- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാകിനാഡ തീരത്തോട് ചേർന്ന് എണ്ണം ഖനനം തുടങ്ങി
ന്യൂഡൽഹി: 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുക എന്നത് രാജ്യത്തെ ഭരണകൂടം നേരിടുന്ന വലിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ നല്ലൊരു പങ്കും ക്രൂഡ് ഓയിൽ വാങ്ങാൻ വേണ്ടി ചെലവിടേണ്ട അവസ്ഥയും ഉണ്ട്. എണ്ണ-പ്രകൃതി വാതക ആവശ്യത്തിന് വേണ്ടി ഇന്ത്യ വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. റഷ്യ, സൗദി അറേബ്യ, ഇറാഖ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതൽ എണ്ണ വരുന്നത്.
രാജ്യത്തിന്റെ വലിയ സമ്പത്ത് തന്നെ വിദേശത്തേക്ക് ഈ എണ്ണക്കച്ചവടം വഴി ഒഴുകുന്നു. എന്നാൽ, ഭാവിയിൽ ഇന്ത്യയുടെ ഊർജ്ജ രംഗത്ത വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇന്ത്യയുടെ ഗൾഫ് ആന്ധ്ര- ആൻഡമാൻ തീരം മാറുമെന്നാണ് സൂചനകൾ. കൃഷ്ണ - ഗോദാവരി തടത്തിൽ നിന്നും ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎൻജിസിയുടെ എണ്ണം ഖനനം ആരംഭിച്ചു. ഇത് രാജ്യത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ആന്ധ്രപ്രദേശിലെ കാകിനാഡ തീരത്തോട് ചേർന്നാണ് ഖനനം തുടങ്ങിയിരിക്കുന്നത്. ഇവിടെ 2016 മുതൽ എണ്ണ ഖനനത്തിനുള്ള ശ്രമങ്ങൾ നടത്തു വരികയാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഇക്കാര്യം സ്ഥിരീകരിച്ചു. മേഖലയിൽ ആദ്യമായി ക്രൂഡ് ഓയിൽ ഖനനം ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്പൂർണ തോതിൽ എണ്ണ ഉൽപ്പാദനം നടക്കുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങളും മന്ത്രി സൂചിപ്പിച്ചു.
കാകിനാഡ തീരത്തിന് നിന്ന് 30 കിലോമീറ്റർ ദൂരെ കടലിലാണ് ഖനനം നടക്കുന്നത്. മൊത്തം 26 എണ്ണ കിണറുകൾ മേഖലയിലുണ്ടെന്നാണ് കണക്ക്. ഇതിൽ നാലെണ്ണത്തിൽ മാത്രമാണ് ഖനനം ആരംഭിച്ചിരിക്കുന്നത്. കൃഷ്ണ ഗോദാവരി നദീ തടത്തോട് ചേർന്ന മേഖലയിലാണ് എണ്ണ കണ്ടെത്തിയിരുന്നത്. മേഖലയിൽ എണ്ണ സാന്നിധ്യം അറിഞ്ഞത് വർഷങ്ങൾക്ക് മുമ്പാണെങ്കിലും ഖനനത്തിന് വേണ്ടി പ്രവർത്തനം തുടങ്ങിയത് 2016-17 കാലത്താണ്.
അതിവേഗം പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ് കോവിഡ് വ്യാപനമുണ്ടായത്. ഇതോടെ ഖനന പ്രവർത്തനങ്ങൾ മന്ദഗതിയിലായി. കൊവിഡിന് ശേഷം വീണ്ടും പ്രവർത്തനം സജീവമാക്കിയതോടെയാണ് ഇന്നലെ ഖനനത്തിന് സാധിച്ചത് എന്ന് മന്ത്രി സൂചിപ്പിച്ചു. എണ്ണയും വാതകവും മേഖലയിൽ നിന്ന് ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത മെയ് ജൂൺ മാസങ്ങളിൽ പ്രതിദിനം 45000 ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉൽപ്പാദനത്തിൽ ഏഴ് ശതമാനമാകും ഇത്. പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസിയാണ് ഖനനത്തിന് ചുക്കാൻ പിടിക്കുന്നത്. എണ്ണ ഖനനത്തെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി സോഷ്യൽ മീഡിയിയൽ പങ്കുവച്ചു.
കൃഷ്ണ- ഗോദാവരി തടത്തിൽ ബംഗാൾ ഉൾക്കടലിലാണ് ആഴക്കടലിൽ നിന്ന് എണ്ണ ഉത്പാദിപ്പിക്കുന്നത്. ദിവസം 45000 ബാരൽ ക്രൂഡ് ഓയിൽ ഇവിടെ നിന്ന് ഉത്പാദിപ്പിക്കാനാകുമെന്നു കരുതുന്നു. പ്രതിദിനം ഒരു കോടി ഘനമീറ്റർ പ്രകൃതിവാതകവും ലഭ്യമാകും. 2021 നവംബറിൽ ഇവിടെ ഉത്പാദനം തുടങ്ങാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ, കൊവിഡിനെത്തുടർന്ന് ഇതു നീണ്ടുപോയി. മലേഷ്യൻ കമ്പനി ബുമി അർമാഡയുടെയും ഷപൂർജി പല്ലൻജി ഓയിൽ ആൻഡ് ഗ്യാസിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള അർമാഡ സ്റ്റെർലിങ്- 5 യാനം വാടകയ്ക്കെടുത്താണ് ഒഎൻജിസിയുടെ പ്രവർത്തനം.
ഉത്പാദനം പൂർണതോതിലെത്തുമ്പോൾ ഇന്ത്യയ്ക്ക് പ്രതിവർഷം ഏകദേശം 11,000 കോടി രൂപയുടെ നേട്ടമുണ്ടാകും. നിലവിൽ രാജ്യത്തിന് ആവശ്യമുള്ള ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇത് ഒരു പരിധി വരെ കുറയ്ക്കാനായേക്കും. 2028-2030 ഓടെ പെട്രോകെമിക്കൽ പദ്ധതികൾക്കായി ഒരു ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് ഒഎൻജിസി വ്യക്തമാക്കുന്നത്.കൃഷ്ണ ഗോദാവരി തീരത്ത് നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ (എംപിഎൻജി) ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ എണ്ണ ഖനനത്തിൽ പലപ്പോഴും തിരിച്ചടിയാകുന്നത് ബംഗാൾ ഉൾക്കടലിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റുകളും പ്രക്ഷുബ്ധമായ കടലുമാണ്.
കൃഷ്ണ -ഗോദാവരി തടത്തിൽ റിലയൻസിന്റെ നേതൃത്വത്തിലും എണ്ണഖനനം നടക്കുന്നുണ്ട്. ഇവിടെ കണ്ടെത്തിയെ എണ്ണപ്പാടങ്ങൾ വലിയ സമ്പുഷ്ടമാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ലേലം വിളിച്ചു എണ്ണപ്പാടങ്ങൾ ഖനനത്തിനായി വിട്ടു നിൽകാനുള്ള നീക്കങ്ങളിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്.
നിലവിൽ ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റഷ്യയിൽ നിന്നാണ് കൂടുതൽ എണ്ണ വാങ്ങുന്നത്. ഇറാഖും സൗദി അറേബ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റഷ്യ വില ഉയർത്താൻ തുടങ്ങിയതോടെ ഇന്ത്യ മറ്റു രാജ്യങ്ങളുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. ഗയാനയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ വൈകാതെ ഒപ്പുവച്ചേക്കും.
ഇന്ത്യയ്ക്ക് നൽകുന്ന എണ്ണ വില കുറയ്ക്കാൻ സൗദി അറേബ്യ തയ്യാറായിട്ടുണ്ട്. ഇത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ്. മാത്രമല്ല, സൗദിയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനുള്ള സാധ്യതയും തള്ളാനാകില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകുന്ന എണ്ണയ്ക്കാണ് സൗദി അറേബ്യ വില കുറച്ചിരിക്കുന്നത്. ഇതിനിടെയാണ് ഇന്ത്യ ആന്ധ്ര തീരത്തോട് ചേർന്ന് ഖനനം ആരംഭിച്ചിരിക്കുന്ന്. ഇത് രാജ്യത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണ്.