കോട്ടയം: ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുകയാണെന്ന് ആവർത്തിച്ച് ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി. മുൻ മുഖ്യമന്ത്രിയുടെ ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകൾ മറിയയുമായണ് ചികിത്സക്ക് നടസം നിൽക്കുന്നത്. അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന ഉറച്ച നിലപാടിലാണ് ഇളയ മകൾ അച്ചു ഉമ്മനെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മറുനാടൻ പുറത്തുവിട്ട പൂർണമായും ശരിവെച്ചു കൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ രംഗത്തുവന്നത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്‌സ് വി ചാണ്ടി പ്രതികരിച്ചു.

മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചേട്ടനെ ചികിത്സിക്കണം എന്നു മാത്രമാണ് പറയാനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അലക്‌സ് ചാണ്ടി പറഞ്ഞു. ജർമ്മനിയിൽ പോയിട്ട് ചികിത്സ നടന്നില്ലെന്നും ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്‌സ് ചാണ്ടി പറഞ്ഞു. ചികിത്സക്ക് പോയെങ്കിലും തിരിച്ചു വരികയാണ് ചെയ്യുന്നത്. പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത് എന്നാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആയുർവേദം കഴിക്കുന്നുണ്ട്. ഉള്ള മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നതെന്നും അലക്‌സ് വി ചാണ്ടി വ്യക്തമാക്കി. രണ്ടാമത്തെ മകൾ അച്ചു ഉമ്മൻ ശക്തമായ ട്രീറ്റ്മന്റ് വേണമെന് ആവശ്യത്തിലാണ്. ഇപ്പോഴും ശക്തമായ നിലപാടിലാണ് അവർ. ജർമ്മനിയിൽ പോയെങ്കിലും അവിടെയും ശരിയായ ട്രീറ്റ്‌മെന്റ് നടന്നിട്ടില്ലെന്നും ചേട്ടനെ കാണാൻ എത്തുന്നവരെ കാണാൻ അനുവദിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 15 ദിവസമായി വേണ്ടത്ര ചികിത്സ നൽകുന്നില്ല. ആദ്യ ഘട്ടത്തിൽ തന്നെ ഉമ്മൻ ചാണ്ടിയുടെ രോഗം കണ്ടെത്തിയിരുന്നു. ന്യൂയോർക്കിൽ പരിശോധനക്ക് പോയപ്പോൾ ചികിത്സ വേണമെന്നാണ് നിർദ്ദേശിച്ചത്. എന്നാൽ, ഇളയ മകനും ഭാര്യയും ഇടപെട്ടതോടെ ചികിത്സ നടന്നില്ല. മുഖ്യമന്ത്രിക്ക് നൽകിയ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ സമ്മർദ്ദം ചെലുത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഹോദരനായതിനാൽ കണ്ടുനിൽക്കാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് പരാതി നൽകിയതെന്നും അലക്‌സ് വി ചാണ്ടി വ്യക്തമാക്കി.

നേരത്തെ സമുന്നത നേതാവിന് ചികിത്സ നിഷേധിക്കപ്പെടുന്നത് സംസ്ഥാനത്തിനു തന്നെ അപമാനകരമാണെന്ന് കാണിച്ച് അലകസ് ചാണ്ടി പരാതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണെന്നും അതിനാൽ മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജർമനിയിലെ ചികിത്സയ്ക്കുശേഷം ഉമ്മൻ ചാണ്ടിക്ക് ബെംഗളൂരുവിൽ തുടർ ചികിത്സ നൽകി. എന്നാൽ, വീണ്ടും ബെംഗളൂരുവിൽ എത്തിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ല എന്ന് സഹോദരൻ അലക്സ് വി ചാണ്ടിയും ബന്ധുക്കളും അയച്ച കത്തിൽ ആരോപിക്കുന്നു. ഫെബ്രുവരി മൂന്നിനാണ് കത്തയച്ചത്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില ഓരോ നിമിഷവും വഷളാകുകയാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. സർക്കാർ വിഷയത്തിൽ ഇടപെടണം. മുൻ മുഖ്യമന്ത്രിയായ സമുന്നത നേതാവിന് ചികിത്സ നിഷേധിക്കപ്പെടുന്നത് സംസ്ഥാനത്തിനുതന്നെ അപമാനകരമാണ്.

മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ നൽകണമെന്നും സഹോദരനും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പകർപ്പ് ആരോഗ്യമന്ത്രിക്കും സ്പീക്കർക്കും നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിയെന്നനിലയിൽ ചികിത്സ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കുവേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും വിദഗ്ധ ഡോക്ടറെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്നാണ് ആവശ്യം. സഹോദരൻ അടക്കമുള്ളവരുടെ നിവേദനത്തിലെ വികാരം തന്നെയാണ് ഓരോ കേരളീയനുമുള്ളത്. അതുകൊണ്ട് തന്നെ സർക്കാർ വിഷയത്തിൽ ഉടൻ ഇടപെടുമെന്നാണ് വിലയിരുത്തൽ.

ജർമനിയിലെ ചികിത്സയ്ക്കുശേഷം ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലാണ് തുടർച്ചികിത്സ നൽകുന്നത്. ജനുവരിയിൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. തുടർച്ചികിത്സ നൽകിയിട്ടില്ലെന്നാണ് നിവേദനത്തിൽ പറയുന്നത്. ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലെത്തിച്ച് ഉടൻ ചികിത്സനൽകുമെന്ന് മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 2015ൽ ആരംഭിച്ച അർബുദ ബാധ ക്രമാതീതമായി വഷളായി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി അതീവ ആശങ്ക ഉളവാക്കുന്ന സ്ഥിതിയിൽ എത്തി നിൽക്കുന്നുവെന്നാണ് മുഖ്യമന്ത്രിക്കുള്ള കത്തിൽ അടുത്ത ബന്ധുക്കൾ ആരോപിക്കുന്നത്.

കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അമേരിക്കയിലും ദുബായിലും സിഎംസി വെല്ലൂരിലും ജർമ്മനിയിലും ചികിൽസ തേടിയെങ്കിലും രോഗ നിർണ്ണയം നടന്നതല്ലാതെ രോഗത്തിനുള്ള ചികിൽസ നാളിതു വരെ ഉമ്മൻ ചാണ്ടിക്ക് കിട്ടിയിട്ടില്ലെന്നാണ് സഹോദരൻ അടക്കമുള്ളവർ പറയുന്നത്. ജർമനിയിലെ ചാരിറ്റി ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷം ബംഗ്ലൂരിലെ തുടർ ചികിൽസയ്ക്ക് വിധേയനായി ജനുവരിയിൽ തിരുവനന്തപുരത്ത് എത്തി. വീണ്ടും തുടർ ചികിൽസയ്ക്ക് പോകണമായിരുന്നു. നാളിതുവരെ അതുണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളായികൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയായിരുന്ന സമുന്നത നേതാവിന് ചികിൽസ കിട്ടാത്തത് കേരളത്തിന് തന്നെ അപമാനമാണ്. അതുകൊണ്ട് അടിയന്തര ഇടപെടൽ വേണമെന്നാണ് കത്തിലെ ആവശ്യം. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഫെബ്രുവരി മൂന്നിനാണ് കത്ത് നൽകിയത്. ഈ കത്തിൽ സർക്കാർ ഇടപെടൽ നടത്തുമോ എന്നതാണ് നിർണ്ണായകം. 2015 മുതൽ തുടങ്ങിയാണ് ഉമ്മൻ ചാണ്ടിക്ക് തൊണ്ടയിലെ പ്രശ്‌നങ്ങൾ. അതിന് ശേഷം കാൻസറാണെന്ന് 2019ൽ തിരിച്ചറിയുകയും ചെയ്തു. ഇതിന് ശേഷവും കൃത്യമായി ചികിത്സ ലഭ്യമാക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയതും ശബ്ദം നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചതും. ഇപ്പോൾ ഉമ്മൻ ചാണ്ടിക്ക് തുടർചികിത്സ നിഷേധിക്കുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിച്ച് ബെംഗളൂരു ആശുപത്രിയിൽ തന്നെ തുടർചികിത്സ നടത്തണമെന്നാണ് സുഹൃത്തുക്കളുടെ നിർദ്ദേശം. ഇത് വകവെക്കാൻ വീട്ടുകാർ തയ്യാറാകുന്നില്ലെന്നതാണ് ഉയരുന്ന ആക്ഷേപവും.ഇതിനിടെ അദ്ദേഹത്തിന് വീണ്ടും ശബ്ദം ന്ഷ്ടമായ അവസ്ഥയിലാണുള്ളതും. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യവസ്ഥ വിവരിക്കുന്ന മെഡിക്കൽ രേഖകൾ പ്രചരിക്കുന്നത്. ഇത് മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് കത്തെഴുതുന്നത്.

ബെംഗളൂരുവിലെ എച്ച്.സി.ജി. കാൻസർ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ജനുവരി ഒന്നിനാണ് അദ്ദേഹം കേരളത്തിലേക്കുവന്നത്. തുടർചികിത്സയ്ക്ക് ഒമ്പതാംതീയതി തിരിച്ചുചെല്ലേണ്ടതായിരുന്നു. എന്നാൽ, അദ്ദേഹത്തിന് കൃത്യസമയത്ത് ചികിത്സ നൽകേണ്ടവർ പോലും അതിന് താൽപ്പര്യം പ്രകടിപ്പിച്ചില്ല. നാട്ടുകാരെ കാണണം എന്ന ആഗ്രഹം കൊണ്ടാണ് ഉമ്മൻ ചാണ്ടിയെ നാട്ടിലേക്ക് കൊണ്ടുവന്നത്. ഇതിന് ശേഷം ജനുവരി 9ന് തുടർചികിത്സ നടത്തേണ്ടതുമായിരുന്നു. അന്ന് തിരിച്ചു പോയില്ല. അതിന് ശേഷം ജനുവരി 18ന് ചികിത്സക്ക് കൊണ്ടുപോകേണ്ട സമയത്തും ആരും അദ്ദേഹത്തെ തുടർചികിത്സക്ക് കൊണ്ടുപോകാൻ തയ്യാറായില്ല.

ഇതിനിടെ ചികിത്സ വൈകുന്നതിൽ ആശങ്കയുള്ള മകൾ അച്ചു ഉമ്മൻ ഗൾഫിൽ നിന്നും നാട്ടിലെത്തി പിതാവിനെ ചികിത്സക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിലും എതിർപ്പുകളുണ്ടായി. നാട്ടുകാർ കൂടി ഇടപെട്ട് ചികിത്സ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ ഭാര്യ അതിന് സമ്മതിക്കാത്ത അവസ്ഥ ഉണ്ടായി. ഇതോടെ കഴിഞ്ഞ ഒരു മാസത്തോളമായി കൃത്യമായ ചികിത്സ ലഭിക്കാത്ത അവസ്ഥയിലാണ് മുൻ മുഖ്യമന്ത്രി.

തൊണ്ടയിലാണ് ഉമ്മൻ ചാണ്ടിക്ക് രോഗബാധ. ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ അദ്ദേഹത്തിന് ഇതിനായി ലേസർ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ചികിത്സയും ഫലപ്രദമായിരുന്നു. എന്നാൽ, തുടർചികിത്സയ്ക്ക് മുതിരാത്തത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാൻ കാരണമാകുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആശങ്ക. നിലവിൽ ജഗതിയിലെ വീട്ടിൽ പൂർണവിശ്രമത്തിലാണ് ഉമ്മൻ ചാണ്ടി. സന്ദർശകരെ തീരേ അനുവദിക്കുന്നുമില്ല.

കീമോ, റേഡിയേഷൻ ചികിത്സയും ആരോഗ്യം വീണ്ടെടുക്കാനുള്ള ആഹാരക്രമവുമാണ് ബെംഗളൂരു എച്ച്.സി.ജി. ആശുപത്രിയിലെ ഡോ. യു.എസ്. വിശാൽ റാവു നിർദ്ദേശിച്ചത്. ആശുപത്രി എക്സിക്യുട്ടീവ് ചെയർമാൻ ഡോ. ബി.എസ്. അജയ്കുമാർ ജീനോമിക് പ്രൊഫൈലിങ്, മൈക്രോബയോം പ്രൊഫൈലിങ് എന്നിവയും കീമോ, റേഡിയേഷൻ തെറാപ്പിയും നിർദ്ദേശിച്ചെന്ന് ബെംഗളൂരു ആശുപത്രിയിലെ ചികിത്സാസംഗ്രഹത്തിൽ പറയുന്നു.