- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്തളം നഗരസഭയിലെ കെട്ടിടനികുതി വർധനവിനെതിരേ ഉടമകൾ
പത്തനംതിട്ട: പന്തളം നഗരസഭയിലെ കെട്ടിട നികുതി വർധനപിൻവലിക്കണമെന്ന് ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മറ്റെവിടെയും ഇല്ലാത്ത തരത്തിലാണ് പന്തളത്ത് കെട്ടിട നികുതി നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. പിഴപ്പലിശ ഉൾപ്പെടെ മുൻകാല പ്രാബല്യത്തോടുകൂടിയാണ് തുക ഈടാക്കുന്നത്.
പൊതുജങ്ങളെ വലിയ സാമ്പത്തിക ബാധ്യതയിൽ കൊണ്ടെത്തിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സർക്കാർ ശിപാർശചെയ്തിട്ടുള്ള പ്ലിന്ത് ഏരിയ അടിസ്ഥാനത്തിലുള്ള കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് നടപ്പാക്കിയപ്പോൾ, പന്തളം നഗരസഭയിലെ നികുതിപരിഷ്‌കരണം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം മുടങ്ങിപ്പോകുകയും നഗരസഭയ്ക്ക് വരുമാനനഷ്ടം ഉണ്ടാകുകയും ചെയ്തു.
അതോടൊപ്പം നികുതിദായകർക്കു ലഭിക്കേണ്ട ഇളവുകളും നഷ്പ്പെട്ടു. 2020 ൽ അധികാരത്തിൽ വന്ന ഇപ്പോഴത്തെ ഭരണസമിതിക്ക് മുൻകാലങ്ങളിലെ പിഴവുകൾ പരിഹരിച്ചുകൊണ്ട് പ്രളയത്തിനും കോവിഡിനും ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ടുള്ള പന്തളത്തെ പൊതുജനങ്ങളെ സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെയും ലഘുവായ നടപടിക്രമങ്ങളിലൂടെയും അടിസ്ഥാനത്തിൽ മിതമായ നിരക്ക് നിശ്ചയിച്ചും ക്രമവത്കരരണം നടത്തിയും എല്ലാ കെട്ടിടങ്ങളും നികുതി രജിസ്റ്ററിൽ കൊണ്ടുവരാനുള്ള അവസരം നഷ്ടപ്പെടുത്തിയതായും അസോസിയേഷൻ കുറ്റപ്പെടുത്തി.
നികുതിപരിഷ്‌കരണമാരംഭിച്ച 2011 ഏപ്രിലിനു ശേഷം വിവിധ തദ്ദേശസ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിക്കുന്നതിനും നികുതി അധികഭാരം കുറയ്ക്കുന്നതിനും സർക്കാർ കാലാകാലങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തുകയും ചെയ്തിട്ടുള്ളത് മുഖവിലക്കെടുക്കാതെ എത്രയും വേഗം കോടികൾ പിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 50 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്നും ധൂർത്തടിച്ചു കൊണ്ട് പതിനേഴായിരത്തോളം കെട്ടിടങ്ങളുള്ള നഗരസഭയിൽ അതിന്റെ പകുതി മാത്രം കെട്ടിടങ്ങളിൽ യു.എ.നമ്പർ ഉൾപ്പെടെയുള്ള കെട്ടിടനമ്പർ നൽകിക്കൊണ്ട് നികുതിദായകരെ വളഞ്ഞ വഴിയിലൂടെ ഓഫിസിൽ എത്തിച്ചു പിരിവു നടത്തുകയാണെന്നും ആരോപണമുണ്ട്.
പൊതുജനങ്ങളുടെ പരാതികൾ കേൾക്കാനും പരിഹാരം കാണാനും ഭരണപ്രതിപക്ഷ കൗൺസിലർമാർക്ക് കഴിയുന്നില്ല. ബഹുഭൂരിപക്ഷം കെട്ടിടങ്ങൾക്കും യുഎ നമ്പർ അടിച്ചുകൊണ്ട് പൊതുജനങ്ങളെ നഗരസഭാ ഓഫീസിൽ എത്തിച്ച് സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി പുതിയ കെട്ടിട പ്ലാൻ ആവശ്യപ്പെടുന്നതും അതിനു ലൈസൻസികളെ ശിപാർശചെയ്യുന്നതിനു പിന്നിലും അഴിമതിയുണ്ട്.
നിരവധി ആളുകൾ പരാതികൾ ഉന്നയിച്ചിട്ടും ഭരണസമിതി നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണന്ന് ഭാരവാഹികൾ പറഞ്ഞു. പ്രേംശങ്കർ, ഇ. എസ്. നുജുമുദീൻ, സുഭാഷ്‌കുമാർ, കെ. ആർ. അശോക് കുമാർ, പി. പി. ജോൺ, റെജി പത്തിയിൽ, ഗോപിനാഥ പിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.