- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളടക്കം സംബന്ധിച്ച പരാതികളിൽ സമൂഹമാധ്യമങ്ങൾ എടുക്കുന്ന തീരുമാനങ്ങളിൽ പരാതിയുള്ളവർക്ക് ഇനി സർക്കാർതല അപ്ലറ്റ് സമിതികൾക്ക് ഓൺലൈനായി അപ്പീൽ നൽകാം; സമീപിക്കേണ്ടത് 30 ദിവസത്തിന് അകം; നടപടിക്രമം ഇങ്ങനെ
ന്യൂഡൽഹി: ഉള്ളടക്കം സംബന്ധിച്ച പരാതികളിൽ സമൂഹമാധ്യമങ്ങൾ എടുക്കുന്ന തീരുമാനങ്ങളിൽ പരാതിയുള്ളവർക്ക് ഇനി സർക്കാർതല അപ്ലറ്റ് സമിതികൾക്ക് ഓൺലൈനായി അപ്പീൽ നൽകാം. കോടതിയെ സമീപിക്കുകയായിരുന്നു ഇതുവരെ ചെയ്യേണ്ടി ഇരുന്നത്. അപ്പീലിന്മേലുള്ള തീരുമാനം നിർണ്ണായകമാണ്.
ഇത് നടപ്പാക്കാൻ സമൂഹമാധ്യമകമ്പനികൾക്കു പൂർണ ബാധ്യതയുണ്ട്. ഉത്തരവ് പാലിച്ച കാര്യം അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം. നിശ്ചിത ഉള്ളടക്കം നീക്കം ചെയ്യപ്പെടേണ്ടതാണെന്നു തോന്നിയാൽ സമൂഹമാധ്യമത്തിന്റെ പരാതിപരിഹാര ഓഫിസർക്ക് ഓൺലൈനായി പരാതി അയയ്ക്കുക. അവരുടെ നടപടി തൃപ്തികരമല്ലെങ്കിൽ 30 ദിവസത്തിനകം സർക്കാർ സമിതിക്ക് അപ്പീൽ നൽകാം.
അപ്പീൽ നൽകേണ്ടത് ഇങ്ങനെ
gac.gov.in എന്ന വെബ്സൈറ്റിൽ മൊബൈൽ നമ്പറും ഒടിപിയും നൽകി രജിസ്റ്റർ ചെയ്യുക. തുടർന്ന് ആധാർ നൽകി വെരിഫൈ ചെയ്യണം. തുടർന്നു കാണുന്ന ഡാഷ്ബോർഡിലെ 'File New Appeal' എടുത്തു വിവരങ്ങൾ നൽകാം. അപ്പീലിന്റെ സ്റ്റേറ്റസ് ഓൺലൈനായി പരിശോധിക്കാം. സമിതിയുടെ ഇമെയിൽ: support-gac@gov.in
സമൂഹമാധ്യമങ്ങൾക്ക് പരാതി നൽകാൻ
ഗൂഗിൾ: bit.ly/googlegrindia
ട്വിറ്റർ: grievance-officer-in@twitter.com
ഫേസ്ബുക്, ഇൻസ്റ്റഗ്രാം: FBGOIndia@fb.com
വാട്സാപ്: grievance_officer_wa@support.whatsapp.com
ലിങ്ക്ഡ്ഇൻ: bit.ly/ligrindia
യൂട്യൂബ്: bit.ly/ytgdindia
ടെലിഗ്രാം: abhimanyu@telegram.org
കൂ ആപ്: redressal@kooapp.com
മറുനാടന് ഡെസ്ക്