ലോസ് ആഞ്ജലിസ്: 95-ാം ഓസ്‌കറിൽ ഇന്ത്യൻ തിളക്കം. ലോസ് ആഞ്ജലിസിലെ ഓവിയേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിലെ പുരസ്‌കാര ചടങ്ങിൽ ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യം കിട്ടി. ഇത്തവണ പുരസ്‌കാരം നേടുന്ന ചിത്രങ്ങൾ പരമ്പരാഗത സങ്കല്പങ്ങളെ അട്ടിമറിക്കുമെന്ന വിലയിരുത്തൽ ശരിയായി. ബോളിവുഡ് സൂപ്പർതാരം ദീപിക പദുകോൺ പുരസ്‌കാരം സമ്മാനിക്കുന്നവരിൽ ഒരാളായി.മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ 'ദ എലിഫന്റ് വിസ്പേഴ്‌സ്' ഓസ്‌കർ നേടി. അങ്ങനെ ഇന്ത്യ 95-ാം ഓസ്‌കറിൽ ആദ്യ പുരസ്‌കാരം നേടി.

മൂന്ന് ഇന്ത്യൻ ചിത്രങ്ങളാണ് ഇത്തവണത്തെ ഓസ്‌കർ പുരസ്‌കാരപട്ടികയിൽ മത്സരവിഭാഗത്തിലിടം നേടിയത്. അതുകൊണ്ടുതന്നെ വാനോളമായിരുന്നു ഇന്ത്യൻ പ്രതീക്ഷ. മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ 'ഓൾ ദാറ്റ് ബ്രീത്സും മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രവിഭാഗത്തിൽ ദ 'എലിഫന്റ് വിസ്പേഴ്‌സും' മത്സരിച്ചു. ഇതിൽ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ 'ഓൾ ദാറ്റ് ബ്രീത്സിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. എന്നാൽ ആനയുടെ കഥയുമായി ഇന്ത്യ ഓസ്‌കറിൽ നേടി.

ആദ്യമായിട്ടാണ് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രവിഭാഗത്തിൽ ഇന്ത്യ നേട്ടമുണ്ടാക്കുനനത്. നെറ്റ് ഫ്‌ളിക്‌സിൽ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാർത്തികി ഗോൾസാൽവേസ് ആണ് സംവിധായിക. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പേഴ്സിന്റെ പ്രമേയം. അമ്മയ്ക്കും ഇന്ത്യയ്ക്കും സമർപ്പിക്കുന്നുവെന്ന് വേദിയിൽ സംവിധായക പ്രഖ്യാപിച്ചു.

പുരസ്‌കാരങ്ങൾ ഇങ്ങനെ

മികച്ച സംവിധാനം- ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് (എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്)
മികച്ച നടി- മിഷേൽ യോ (എവരിതിങ് എവരിവേർ ഓൾ ഏറ്റ് വൺസ്)
മികച്ച നടൻ- ബ്രെൻഡൻ ഫ്രാസെർ (ദ വെയ്ൽ)
മികച്ച എഡിറ്റിങ്- എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്
മികച്ച സൗണ്ട് റെക്കോഡിങ്- ടോപ് ഗൺ മാർവറിക്
മികച്ച തിരക്കഥ (ഒറിജിനൽ)- ഡാനിയേൽ ക്വാൻ, ഡാനിയേൽ ഷൈനർട്ട് (എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്)
മികച്ച തിരക്കഥ (അഡാപ്റ്റഡ്)- സാറാ പോളെ (വുമൺ ടോക്കിങ്)
മികച്ച ഒറിജിനൽ സോങ്- ആർആർആർ (എം.എം കീരവാണി, ചന്ദ്രബോസ്)
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം- ദ എലിഫന്റ് വിസ്പറേഴ്‌സ് (കാർത്തികി ഗോൾസാൽവേസ്, ഗുനീത് മോംഗ)
മികച്ച വിഷ്വൽ എഫക്റ്റ്‌സ് -അവതാർ ദ വേ ഓഫ് വാട്ടർ
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- ഓൾ ക്വയറ്റ്ഓൺ ദവെസ്റ്റേൺ ഫ്രണ്ട്
മികച്ച ഹ്രസ്വചിത്രം (ആനിമേറ്റഡ്)- ദ ബോയ്, ദ മോ, ദ വോക്‌സ് ആൻഡ് ഹോഴ്‌സ്
മികച്ച ഒറിജിനൽ സ്‌കോർ- വോക്കർ ബെർട്ടെൽമാൻ
മികച്ച ആനിമേറ്റഡ് സിനിമ- പിനോക്കിയോ
മികച്ച ഡോക്യുമെന്ററി ഫീച്ചർ ചിത്രം- നവാൽനി
മികച്ച ഛായാഗ്രഹണം- ജെയിംസ് ഫ്രണ്ട് (ഓൾ കൈ്വറ്റ് വെസ്റ്റേൺ ഫ്രണ്ട്)
മികച്ച മേക്ക് അപ്പ് ആൻഡ് ഹെയർ സ്റ്റെൽ- അഡ്‌റിയെൻ മോറോട്ട്
മികച്ച കോസ്റ്റിയൂം ഡിസൈൻ- റുത്ത് കാർട്ടർ (ബ്ലാക്ക് പാന്തർ)