തൃശൂര്‍: പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഒരുവയസുകാരന്‍ മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് ബന്ധുക്കള്‍. ഒല്ലൂരിലെ വിന്‍സെന്റ് ഡി പോള്‍ ആശുപത്രിക്ക് എതിരെയാണ് ആരോപണം. പീഡിയാട്രിഷ്യന്‍ ഇല്ലാതെ നേഴ്‌സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

വൈകുന്നേരം 4.30 മുതല്‍ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നല്‍കിയിരുന്നില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായത്തിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. എന്നാല്‍ പിഡിയാട്രീഷ്യന്റെ നിര്‍ദ്ദേശപ്രകാരമാണ് ചികിത്സ നല്‍കിയതെന്നാണ് സ്വകാര്യ ആശുപത്രിയി പറയുന്നത്.

ഇന്‍ജെക്ഷന്‍ വഴി മരുന്ന് നല്‍കാന്‍ കഴിയാത്ത അവസ്ഥ ആയതിനാല്‍ മരുന്ന് നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.