചരിച്ച വാഹനമാണ് അന്ന് അപകടത്തിൽപെട്ടത്. അപകടത്തിൽ പ്രിൻസും രണ്ട് മക്കളും ദാരുണമായി മരണപ്പെട്ടു. ഭാര്യയും മകളായ ഐശ്വര്യയും മാത്രമാണ് അപകടത്തിൽ നിന്നും വളരെ അത്ഭുതകരമായി രക്ഷപെട്ടത്. രണ്ട് മാസത്തോളമായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു മകൾ ഐശ്വര്യ. ഇപ്പോഴിതാ, പ്രതീക്ഷയുടെ ഒരു വാർത്തയാണ് പുറത്തുവരുന്നത്.
ഓച്ചിറയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ പ്രിൻസ് ആശുപത്രി വിട്ടു. മുഖത്ത് സർജറി ചെയ്ത പാടും കാലിൽ ചെറിയൊരു മുടന്തും ഉണ്ട്. കൈയ്യിൽ 'ബൊക്ക'യും പിടിച്ച് എല്ലാവർക്കും നന്ദിയും പറഞ്ഞാണ് ഐശ്വര്യ മടങ്ങിയത്. ഇതോടെ ആശുപത്രിയിലെ നഴ്സുമാരും അവൾക്ക് ഉമ്മ നൽകി വാരിപ്പുണർന്ന് യാത്രയയക്കുകയായിരുന്നു. ഇനി എന്നും ഐശ്വര്യക്ക് കൂട്ടായി അമ്മ തണൽ മാത്രമായിരിക്കും.
വീട്ടിലേക്ക് എത്താൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ, തേവലക്കര സ്വദേശി പ്രിൻസും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആർടിസി ബസ്സിൽ ഇടിച്ച് പിതാവും രണ്ട് മക്കളും മരിച്ചത്. പ്രിൻസിന്റെ ഭാര്യയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റിരിന്നു.
ഏറെയും സമയങ്ങളിൽ ഡ്രൈവറെ വെച്ച് യാത്ര ചെയ്യുന്ന പ്രിൻസ്, ഇന്നലെ ഭാര്യാസഹോദരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി തിരിച്ചുവരുന്നതിനിടെയാണ് വാഹനം സ്വയം ഓടിച്ചത്. വാഹനത്തിൽ കൂടുതൽ ആളുകളുണ്ടായിരുന്നതാണ് സ്വയം ഓടിക്കാൻ പ്രേരിപ്പിച്ചത്. തിരക്കിട്ട യാത്രയ്ക്കിടെ, ഏതോ ഒരു നിമിഷം പ്രിൻസിന്റെ കണ്ണൊന്ന് അടഞ്ഞതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അമിതവേഗതയിലെത്തിയ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം എതിർദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ പ്രിൻസ് തോമസ് (44), അദ്ദേഹത്തിന്റെ മക്കളായ അതുൽ (14), അഞ്ച് വയസ്സുള്ള അൽക്ക എന്നിവരാണ് തൽക്ഷണം മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യയ്ക്കും ഇളയ മകൾ ഐശ്വര്യയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ പ്രിൻസ് സഞ്ചരിച്ച എസ്.യു.വി. പൂർണമായും തകർന്നു. വാഹനത്തിന്റെ മുൻചക്രങ്ങൾ വരെ തെറിച്ചുപോയ നിലയിലായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് വാഹനത്തിൽപ്പെട്ടവരെ പുറത്തെടുക്കാനായത്. കെഎസ്ആർടിസി ബസ്സിലുണ്ടായിരുന്ന ഏകദേശം 20ഓളം യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
ഇങ്ങനെയൊരു ദുരന്തം മുന്നിൽ കാണാതെ, സന്തോഷത്തോടെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രിൻസിനും മക്കൾക്കും സംഭവിച്ച ഈ അപകടം നാടിനെയാകെ നടുക്കിയിരുന്നു. പ്രിയപ്പെട്ടവരെ വിമാനത്താവളത്തിലാക്കി മടങ്ങിവരുന്നതിനിടയിൽ അപ്രതീക്ഷിതമായി ജീവിതം അവസാനിച്ചതിന്റെ ഞെട്ടലിലാണ് ഇപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും.




