- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി സരിന്, ഒറ്റപ്പാലത്ത് മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ താങ്കളെ പിന്തുണച്ചത് ഇങ്ങനെയാണ്, മറിച്ച് നിങ്ങളിപ്പോള്‍ രാഹുലിനോട് ചെയ്യുന്നതോ?; നല്ല നട്ടെല്ല് ഉള്ള കോണ്ഗ്രസുകാരന് തന്നെ ആണ്..സരിന് പറയേണ്ടത് പറയും; പാലക്കാട്ടെ ചൂട് സോഷ്യല്‍ മീഡിയയിലും
പാലക്കാട്ടെ ചൂട് സോഷ്യല്‍ മീഡിയയിലും
പാലക്കാട്: 'പാലക്കാട് അവിടുത്തുകാരന്‍ അല്ലേ മത്സരിക്കേണ്ടത്? ' 'അപ്പോ എങ്ങനാ തൊടങ്ങല്ലേ...രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം എത്ര? പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിന്‍ കലാപം ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലും വാദ-പ്രതിവാദങ്ങള്‍ ചൂടുപിടിച്ചു.
പിണറായിയുടെ പൊലീസിനെ പേടിച്ചിട്ടില്ല, പിന്നെയാ പുഴുക്കുത്തുക്കളെ, പാര്‍ട്ടിയാണ് വലുത് വ്യക്തികളല്ല എന്നാണ് രാഹുലിന്റെ ഭൂരിപക്ഷം എത്ര എന്ന തലക്കെട്ടുമായി 'പോരാളി വാസു' ചോദിക്കുന്നത്. വാസുവിന് ഒരാളുടെ മറുപടി ഇങ്ങനെ:
മോനെ വാസു സരിന്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ട് പാര്‍ട്ടി വിട്ട് പോയിട്ടൊന്നും ഇല്ല തന്നെ പോലെ ഉള്ളവര്‍ പറഞ്ഞു പുറത്താക്കണ്ട
മറ്റൊരു പോസ്റ്റില്‍ പോരാളി വാസു ചോദിക്കുന്നു:
Sarin P താങ്കള്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ Rahul Mamkootathil ഇങ്ങിനെയാണ് താങ്കളെ പിന്തുണച്ചത് മറിച്ച് നിങ്ങളിപ്പോള്‍ രാഹുലിനോട് ചെയ്യുന്നതോ?
'ഒറ്റപ്പാലത്തിന്റെ വികസനമില്ലായ്മയ്ക്കുള്ള ചികിത്സയുമായി ഒറ്റപ്പാലത്തിന്റെ ഡോക്ടര്‍ ബ്രോ....കോട്ടകള്‍ പൊളിക്കുവാനുളളതാണ് ഡോ.സരിന്‍ പി' എന്നായിരുന്നു 2021 മാര്‍ച്ച് 23 ലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്.
സിരകളില്‍ കോണ്‍ഗ്രസ് രക്തം ഓടുന്ന ഓരോ കോണ്‍ഗ്രസുകാരനും രാഹുലിന് വോട്ടു ചെയ്യുമെന്ന ഷാഫി പറമ്പിലിന്റെ പ്രസ്താവനയും പോരാളി വാസു ഹൈലൈറ്റ് ചെയ്തു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ സാധിക്കൂ എന്നാണ് വാസുവിന്റെ മറ്റൊരു പോസ്റ്റ്.
ഇതിനൊക്കെ മറുപടി യൂത്ത് കോണ്‍ഗ്രസ് ബ്രിഗേഡ് പറയുന്നുണ്ട്.
33 ആം വയസ്സില്‍ IAAS രാജിവെച്ച് പൊതുസേവനത്തിലേക്ക് ഇറങ്ങിയത് വെറുതെ അല്ല..
കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ മാധ്യമങ്ങള്‍ക്ക് എന്തും പറയാം എന്ന ധാരണ അപ്പാടെ പൊളിച്ചടുക്കി സരിന്‍ ഡോക്ടര്‍
നല്ല നട്ടെല്ല് ഉള്ള കോണ്‍ഗ്രസുക്കാരന്‍ തന്നെ ആണ്..
പറയേണ്ടത് പറയും..
ആളറിഞ്ഞു കളിക്കണം മാമ മാധ്യമങ്ങളെ..
ഇത് വേറെ ലെവല്‍ ആണ് ??
ഏട്ടനാണ്, സഹോദരനാണ്,ഹൃദയത്തില്‍ ആണ് സ്ഥാനം.
അദ്ദേഹത്തിന് ആ സ്ഥാനം ആണ് വലുത്
മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കും
എന്നാല്‍ ഒരുവട്ടം ഒറ്റപ്പാലം സീറ്റ് കിട്ടിയിട്ടും ജയിച്ചോ സരിന്‍ എന്നു ചിലര്‍ യൂത്ത് കോണ്‍ഗ്രസ് ബ്രിഗേഡിന് മറുപടി കൊടുക്കുന്നു.
സരിന്‍ ചുണയും അന്തസ്സ് ഉണ്ടെങ്കില്‍ ഒറ്റപ്പാലത്ത് നിന്ന് അടുത്ത തവണ ജയിച്ചു കാണിക്കട്ടെ തോറ്റു തൊപ്പിയിട്ടു ഓടിയിട്ട് അടുത്ത മണ്ഡലത്തില്‍ ചെന്ന് വീണ്ടും തോറ്റു തൊപ്പിയിടാന്‍ നോക്കാതെ
എല്‍ഡിഎഫിന്റെ കുത്തക സീറ്റില്‍ വി ഡി സതീശനും സി ആര്‍ മഹേഷും തോറ്റ മണ്ഡലത്തില്‍ ഉറച്ചുനിന്നാണ് അടുത്ത തവണ ജയിച്ചത്
സരിനെ നിനക്ക് ഒരു സീറ്റ് തന്നു. അവിടെ തോറ്റു. ആ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത തവണ ജയിക്കാന്‍ നോക്കു. കോണ്‍ഗ്രസിനിട്ട് പാര പണിയല്ലെ. ശശി തരൂരിനേക്കാള്‍ വലിയ ആളൊന്നുമല്ലല്ലോ
വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല, ആളുകളോട് പെരുമാറാന്‍ അറിയണം.
ഈ പത്രസമ്മേളനം വഴി, ഇവന്റെ ഉള്ള വില പോയി.
ഇങ്ങനെ പോകുന്നു സരിനെ വിമര്‍ശിക്കുന്ന കമന്റുകള്‍.
ഇതിനെല്ലാം പുറമേ എഴുത്തുകാരന്‍ അലി ജാഫര്‍ ഫേസ്ബുക്കില്‍ എഴുതിയത് കൂടി വായിക്കാം
പി സരിന്റെ ആരോപണത്തില്‍ കേട്ടത് .
'പിന്തുടര്‍ച്ചാ രാഷ്ട്രീയത്തിന് എതിരെയാണ് തന്റെ പോരാട്ടം' .
ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ .?
ബിജെപിയുടെ പ്രധാന കോണ്‍ഗ്രസ് വിമര്‍ശനം 'ഡൈനാസ്റ്റി പൊളിറ്റിക്‌സ് '
അതെങ്ങനെ സരിന്റെ നാവില്‍ വന്നു എന്നതായിരുന്നു വാര്‍ത്താസമ്മേളനം ശ്രദ്ധിച്ച എന്റെ കണ്‍ഫ്യൂഷന്‍ .
എങ്കില്‍ വയനാട് മത്സരിക്കുന്ന പ്രിയങ്കയോ എന്ന് ചോദ്യം വന്നപ്പോള്‍ സരിന്‍ അവിടെ കിടന്ന് പരുങ്ങി .
രണ്ടാമത്തെ പോയിന്റ് .
ടെറെര്‍ പൊളിറ്റിക്‌സിന് പകരം നല്ല ജനസേവന പൊളിറ്റിക്സാണ് പാലക്കാട്ടെ ബിജെപിക്ക് .
Best mwone ...
ബ്യൂറോക്രാറ്റുകളെയും ഐഎഎസ് കാരെയുമൊക്കെ വിളിച്ചുകൊണ്ടുവന്ന് സംഘടനാ ചുമതലകള്‍ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയൊക്കെത്തന്നെയായിരിക്കും പാര്‍ട്ടികളുടെ ഗതി .
2016 ല്‍ മാത്രം രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ സരിന് 2021 ല്‍ അസ്സംബ്ലിയിലേക്ക് ഒറ്റപ്പാലം സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി പരിഗണിച്ചു .കൊടിപിച്ചുവന്ന മറ്റുപലര്‍ക്കും അങ്ങനെയും കിട്ടിയില്ലെന്ന് സരിനെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു .
അതി ദയനീയമായ പെര്‍ഫോമെന്‍സോടെ കെ.പ്രേംകുമാറിനോട് 15,000 ത്തില്‍ പരം വോട്ടുകള്‍ക്ക് സരിന്‍ കന്നിയങ്കത്തില്‍ തന്നെ അവിടെ പരാജയപെട്ടു .
സ്വന്തം നാട്ടിലാണെന്നുകൂടി ഓര്‍ക്കണം .
അതെ സമയം മറ്റൊരു പേരുകൂടി സരിന്‍ ഓര്‍ത്തുവെക്കേണ്ടതായിട്ടുണ്ട് .
സിആര്‍ മഹേഷ് .
അസെംബ്ലിയിലേക്ക് മത്സരിച്ച
സിആര്‍ മഹേഷ് കരുനാഗപ്പള്ളിയില്‍ പാര്‍ട്ടി എതിരാളികളുടെ കോട്ടയില്‍ ജയിച്ചുകേറിയത് 29,000 വോട്ടുകള്‍ക്കായിരുന്നു .
2016ല്‍ 1053 വോട്ടുകള്‍ക്ക് തന്നെ പരാജയപ്പെടുത്തിയ ആര്‍ രാമചന്ദ്രനെ അതേ മണ്ഡലത്തില്‍ പിന്നീടുള്ള അഞ്ചു കൊല്ലവും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച്
2021 ല്‍ 29,000 ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് നടന്നു കേറിയത് .
ചുമ്മാ ജയിച്ചതല്ല അയാളെന്ന് കണക്ക് പരിശോധിച്ചാല്‍ ബോധ്യപ്പെടും .
സിവില്‍ സര്‍വീസിലിരിക്കെ ഒരു സുപ്രഭാതത്തില്‍ ജനങ്ങളെ സേവിക്കണമെന്ന് ഉള്‍വിളിവന്ന് വീട്ടിലിരുന്നതല്ല രാഷ്ട്രീയം .
ആത്മാര്‍ഥമായി ജനങ്ങളിലേക്കിറങ്ങി ജനങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ ആ ജനങ്ങള്‍ തിരിച്ചു നല്‍കിയ വിശ്വാസമാണ് മഹേഷിന്റെ വിജയം .
ആട് തോമയോട് മജിസ്ട്രേട് ശങ്കരാടി പറഞ്ഞതേ സരിനോട് ഇവിടെയും പറയാനൊള്ളൂ .
'പോയി വകതിരിവ് പഠിച്ചു വാ '
അലി ജാഫര്‍ ~