- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ജയരാജൻ ഇനി കറുത്ത ഇന്നോവയിൽ ചീറിപ്പായും! വിവാദങ്ങൾക്കിടെ പുതിയ ഇന്നോവ ക്രിസ്റ്റയുടെ താക്കോൽ ഏറ്റുവാങ്ങി ഖാദിബോർഡ് വൈസ് ചെയർമാൻ; കണ്ണൂരിലെ ഖാദി ഭവനിലെത്തി കാർ കൈമാറി കമ്പനി അധികൃതർ
കണ്ണൂർ: വിവാദങ്ങൾക്കിടെയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജന് സർക്കാർ അനുവദിച്ച പുതിയ ഇന്നോവക്രിസ്റ്റ കാർ എത്തി. കണ്ണൂർ ഖാദി ബോർഡ് ഓഫീസായ ഖാദിഭവനിൽ നിന്നും ജയരാജൻ കമ്പിനി അധികൃതരിൽ നിന്നും കാറിന്റെ താക്കോൽ ഏറ്റുവാങ്ങി. സി.പി. എം സംസ്ഥാനകമ്മിറ്റി അംഗം കൂടിയായ പി.ജയരാജന് ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള പുതിയ കാർവാങ്ങുന്നുവെന്ന വാർത്ത വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
കടക്കെണിയിലായ കേരളത്തിന്റെ ഖജനാവിൽ നിന്നും 35ലക്ഷത്തിന്റെ കാർ വാങ്ങുന്നത് സർക്കാരിന്റെ ധൂർത്താണെന്ന വിമർശനം പ്രതിപക്ഷവും രാഷ്ട്രീയ എതിരാളികളുമുയർത്തി. സോഷ്യൽമീഡിയയിലും ഈക്കാര്യം വലിയചർച്ചയായി മാറിയിരുന്നു. ഇതേ തുടർന്ന് ഈ വിഷയത്തിൽ തന്റെ വിശദീകരണവുമായി പി. ജയരാജൻ രംഗത്തുവന്നിരുന്നു.
നേരത്തെ കിഴക്കെകതിരൂരിലെ വീട്ടിൽ വെച്ചു തിരുവോണ ദിവസം തനിക്കെതിരെ നടന്ന വധശ്രമം താൻ കൈയുയർത്തിതടഞ്ഞത് തന്റെ വീട്ടിലെ സ്റ്റൂളും കസേരയുമൊക്കെയാണെന്നും ബുള്ളറ്റ് പ്രൂഫൊന്നും കൊണ്ടായിരുന്നില്ലെന്നായിരുന്നു ജയരാജന്റെ വിശദീകരണം.
ആരോഗ്യപ്രശ്നമുള്ള പി.ജയരാജന് സഞ്ചരിക്കുന്നതിനായി 35ലക്ഷം രൂപവരെ വിലയുള്ള കാർ വാങ്ങാമെന്നായിരുന്നു വ്യവസായ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതാണ് വിമർശനത്തിനിടയാക്കിയത്. ബുള്ളറ്റ് പ്രൂഫ് വാഹനമെത്തുന്നു എന്നത് വലതു പക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി ജയരാജൻ താക്കോൽ കൈമാറൽ ചടങ്ങനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
താൻ ഉപയോഗിച്ചിരുന്ന പഴയ വാഹനം രണ്ടു ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കാർ വാങ്ങാനുള്ള ആവശ്യം സർക്കാർ പരിഗണിക്കുന്നതും അനുമതി നൽകികൊണ്ട് ഉത്തരവിറക്കുന്നതും. നവംബർ പതിനേഴിനാണ് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.പഴയ വാഹനം വയനാട് പ്രൊജക്ടിനായി കൈമാറുമെന്നും പി ജയരാജൻ അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്