പാലാ: മയക്കുമരുന്നു കച്ചവടം വ്യാപിക്കുന്നതിനെതിരെ ആഞ്ഞടിച്ചു പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്. മയക്കുമരുന്നു സംഘങ്ങൾ തന്നെ ഭരണത്തെ നിയന്ത്രിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറുന്നതായി അദ്ദേഹം പറഞ്ഞു. കുട്ടികളെയും സ്ത്രീകളെയും മയക്കുമരുന്നിന്റെ വിപണനത്തിനായി ഉപയോഗിക്കുന്ന അവസ്ഥുണ്ട്. നമ്മുടെ രാജ്യത്തും ഭീതിജനകമാണെന്ന് മനസ്സിലാകാം. ബോധപൂർവ്വം മയക്കുമരുന്നു വിൽക്കുന്ന സംഘങ്ങൾ ഇവിടെയുണ്ട്. ബോധവൽക്കരണം പോലും ഫലവത്താകുന്നില്ലെന്നതാണ് അവസ്ഥ. ഉപയോഗിക്കുന്നവർ പ്രിയപ്പെട്ടവരെ പോലും അറിയിക്കുന്നില്ല. നിയമവാഴ്‌ച്ചയെ മറികടക്കുന്ന വിധത്തിലാണ് സംഘങ്ങളുടെ പ്രവർത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മയക്കുമരുന്ന് മാഫിയക്കെതിരേ കണ്ണടക്കുന്നതും നിഷ്ട്കിയമായി ഇരിക്കുന്നതും കുറ്റമാണ്. മയക്കുമരുന്ന് വലിയ തോതിൽ പടർന്നു കയറി കഴിഞ്ഞു ഇതിനെ നിയന്ത്രിക്കാൻ കഴിയണം. മയക്കുമരുന്നിന് അടിമ ആകുന്നവരെ ചികിത്സിക്കാൻ തയ്യാറായിട്ടുള്ളവരെ പ്രോത്സാഹിപ്പിക്കണം. കുറ്റകരമായ അനാസ്ഥയാണ് മയക്കു മരുന്നിമെതിരേ ശബ്ദം ഉയർത്താതിരിക്കുന്നത്. വ്യക്തിപരമായ സ്വാതന്ത്ര്യം , വ്യക്തിപരമായ ആവിഷ്‌കാരസ്വാതന്ത്ര്യം എന്നിങ്ങനെ ഉണ്ടായ സാമൂഹികമാറ്റം വലിയ മൂല്യച്യൂതിയിലേക്കാണ് സമൂഹത്തെ എത്തിച്ചത്. വിഷം കലർന്ന ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നത് പൊലെ തന്നെയാണ കൊടിയ തിന്മയാണ് മയക്കുമരുന്നിന്റെയും കച്ചവടമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം മാന്യമായി നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ദളിത് വനിത ആയിരിക്കണം എന്നത് ഗാന്ധിജിയുടെ സ്വപ്നമായിരുന്നു. അതാണ ഇപ്പോൾ നടപ്പിലായത്. ഇന്ത്യയുടെ പാരമ്പര്യത്തിൽ ക്രിസ്ത്യാനികൾക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം നാർക്കോടിക് ജിഹാദിനെതിരെ പാലാ ബിഷപ്പ് നടത്തിയ പരാമർശം വിവാദങ്ങൾക്ക് തിരിതെളിച്ചിരുന്നു.

പ്രണയത്തെ അല്ല സഭ എതിർക്കുന്നതെന്ന് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞിരുന്നു. അന്നെ വിവാദ പരാമർശം ഇങ്ങനെയാണ്: ഇവിടെ പ്രണയമല്ല സംഭവിക്കുന്നത്. പൂർണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ഇതര മതസ്ഥരായ യുവതികൾ ഐ എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും എന്നാണ് വിശ്വാസികളോട് പാലാ ബിഷപ്പ് പറയുന്നത്. മുൻ ഡിജിപി ലോക്‌നാഥ് ബഹ്‌റ വിരമിച്ച സമയത്ത് പുറപ്പെടുവിച്ച ചില പ്രസ്താവനകളും ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ തീവ്രവാദം ശക്തിപ്പെടുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ധാരാളം ഉള്ളതായും ലോക്‌നാഥ് ബഹ്‌റ ആരോപിച്ചിരുന്നു.

നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ ഒരു ബിഷപ്പ് തന്നെ ആരോപണമുന്നയിക്കുന്നത് ആദ്യമാണ്. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ഐസ്‌ക്രീം പാർലറുകൾ ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട് എന്നും പാലാ ബിഷപ്പ് ആരോപിച്ചു. കുട്ടികൾ സൗഹൃദം തെരഞ്ഞെടുക്കുന്നത് സർപ്പത്തിന്റെ ജാഗ്രതയോടെ വേണമെന്നും ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളോട് ആയി പറയുന്നു.

ഹലാൽ വിവാദവും ജിഹാദുമായി ബന്ധപ്പെട്ടതാണ് എന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിക്കുന്നു. സംഘടിതമായ ശ്രമം ആണ് കേരളത്തിൽ ജിഹാദി ഗ്രൂപ്പുകൾ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ ജിഹാദിന് ഇരയായിട്ടുണ്ടെന്നും പാലാ ബിഷപ്പ് ആരോപിക്കുന്നു.

രാഷ്ട്രീയ നേതൃത്വത്തിലും മാധ്യമപ്രവർത്തകർക്കും എതിരെ ഈ വിഷയത്തിൽ രൂക്ഷമായ വിമർശനം പാലാ ബിഷപ്പ് ഉന്നയിക്കുന്നുണ്ട്. ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യം ആണെന്ന് ചൂണ്ടിക്കാട്ടി ആണ് പ്രധാന ആരോപണം. മാധ്യമപ്രവർത്തകർ ഇത്തരം വാർത്തകൾ ലഘൂകരിക്കുന്നതിന് പിന്നിലും നിക്ഷിപ്ത താൽപര്യമുണ്ടെന്ന് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു.