- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിക്കും വെള്ളാപ്പള്ളിക്കും മറുപടി; പെരുനനാൾ സന്ദേശത്തിൽ പാളയം ഇമാം പറഞ്ഞത്
തിരുവനന്തപുരം: പെരുന്നാൾ സന്ദേശത്തിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. അയോധ്യയിലെ ആരാധാനാലയം തകർത്തതിന്റെ കൊടും ക്രൂരതയ്ക്ക് അടക്കം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകിയെന്നാണ് ഇമാം വിശദീകരിക്കുന്നത്. ജാതി സെൻസസ് നടപ്പാക്കണമെന്നും ഇമാം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ന്യുനപക്ഷ പ്രീണനം നടത്തുന്നു എന്ന ആരോണത്തിനെതിരെയും പാളയം ഇമാം പ്രസംഗിച്ചു. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തിനുള്ള വിമർശനം കൂടിയാണ് ഇത്.
രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് ഫലം ആശ്വാസം നൽകുന്നതാണ്. രാജ്യത്തിന്റെ സുമനസ്സുകൾ ഐക്യത്തോടു കൂടി നിന്ന് പ്രവർത്തിച്ചാൽ വർഗീയതയെ അതിജീവിക്കാൻ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കൊണ്ട് സാധ്യമായെന്നാണ് ഇമാം പറയുന്നത്. ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകാൻ ഇന്ത്യൻ ജനതയ്ക്ക് കഴിഞ്ഞു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം. വർഗീയ അജണ്ട ആരു മുന്നോട്ടുവച്ചാലും അത് നേട്ടമാവില്ല എന്ന് തെളിയിച്ചു. വർഗീയമാക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല എന്ന് പറഞ്ഞ തിരഞ്ഞെടുപ്പാണ് ഈ കഴിഞ്ഞതെന്നും പാളയം ഇമാം വിശദീകരിച്ചു.
ആരാധനാലയങ്ങൾ തകർക്കുന്നതുകൊടും ക്രൂരത. അതാണ് അയോദ്ധ്യയിൽ കണ്ടത്. സൗഹൃദ നിലപാടുമായി മുന്നോട്ടുപോകാൻ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്. ബാബറി മസ്ജിദിന്റെ പേര് എൻസിഇആർട്ടി ടെസ്റ്റ് ബുക്കിൽ നിന്നും നീക്കം ചെയ്തു. ചരിത്രത്തെ കാവി വൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് എൻസിഇആർട്ടി പിന്മാറണം. കുട്ടികൾ ശരിയായ ചരിത്രം പഠിക്കണം. വർഗീയത കൊണ്ടോ വർഗീയ അജണ്ട കൊണ്ടോ നേട്ടം ഉണ്ടാക്കാൻ കഴിയില്ല. മണിപ്പൂരിൽ എത്തി ഇതുവരെയും സമാധാനം പുലർത്താൻ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. കേന്ദ്രസർക്കാർ അക്രമികളുടെ കൂടെ ചേർന്നു.ഭരണകൂടം നിഷ്‌ക്രിയരായി നോക്കി നിന്നു.അതിനുള്ള വിധിയെഴുത്താണ് മണിപ്പൂരിൽ പിന്നീട് കണ്ടതെന്നും വിശദീകരിച്ചു.
വിദ്വേഷ പ്രസംഗത്തിന് ഭാവിയില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്. കൊടും വർഗീയത നിറഞ്ഞ വാക്കുകൾ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആയുധമാക്കി. വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്ന രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. ഇന്നത്തെ പെരുന്നാളിൽ മതേതരത്വം പുഞ്ചിരിക്കട്ടെ. വർഗീയതയെ വർഗീയത കൊണ്ട് തോൽപ്പിക്കാൻ കഴിയില്ലെന്നും പാളയം ഇമാം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് കാല പ്രസംഗങ്ങളേയാണ് ഇമാം ഉന്നംവയ്ക്കുന്നത്. ഇതിനൊപ്പമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തള്ളി പറഞ്ഞതും.
സംസ്ഥാന സർക്കാർ ന്യുനപക്ഷ പ്രീണനം നടത്തുന്നു എന്ന ആരോണത്തിനെതിരെയും പാളയം ഇമാം പ്രസംഗിച്ചു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പല കോണുകളിൽ നിന്നും പല ആളുകളും പറയുന്നു. ഒരു നുണ 100 തവണ പറഞ്ഞാൽ അത് സത്യമാണെന്ന് ജനങ്ങൾ സത്യമാണെന്ന് വിശ്വസിക്കും. ഈ തന്ത്രമാണ് നമ്മുടെ സമൂഹത്തിലും ചില ആളുകൾ ചെയ്യുന്നതെന്നും പാളയം ഇമാം പറഞ്ഞു.
ജാതി സെൻസസ് നടപ്പിലാക്കണം. കേന്ദ്രം നടപ്പിലാക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാന സർക്കാർ അതിനു തയ്യാറാകണം. ഫലസ്തീനിൽ ജനങ്ങൾ അനുഭവിക്കുന്നത് വലിയ ദുരിതം. അപ്പം ഇല്ലാതെ അഭയമില്ലാതെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഒന്നുമില്ലാതെ ദുരിതമനുഭവിക്കുന്നുവെന്നും പാളയം ഇമാം പറഞ്ഞു. കുവൈത്ത് ദുരന്തത്തിൽ മരിച്ച കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.