ലണ്ടൻ: ലിംഗസമത്വം എന്നത് തത്വത്തിൽ വളരെ നല്ല ഒരു ആശയം തന്നെയാണ്. എന്നാൽ, അമിതാവേശം പൂണ്ട ചില ആവേശ്കുമാർമാർ അതിനെ ഒരു പരിഹാസ്യ പാത്രമാക്കുകയാണ് പലപ്പോഴും. ഇപ്പോഴിതാ, ലിംഗഭേദം തീർത്തും ഒഴിവാക്കാൻ ഇംഗ്ലീഷ് ഭാഷ പരിഷ്‌കരിച്ചുകൊണ്ട് ഓക്സ്ഫാം പുറത്തിറക്കിയ ഗൈഡ് വലിയ വിവാദമാകുന്നു. സാമ്രാജ്യത്വ കാലത്തെ ഹെഡ്ക്വാർട്ടേഴ്സ്, ലോക്കൽ തുടങ്ങിയ പദങ്ങൾ വിവേചനപരമാണെന്നാണ് 92 പേജ് വരുന്ന മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നത്. പീപ്പിൾ എന്ന പദം പുരുഷാധിപത്യത്തെ സൂചിപ്പിക്കുന്നു എന്നും അവർ പറയുന്നു.

മദർ, ഫാദർ എന്നീ പദങ്ങൾ ലിംഗ വിവേചനം ഉളവാക്കുന്നു എന്നും അതിനാൽ പാരെന്റ് എന്ന പദം ഉപയോഗിക്കണം എന്നുമാണ് അതിൽ പറയുന്നത്. ഫെമിനിൻ ഹൈജീൻ എന്ന പദം തീർത്തും ഒഴിവാക്കണം എന്ന് പറയുന്ന ഗൈഡിൽ എക്സ്പെക്ടന്റ് മദർ എന്നതിനു പകരം ''പീപ്പിൾ ഹു ബികം പ്രിഗ്‌നന്റ്'' എന്ന് ഉപയോഗിക്കണം എന്നും നിർദ്ദേശിക്കുന്നു. അതുപോലെ പ്രായവ്യത്യാസം സൂചിപ്പിക്കുന്ന യൂത്ത്, എൽഡർലി, സീനിയർ തുടങ്ങിയ പദങ്ങൾ ഒഴിവാക്കണമെന്നും അതിൽ നിർദ്ദേശിക്കുന്നു.

ഓക്സ്ഫാമിന്റെ വിലപിടിച്ച സമയവും സ്രോതസ്സുകളും ഉപയോഗിച്ച ഈ രീതി കാണുമ്പോൾ മിക്കവരും ചിന്തിക്കുക ഇതൊരു ഭ്രാന്തൻ നടപടിയാണെന്നായിരിക്കും എന്നായിരുന്നു ടോറി മുൻ മന്ത്രി റോബർട്ട് ബക്ക്ലാൻഡ് പ്രതികരിച്ചത്. ഇതിനായി ഇറങ്ങിപ്പുറപ്പെട്ടവരെ ഒരു പഴഞ്ചൊല്ല് ഓർമ്മിക്കാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്കുകളേക്കാൾ ഉച്ചത്തിൽ പ്രവർത്തനം സംസാരിക്കുന്നു എന്ന പഴഞ്ചൊല്ല് അവർ ഓർക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഒരു സാമ്രാജ്യവത്കരണ രാജ്യത്തിന്റെ ഭാഷയായ ഇംഗ്ലീഷിനെ ആസ്പദമാക്കിയാണ് ഈ ഗൈഡ് എന്നാൺ?് അതിന്റെ ആമുഖത്തിൽ പറയുന്നത്. സാമ്രാജ്യത്വ പാരമ്പര്യം അനുസരിച്ച് ഇംഗ്ലീഷിൽ ജോലി ചെയ്യുകയും ആശയവിനിമയം ചെയ്യുകയും ചെയ്യേണ്ടിവരുന്ന ഒരു വിഭാഗം ജനങ്ങൾക്കായിട്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത് എന്നും അതിൽ പറയുന്നു. സാമ്രാജ്യത്വ വത്കരണത്തെ ദുർബലപ്പെടുത്താൽ ആദ്യം വേണ്ടത് ഇംഗ്ലീഷിന്റെ മേധാവിത്വം ഇല്ലാതെയാക്കുക എന്നതാണെന്നും അതിൽ പറയുന്നുണ്ട്.

ആഗോളാടിസ്ഥാനത്തിൽ ഉള്ള ഭക്ഷ്യക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ 1942- ഓക്സ്ഫോർഡിൽ സ്ഥാപിതമായ ഈ സംഘടന വിവിധ രംഗങ്ങളിൽ അവരുടെ ജീവനക്കാർക്കിടയിൽ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ്. ''ഹെഡ് ക്വാർട്ടേഴ്സ്'' എന്ന പദം സാമ്രാജ്യത്വ അധികാരകേന്ദ്രത്തെ സൂചിപ്പിക്കുന്നു എന്നാണ് അവർ പറയുന്നത്.

അതുപോലെ എയ്ഡ് സെക്ടർ എന്ന പദം, ധാരാളം വിഭവങ്ങൾ ഉള്ള ഒരു വ്യക്തിയോ സ്ഥാപനമോ അതില്ലാത്തവരെ പിന്തുണക്കുന്നു എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നു എന്ന് പറയുന്നു. ഈ നിർദ്ദേശങ്ങൾ അക്ഷരാർത്ഥത്തിൽ, നിർദ്ദേശങ്ങൾ അല്ലെന്നും, രചയിതാക്കളെയും മറ്റും, ഭാഷ കൂടുതൽ ബഹുമാന പുരസ്സരം ഉപയോഗിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ മാത്രമാണെന്നും ഓക്സ്ഫാം പറയുന്നു.