- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുദാസിനെ പരിചയപ്പെടുന്നതും അടുക്കുന്നതും ചേട്ടന്റെ സുഹൃത്തായി; ചെന്നൈയിലെ അവധിക്കാലം യേശുദാസിനെ ദാസേട്ടനാക്കി; ദാസേട്ടന്‍ പാടുമ്പോള്‍ അഭിനയിച്ചും ബൈക്കില്‍ പട്ടണം കറങ്ങിയുമൊക്കെ ഒരു അവധിക്കാലം; ഭാവഗായകന്‍ ആരായിരുന്നു ഗാനഗന്ധര്‍വ്വന്‍?
ഭാവഗായകന്‍ ആരായിരുന്നു ഗാനഗന്ധര്‍വ്വന്‍?
തിരുവനന്തപുരം: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ വിടവാങ്ങിയിരിക്കുന്നു. ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസും ജയചന്ദ്രനും സമകാലികരായതിനാല്‍ തന്നെ ഇരുവരും തമ്മിലുള്ള ബന്ധവും കലാജീവിതവുമൊക്കെ സംഗീതാസ്വാദകര്‍ക്കും ഇവരുടെ ആരാധകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു. എന്തും തുറന്നുപറയുന്ന പ്രകൃതക്കാരനായിരുന്ന ജയചന്ദ്രന്‍ അത്തരത്തിലും വാര്‍ത്തകളില്‍ നിറയാറുണ്ട്. മലയാളത്തിന്റെ ഗാനദ്വയങ്ങളില്‍ ഒരാള്‍ വിടപറയുമ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുകയാണ്.എകാന്ത പഥികന്‍ ഞാന്‍ എന്ന തന്റെ ആത്മകഥയില്‍ യേശുദാസുമായുള്ള ബന്ധം ഉടലെടുക്കുന്നതിനെക്കുറിച്ചും തന്റെ ജേഷ്ഠന്റെ ഒപ്പമുണ്ടായിരുന്ന ആ കാലത്തെക്കുറിച്ചുമൊക്കെ അദ്ദേഹം സവിസ്തരം പറയുന്നുണ്ട്.
1963 ലാണ് സംഭവം..ചെന്നൈയില്‍ ജോലി നോക്കിയിരുന്ന സുധാകരേട്ടന്റെ അടുത്തേക്ക് തന്റെ ഡിഗ്രി പഠനത്തിലെ അവധിക്കാലത്ത് യാത്രപോയപ്പോഴുള്ള ദിനങ്ങളിലായിരുന്നു കെ ജെ യേശുദാസ് എന്ന ഗാനഗന്ധര്‍വ്വനെ ജയചന്ദ്രന്‍ അടുത്തുപരിചയപ്പെടുന്നത്.എട്ടന്റെ അടുത്ത സുഹൃത്തായിരുന്നു യേശുദാസ്.അക്കാലം തൊട്ടാണ് താന്‍ അദ്ദേഹത്തെ ദാസേട്ടന്‍ എന്നു വിളിക്കാന്‍ തുടങ്ങിയത്.ദാസേട്ടന്‍ എട്ടന്റെ താമസസ്ഥലത്തെ പ്രധാന സന്ദര്‍ശകരില്‍ ഒരാളായിരുന്നു.ദാസേട്ടന്‍ വന്നാല്‍ സുധാകരേട്ടന്റെ സന്തോഷം ഇരട്ടിയാകും.ദസേട്ടന്‍ വന്നാല്‍ സ്വന്തം കൂടപ്പിറപ്പ് വന്ന സന്തോഷമായിരുന്നു സുധാകരേട്ടനെന്നും ജയചന്ദ്രന്‍ കുറിക്കുന്നു.
ഒരു ദിവസം ഒരുമിച്ച് കഴിയുന്നു.. ഭക്ഷണം കഴിക്കുന്നു..എന്തിനേറെപ്പറയുന്നു ചിലപ്പോഴെല്ലാം ചേട്ടന്റെ കുപ്പായത്തില്‍ ഇഷ്ടമുള്ളവ എടുത്തു ധരിച്ചാണ് യേശുദാസ് മടങ്ങുക.അക്കാലത്ത് യേശുദാസ് സിനിമയില്‍ പാടിത്തെളിഞ്ഞുവരുന്ന സമയമാണ്.പലപ്പോഴും ഏട്ടന്‍ ബൈക്കില്‍ കയറ്റി ദാസേട്ടനെ സ്റ്റുഡിയോയില്‍ കൊണ്ടുവിടുമായിരുന്നു.യേശുദാസിനും ചേട്ടനും ഒപ്പം ഹിന്ദി ചിത്രം താജ്മഹല്‍ കാണാന്‍ പോയതും തിരിച്ച് ബൈക്കില്‍ ചിത്രത്തിലെ പാട്ടുകള്‍ പാടി ത്രിബിള്‍സില്‍ വന്നുതുമൊക്കെ അദ്ദേഹം പറയുന്നുണ്ട്.റുമില്‍ മടങ്ങിയെത്തിയ ശേഷമുള്ള രസകരമായ സംഭവം ജയചന്ദ്രന്‍ ഓര്‍ക്കുന്നത് ഇങ്ങനെ..
റൂമില്‍ മടങ്ങിയെത്തിയ ശേഷം ചിത്രത്തിലെ മനോഹരഗാനങ്ങള്‍ ദാസേട്ടന്‍ പാടി.സുധാകരേട്ടനും കൂടെ കൂടി.ഏട്ടനും നന്നായി പാടുമായിരുന്നു.എന്റെ ആദ്യകാല ഗുരുക്കളില്‍ പ്രധാന ഏട്ടന്‍ തന്നെയായിരുന്നു.അവര്‍ ഇരുവരും പാടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആ ഗാനരംഗം അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു.മനം നിറഞ്ഞൊരു രാത്രിയായിരുന്നു അത്.
ഒരിക്കല്‍ ദാസേട്ടന്‍ എന്നോട് പറഞ്ഞു നിന്നെ ഞാന്‍ റെക്കോഡിങ്ങ് സ്റ്റുഡിയോവില്‍ കൊണ്ടുപോകാമെന്ന്.കേട്ടപാടെ ഞാന്‍ വല്ലാതെ ത്രില്ലിലായി.അങ്ങിനെ അദ്ദേഹത്തിന്റെ കൂടെ ഭരണി സ്റ്റുഡിയോയിലെത്തി.കാട്ടുപൂക്കള്‍ എന്ന ചിത്രത്തിന് വേണ്ടി ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തിലാണ് ദാസേട്ടന്‍ പാടുന്നത്.അങ്ങിനെ ആ മായിക ലോകവും ഞാന്‍ കണ്ടു.മുന്നില്‍ ദാസേട്ടന്‍ പാടുന്നു..മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളെ..അവിടെ വച്ച് ദാസേട്ടന്‍ എന്നെ ദേവരാജന്‍ മാഷിന് പരിചയപ്പെടുത്തി.അന്ന് ഞാന്‍ സാദരം നോക്കിക്കൊണ്ട് ഒന്നു ചൂളി നിന്നു.ഒരു സുഹൃത്ത് എന്ന നിലയ്ക്കോ മറ്റാണ് എന്നെ പരിചയപ്പെടുത്തിയത്.എട്ടനോടുള്ള അടുപ്പം ഒന്നുകൊണ്ട് മാത്രമാണ് എന്നെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയത്.
ഒരു ഗായകനാകണമെന്ന ചിന്ത എന്നില്‍പ്പോലും ഇല്ലാത്ത കാലമായതിനാല്‍ ഒരു മഹാനെ നേരില്‍ കണ്ടു എന്ന രീതിയില്‍ മാത്രമായിരുന്നു അ സംഭവം എന്നെ സ്വധീനിച്ചത്.പക്ഷെ ഒരു സ്റ്റുഡിയോയില്‍ യേശുദാസ് ലൈവായി പാടുന്നത് ആദ്യമായി നേരിട്ടു കണ്ടു.പിന്നീട് ഞാന്‍ നാട്ടിലേക്ക് മടങ്ങി..അദ്ദേഹം തിരക്കുള്ള ഗായകനായി.ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും ഗായകനായി.മദ്രാസില്‍ സ്ഥിരതാമസമായി.രണ്ടുപേരുടെയും തിരക്കില്‍ കൂടിക്കാഴ്ച്ചകളൊക്കെ കുറഞ്ഞു..പക്ഷെ താജ്മഹലിലെ പാട്ടുകേള്‍ക്കുമ്പോള്‍ എനിക്ക് സുധാകരേട്ടനെ ഓര്‍മ്മവരും..അദ്ദേഹം സ്നേഹിച്ച ദാസേട്ടനെ ഓര്‍മ്മവരും..അന്നത്തെ ആ രാത്രി പുത്തനായി മനസ്സില്‍ വരും..
ജോവാദ കിയാ വോ
നിഭാതാ പഡേഗ