- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇതിഹാസ താരങ്ങളെക്കാൾ ഉയരം; കളത്തിലിറങ്ങിയ 19കാരനെ കണ്ട് എതിർ ടീമിലെ താരങ്ങളും അമ്പരന്നു; 'വി വാണ്ട് ഓലി'യെന്ന് ആരവം മുഴക്കി കാണികൾ; 7 അടി 9 ഇഞ്ച് ഉയരവുമായി ഫ്ലോറിഡ ഗേറ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചത് കനേഡിയൻ താരം; ബാസ്കറ്റ്ബോളിൽ ചരിത്രം കുറിച്ച് ഒളിവിയർ റിയോക്സ്
ഗെയിൻസ്വിൽ: കോളേജ് ബാസ്കറ്റ്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ കളിക്കാരനെന്ന റെക്കോർഡുമായ ഒളിവിയർ റിയോക്സ്. ഫ്ലോറിഡ ഗേറ്റേഴ്സിനായി താരം അരങ്ങേറ്റം കുറിച്ചത്. 7 അടി 9 ഇഞ്ച് ഉയരമുള്ള റിയോക്സ് അരങ്ങേറ്റ മത്സരത്തിൽ നോർത്ത് ഫ്ലോറിഡ ഓസ്പ്രീസിനെതിരെ 104-64 ന് ഫ്ലോറിഡ ഗേറ്റേഴ്സ് വിജയിച്ചിരുന്നു. 19 വയസ്സുള്ള റിയോക്സ്, കാനഡയിലെ മോൺട്രിയലിൽ നിന്നുള്ള താരമാണ്. ഷാക്വിൽ ഓ'നീൽ, ഗിയോർഗെ മുരേസൻ, മനുട്ടെ ബോൾ തുടങ്ങിയ ഇതിഹാസ താരങ്ങളെക്കാൾ ഉയരമുണ്ട് റിയോക്സിന്.
മത്സരം അവസാനിക്കാൻ 2 മിനിറ്റ് 9 സെക്കൻഡ് ബാക്കി നിൽക്കേയാണ് താരത്തെ കളത്തിലിറക്കിയത്. വലിയ ആവേശത്തോടെയാണ് താരത്തെ കാണികൾ കളിക്കളത്തിലേക്ക് വരവേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കളത്തിലിറങ്ങിയ റിയോക്കിനെ സഹതാരങ്ങളും എതിർ ടീമിലെ കളിക്കാരും അമ്പരപ്പോടെയാണ് നോക്കിയത്. നോർത്ത് ഫ്ലോറിഡയുടെ 6 അടി 8 ഇഞ്ച് ഉയരമുള്ള ട്രേ കാഡി റിയോക്കിന്റെ ഉയരം കണ്ട് പുഞ്ചിരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഈ മത്സരത്തിൽ റിയോക്സിന് പോയിൻ്റുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും, അദ്ദേഹത്തിൻ്റെ അരങ്ങേറ്റം കോളേജ് ബാസ്കറ്റ്ബോൾ ചരിത്രത്തിൽ ഇടംപിടിച്ചു. 7 അടി 7 ഇഞ്ച് ഉയരമുണ്ടായിരുന്ന കെൻ്റി ജോർജ് (UNC അഷെവിൽ), മൈക്ക് ലാനിയർ (ഹാർഡിൻ-സിമ്മൺസ്) എന്നിവരെയാണ് റിയോക്സ് മറികടന്നത്. 'വളരെ നല്ല അനുഭവമായിരുന്നു. സഹകളിക്കാർ, ആരാധകർ എല്ലാവരുടെയും പിന്തുണ അദ്ഭുതകരമായിരുന്നു. എല്ലാവരും എന്നെ പിന്തുണച്ചു, അതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്.' എന്നായിരുന്നു മത്സരശേഷം റിയോക്സ് പ്രതികരിച്ചത്. റിയോക്സിനെ കളത്തിലിറക്കാൻ കോച്ച് ടോഡ് ഗോൾഡന് സമ്മർദ്ദമുണ്ടായിരുന്നു.




