- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയെ ചികിത്സക്കായി ബെംഗളുരുവിലേക്ക് മാറ്റുമെന്ന് എം എം ഹസൻ; പാർട്ടി കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകുന്നു; സഹോദരന്റെ പരാതിയെ കുറിച്ച് അഭിപ്രായം പറയുന്നില്ല; ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടറാണ് അഭിപ്രായം പറയേണ്ടത്; യുഡിഎഫ് കൺവീനറുടെ വാക്കുകൾ എ കെ ആന്റണിക്കൊപ്പം പുതുപ്പള്ളി ഹൗസ് സന്ദർശിച്ച ശേഷം
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പാർട്ടി ആ കുടുംബത്തിന് പൂർണ പിന്തുണ നൽകുന്നു. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങൾ അനാവശ്യ ചർച്ച നടത്തരുതെന്നാണ് അഭ്യർത്ഥന. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പുത്രനും , ഉമ്മൻ ചാണ്ടിയും കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. താനിന്ന് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം പ്രസന്നനായിരുന്നു. സഹോദരന്റെ പരാതിയെ കുറിച്ച് താൻ അഭിപ്രായം പറയുന്നില്ല. ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടറാണ് അഭിപ്രായം പറയേണ്ടതെന്നും ഹസൻ പറഞ്ഞു.
എ കെ ആന്റണിക്കൊപ്പം ഉമ്മൻ ചാണ്ടിയെ ഹസൻ ഇന്ന് സന്ദർശിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലൊയാണ് തിരുവനന്തപുരത്തെ 'പുതുപ്പള്ളി' വീട്ടിലെത്തി കോൺഗ്രസിന്റെ ആന്റണി കൂടിക്കാഴ്‌ച്ച നടത്തിത്. അര മണിക്കൂറോളും നേതാക്കൾ തമ്മിൽ സ്സാരിച്ചു. ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ വരാറുണ്ട്. രാഷ്ട്രീയ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചത്. മറ്റുവിഷയങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല. സാധാര വരാറുള്ളതുപോലെയാണ് വന്നത്. ദയവ് ചെയ്ത് നിങ്ങൾ കുറച്ചു മര്യാദ കാണിക്കണമെന്ന് ആന്റണി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ഒരുക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരൻ ഉൾപ്പടെ 42 ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നതായും ഓരോ നിമിഷവും ആരോഗ്യനിലവഷളാകുകയാണെന്നും നിവേദനത്തിൽ പറയുന്നു. തിരുവനന്തപുരത്തെ വസതിയിൽ ഉമ്മൻ ചാണ്ടിയെ സന്ദർശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കൾ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി വീണാ ജോർജിനുംബന്ധുക്കൾ നിവേദനം നൽകിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഇളയ സഹോദരൻ അലക്സ് വി ചാണ്ടി ഉൾപ്പടെയുള്ളവരാണ് നിവേദനത്തിൽ ഒപ്പിട്ടത്.
മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിയെ പോലെ പരിചയസമ്പന്നനായ നേതാവിന് ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും നിവേദനത്തിൽ പറയുന്നു. ഉമ്മൻ ചാണ്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിക്കാനുള്ള അടിയന്തര ഇടപെടൽ മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജനുവരിയിൽ ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഉമ്മൻ ചാണ്ടിക്ക് തുടർചികിത്സ നൽകിയിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു.
ഇതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും അലക്‌സ് വി ചാണ്ടി ഉമ്മൻ ചാണ്ടിക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചികിത്സ കുടുംബം തടയുകയാണെന്ന് ആരോപിച്ചിരുന്നു. മകൻ ചാണ്ടിയും മൂത്ത മകളുമാണ് ചികിത്സ നൽകേണ്ടന്ന് പറയുന്നത്. മഞ്ഞളുവെള്ളം കലക്കിക്കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുൻപ് ഉമ്മൻ ചാണ്ടിയെ ന്യൂയോർക്കിൽ കൊണ്ടുപോയിരുന്നു. എന്റെ മകൻ അവിടെയുണ്ടായിരുന്നു. അവനെ അറിയിച്ചിരുന്നു. അവനും ന്യൂയോർക്കിൽ ചെന്നു. അന്ന് രോഗത്തിന്റെ ആരംഭമാണ്. കുരുമുളകിന്റെ വലിപ്പം പോലുമില്ല, കരിച്ചുകളഞ്ഞാൽ മതിയെന്നാണ് ഡോക്ടർ പറഞ്ഞത്. അരമണിക്കൂർ കൊണ്ട് ചികിത്സ നടത്താമെന്നും പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മകളും എന്റെ മകനുമെല്ലാം ഓപറേഷൻ നടത്താമെന്നു പറഞ്ഞു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി അമ്മയെ വിളിച്ചു ചികിത്സ തുടങ്ങാൻ പോകുകയാണെന്ന് പറഞ്ഞു. അമ്മ ചേട്ടന്റെ അടുത്ത് ഫോൺ കൊടുക്കാൻ പറഞ്ഞു. ചെക്കപ്പിനു പോയതല്ലേ, ഓപറേഷൻ വേണ്ടെന്ന് ഭാര്യ അദ്ദേഹത്തോട് പറയുകയാണ് ഉണ്ടായത്. 'ഉമ്മൻ ചാണ്ടി ആദ്യമൊന്നും കൂട്ടാക്കിയിരുന്നില്ല. പിന്നീട് ഇവരുടെ കരച്ചിലും ബഹളവും കാരണം വഴങ്ങുകയായിരുന്നു. അങ്ങനെയാണ് ഓപറേഷനൊന്നുമില്ലാതെ തിരിച്ചുപോന്നത്. ഞങ്ങൾക്ക് ആരോടും വൈരാഗ്യമൊന്നുമില്ല. ചികിത്സ നടക്കണം. അതിനാണ് പറയുന്നത്. ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നുണ്ട്. പക്ഷെ, ചികിത്സ നടക്കുന്നില്ല.'
'ജർമനിയിൽ പോയപ്പോഴും ചികിത്സ വേണമെന്ന് അവർ സമ്മതിച്ചിരുന്നില്ല. ചികിത്സ വേണമെന്നു പറയുന്ന സമയത്ത് തിരിച്ചുപോരുകയാണ് ചെയ്യുന്നത്. ഇളയ മകൻ ചാണ്ടിയും മൂത്ത മകനുമാണ് ചികിത്സ തടയുന്നത്.'- അലക്സ് ചാണ്ടി ആരോപിച്ചു. മനഃപൂർവമാണോ എന്ന് അറിയില്ല. ചികിത്സയിൽ വിശ്വാസമില്ലാഞ്ഞിട്ടാകും. ആയുർവേദ ചികിത്സ നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. ആയുർവേദ മരുന്ന് കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. മഞ്ഞളുവെള്ളം കൊടുത്തുകൊടുത്ത് ചെട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. പ്രാർത്ഥനക്കാരാണ് ആദ്യം ഇതിനെ വഴിതെറ്റിച്ചുവിട്ടതെന്ന് അറിയാം. പ്രാർത്ഥനയിലൂടെ രോഗം ഭേദമാകുമെന്ന നിലപാടിലാണ് ഇവരെന്നും അലെക്‌സാണ്ടർ ചൂണ്ടിക്കാട്ടി.
ആരോഗ്യസ്ഥിതി അതീവഗുരുതരമാണ്. ഇക്കാര്യത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അതിനനുസരിച്ച് പ്രവർത്തിക്കണം. അതിന് ഇവർ തയാറാകുന്നില്ല. ഇത് കുടുംബതർക്കമല്ല. അവരോട് വളരെ യോജിപ്പാണ്. ആരോടും വൈരാഗ്യമൊന്നുമില്ല. കോൺഗ്രസിൽനിന്ന് പലരും വിളിച്ച് ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചേട്ടനെ ചികിത്സിക്കണം എന്നു മാത്രമാണ് പറയാനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അലക്സ് ചാണ്ടി പറഞ്ഞു.
ഇന്നലെയാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്നാണ് പരാതിയിൽ പറഞ്ഞത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ