- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങള്‍'; തനിക്കെതിരെ ആരോപണം ഉന്നയിച്ചിതിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ; നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന സര്‍ക്കാരിനെ ഇവര്‍ ലക്ഷ്യം വെക്കുന്നു; അന്‍വറിന്റെ രാഷ്ട്രീയം മരിച്ചു പോയി; ക്രിമിനല്‍ അപകീര്‍ത്തി കേസുമായി പി ശശി
'പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങള്‍'
കണ്ണൂര്‍: പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. കണ്ണൂര്‍, തലശേരി കോടതികളിലാണ് കേസ് ഫയല്‍ ചെയ്തത്. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. പി.വി.അന്‍വറിന് പിന്നില്‍ അധോലോകമാണെന്നും തനിക്കെതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നുമാണ് ശശി പറയുന്നത്.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചു മാപ്പ് പറയണമെന്ന് ശശി വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിന് അന്‍വര്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. നേരത്തെ തന്നെ പിവി അന്‍വറിന്റെ ആരോപണങ്ങള്‍ക്കെതിരെ ശശി നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് അന്‍വറിനെതിരെ വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടീസിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ക്രിമിനല്‍ നടപടിയുമായി പി ശശി മുന്നോട്ട് പോവുന്നത്. പി ശശിക്കെതിരെ വാര്‍ത്താസമ്മേളനങ്ങളിലും പരിപാടികളിലും അന്‍വര്‍ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ കത്തും പുറത്തുവിട്ടിരുന്നു. അതിലും ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പങ്കുവെച്ച ആ കത്തും പിന്‍വലിക്കണമെന്നും ശശി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയില്ലാത്ത സാഹചര്യത്തിലാണ് ക്രിമിനല്‍ കേസ് നല്‍കിയിരിക്കുന്നത്.
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പി.വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളാണെന്ന് പി.ശശി തലശേരി കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് അന്‍വറിന് പിന്നില്‍. നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന സര്‍ക്കാരിനെ ഇവര്‍ ലക്ഷ്യം വയ്ക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും ഓഫിസിനുമെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പി.വി അന്‍വറിന്റെ രാഷ്ട്രീയം മരിച്ചു പോയി.
അതുകൊണ്ടാണ് കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നതെന്നും പി.ശശി പറഞ്ഞു. തലശേരി കോടതിയില്‍ അഡ്വ. കെ. വിശ്വന്‍ മുഖേനയും കണ്ണൂരില്‍ അഡ്വ. ബി.പി ശശീന്ദ്രന്‍ മുഖേനെയാണ് മാനനഷ്ട കേസ് നല്‍കിയത്.