- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളക്കടത്ത് സ്വര്‍ണം വാങ്ങുന്നത് ആര്? എന്ത് കൊണ്ട് ആ വഴിക്ക് അന്വേഷിക്കുന്നില്ല; ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുവരുന്നത് എന്ന് അന്വേഷിക്കണം; പോലീസിന് അതിന് കഴിയുമല്ലോ? പിണറായിയോട് പി.വി. അന്‍വര്‍
കള്ളക്കടത്ത് സ്വര്‍ണം വാങ്ങുന്നത് ആര്? പി.വി. അന്‍വര്‍
നിലമ്പൂര്‍: സ്വര്‍ണ്ണക്കടത്തു കേസ് സജീവമായി ചര്‍ച്ചയാകവേ പുതിയ വാദങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം ആരാണ് വാങ്ങുന്നത് എന്ന ചോദ്യദമാണ് അ്ന്‍വര്‍ വീണ്ടും ഉയര്‍ത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി, ആ സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് കടത്തുന്നത് എന്ന് അന്വേഷിക്കാന്‍ താല്‍പര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണം കൊടുത്തുവിടുന്നത് വിദേശത്തുനിന്നായതിനാല്‍ ഉറവിടം സംബന്ധിച്ച് അന്വേഷിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം. എന്നാല്‍, ഇവിടെ ആരാണ് ഈ സ്വര്‍ണം കൈപ്പറ്റുന്നത് എന്ന് പൊലീസിന് എളുപ്പത്തില്‍ അന്വേഷിച്ച് കണ്ട് പിടിക്കാമല്ലോ. എന്താണ് ആ വഴിക്ക് അന്വേഷണം നടത്താത്തത്. സ്വര്‍ണക്കടത്തില്‍ കാരിയര്‍മാരായി പിടിക്കപ്പെടുന്ന, വിദേശത്ത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന യുവാക്കളില്‍ അന്വേഷണം അവസാനിപ്പിക്കാതെ ആ സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് എന്ന് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
ഇതുവരെ ആരും കാര്യമായി ഉന്നയിക്കാത്ത വിഷയമാണ് നിലമ്പൂര്‍ എംഎല്‍എ ഉന്നയിക്കുന്നത്. പലപ്പോഴും സ്വര്‍ണ്ണക്കടത്ത് സജീവമായി ചര്‍ച്ചയാകുമ്പോഴും പലപ്പോഴും സ്വര്‍ണ്ണം ആര്‍ക്കു വേണ്ടി എത്തിച്ചു എന്ന നിഷയം ചര്‍ച്ചയാകാറില്ല. ഇതിനിടെയാണ് ഇതേക്കുറിച്ച് അന്‍വര്‍ ഉന്നയിക്കുന്നത്.
'ഞാന്‍ പറഞ്ഞ വിഷയങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ വെല്ലുവിളിക്കുന്നു. അതില്‍ എന്നെയും ഉള്‍പ്പെടുത്തിക്കോളൂ. കള്ളക്കടത്ത് സ്വര്‍ണം ആര്, ആര്‍ക്ക് കൊണ്ടുവരുന്നു എന്ന് സര്‍ക്കാര്‍ ഇതുവരെ അന്വേഷിച്ചോ വിദേശത്ത് നിന്ന് കൊണ്ടുവരുന്നതായതിനാല്‍ ആര് കൊടുത്തുവിടുന്നുവെന്നത് കണ്ടുപിടിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍, ഇവിടെ എത്തിക്കുന്ന സ്വര്‍ണം ആരാണ് കൈപ്പറ്റുന്നത് എന്ന് കണ്ടെത്താന്‍ പൊലീസിന് കഴിയുമല്ലോ എന്താണ് ആ വഴിക്ക് അന്വേഷണം നടത്താത്തത്' -അന്‍വര്‍ ചോദിച്ചു.
'സുജിത് ദാസും അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ഉള്‍പ്പെട്ട സംഘമാണ് ഈ മൂന്നുകൊല്ലം സ്വര്‍ണ വേട്ടയും സ്വര്‍ണം പൊട്ടിക്കലും നടത്തിയത്. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തട്ടെ. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണ സംഘം നാളെ റിപ്പോര്‍ട്ട് നല്‍കാനിരിക്കുകയാണ്. അതില്‍ ഇന്നലെ വൈകീട്ടാണ് വിജിലന്‍സ് എന്റെ മൊഴിയെടുക്കാന്‍ എത്തിയത്്. എത്ര അപഹാസ്യമാണിത്. നാളത്തെ റിപ്പോര്‍ട്ടിന് ഇന്ന് മൊഴി തരാന്‍ സൗകര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ട് ഇപ്പോഴാണോ മൊഴി എടുക്കേണ്ടത്' -അന്‍വര്‍ ചോദിച്ചു
ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം തെറ്റാണെങ്കില്‍ തിരുത്താന്‍ എന്തിനാണ് 32 മണിക്കൂര്‍ കാത്തിരുന്നത്. ആ തിരുത്ത് ഒട്ടും ആത്മാര്‍ത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് തിരുത്തല്‍ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവര്‍ക്കും അറിയാം -അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുത്തല്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ പത്രം രാവിലെ കേരളത്തില്‍ ഇറങ്ങിയ ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വാര്‍ത്താ കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവര്‍ത്തനത്തിന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതാണ്.
ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച് അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മൊത്തം അറിയിക്കാനാണ് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന് ഡല്‍ഹിയില്‍ വെച്ച് ഇന്റര്‍വ്യൂ കൊടുത്തത്. ബി.ജെ.പി ഓഫിസിലും ആര്‍.എസ്.എസ് കേന്ദ്രത്തിലും അത് ചര്‍ച്ചയാവണമെന്ന ഉദ്ദേശത്തിലാണ് ആ അഭിമുഖം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ റെക്കോര്‍ഡ് പുറത്ത് വിടാന്‍ വെല്ലുവിളിക്കുന്നു. ഇന്നലെ വൈകീട്ടാണ് കോഴിക്കോട് എയര്‍പോര്‍ട്ട് എന്ന വാക്ക് ആദ്യമായി മുഖ്യമന്ത്രി പറഞ്ഞത്. മലപ്പുറം എന്നത് മാറ്റി കരിപ്പൂര്‍ എയര്‍പോര്‍ട്ടും കോഴിക്കോട് എയര്‍പോര്‍ട്ടുമായി മാറ്റിയതില്‍ മുഖ്യമന്ത്രിയോട് നന്ദിയുണ്ട് -അന്‍വര്‍ പറഞ്ഞു.