- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ഒന്നിച്ച് മടക്കം...; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി; വിതുമ്പലോടെ നാട്; ഇനി അവരില്ലെന്ന യാഥ്യാർഥ്യം ഉൾക്കൊള്ളാൻ കഴിയാതെ ഉറ്റവർ; കരഞ്ഞ് തളർന്ന് മാതാപിതാക്കൾ; നാല് പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്ജിദിൽ ഇനി അന്ത്യനിദ്ര; പനയമ്പാടം വിങ്ങിപ്പൊട്ടുമ്പോൾ..!
പാലക്കാട്: ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. നാല് കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. നാല് പെൺകുട്ടികളുടെ മരണത്തിൽ നാട് തന്നെ വിറങ്ങലിച്ച് നിൽക്കുകയാണ്. മാതാപിതാക്കളുടെ കണ്ണീരിൽ എങ്ങനെ സമാധാനിപ്പിക്കുമെന്ന് പോലും നാട്ടുകാർക്ക് അറിയാൻ പറ്റുന്നില്ല.
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച നാല് പെൺകുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നു. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലാണ് പെൺകുട്ടികളുടെ ഖബറടക്കം.
പെൺകുട്ടികളെ അവസാന നോക്കുകാണാൻ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവരും പ്രയാസപ്പെട്ടു.
അതേസമയം, അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന ഇപ്പോൾ തുടരുകയാണ്. ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിയന്ത്രണം വിട്ട ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിൻ്റെ ആഴം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
അതുപ്പോലെ, സ്ഥിരമായി അപകടമുണ്ടാവുന്നതാണ് ഈ പ്രദേശമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ഇന്നലെ പ്രതിഷേധം നേരിട്ടിരുന്നു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
പാലക്കാട് കരിമ്പാ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. നാളിതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടികളുടെ മരണത്തിൽ ഒരു നാട് മുഴുവൻ ഉള്ളുലഞ്ഞ് നിൽക്കുകയാണ്.