- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ സംഭാഷണത്തിലൂടെ പാനൂർ നഗരസഭാ ചെയർമാനെയും ലീഗ് നേതാക്കളെയും അപകീർത്തിപ്പെടുത്തിയ പാനൂർ നഗരസഭാ സെക്രട്ടറി ഗുരുതര ആരോപണങ്ങളുമായി രംഗത്ത്; ക്രമക്കേടിൽ വിജിലൻസിന് പരാതി നൽകിയപ്പോൾ വെട്ടിലായി യുഡിഎഫ് ഭരണസമിതി
കണ്ണൂർ: പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർക്കും മുസ്ലിം ലീഗ് നേതാക്കൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പാനൂർ നഗരസഭാസെക്രട്ടറിയെ സർക്കാർ മാറ്റിയെങ്കിലും വിവാദങ്ങൾ തുടരുന്നു. ഭരണസമിതിക്കെതിരെ വൻഅഴിമതി ആരോപണങ്ങൾ ഉന്നയിച്ചു നഗരസഭാ സെക്രട്ടറി എ.പ്രവീൺ രംഗത്തുവന്നതാണ് നഗരസഭ ഭരിക്കുന്ന യു.ഡി. എഫിനെ വെട്ടിലാക്കിയത്. പാനൂർ നഗരസഭയിലെ ചിലകെട്ടിടങ്ങൾക്ക് ലൈസൻസ് നൽകിയതുൾപ്പെടെയുള്ള ക്രമവിരുദ്ധത ചൂണ്ടിക്കാട്ടി വിജിലൻസിന് താൻ ചെയർമാനും ഭരണ സമിതിക്കുമെതിരെ പരാതി നൽകിയതായി സെക്രട്ടറി ഇന്നലെ വിളിച്ചു ചേർത്ത അടിയന്തിരകൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.
ചിലകൗൺസിലർമാർക്കും ഒരു ജീവനക്കാരും ക്രമക്കേടിൽ പങ്കുണ്ടെന്ന് സെക്രട്ടറി തുറന്നടിച്ചത് യോഗത്തെ ബഹളമയമാക്കി. ഈക്കാര്യത്തിൽ അന്വേഷണം നടക്കുന്നതിനാൽ കൗൺസിലർമാരുടെ പേരുപറയുന്നില്ലെന്നാണ് സെക്രട്ടറി വെളിപ്പെടുത്തിയത്. എന്നാൽ തെറ്റായ ഒരുകാര്യത്തിലും ഇവിടെയുള്ള നാൽപതു കൗൺസിലർമാരിൽ ഒരാൾ പോലും ഇടപെട്ടില്ലെന്ന് നഗരസഭാ ചെയർമാൻ വി.നാസർമാസ്റ്റർ വ്യക്തമാക്കി. പാനൂർ ബസ് സ്റ്റാൻഡിലെ ബിൽഡിങിനടക്കം ലൈസൻസ് നൽകിയത് നിയമപ്രകാരമാണെന്നും ചെയർമാൻ വ്യക്തമാക്കി.
താൻ നടത്തിയെന്നു ആരോപിക്കുന്ന അപകീർത്തികരമായ പരാമർശത്തിൽ തന്റെ ശബ്ദമല്ലെന്നായിരുന്നു സെക്രട്ടറി കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇതു അംഗീകരിക്കാൻ കൗൺസിലർമാർ തയ്യാറായില്ല. അതു എഡിറ്റു ചെയതതാണെന്ന് സെക്രട്ടറി പറഞ്ഞത് കൗൺസിലർമാരുടെ ബഹളത്തിനിടയാക്കി. അന്വേഷണ വിധേയമായി സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന് ബിജെപിയിലെ എം. രത്നാകരൻ ആവശ്യപ്പെട്ടു.
ശബ്ദരേഖ തന്റെതല്ലെന്ന സെക്രട്ടറിയുടെ വാദം കള്ളമാണെന്നും എഡിറ്റു ചെയ്തെങ്കിൽ അതുഗുരുതരമായ കുറ്റമാണെന്നും എങ്കിൽ പൊലിസിന് പരാതി നൽകന്മെന്നും മുസ്ലിം ലീഗ് അംഗം ആവോലം ബഷീർ ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറിയുടെ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വിവാദമായതിനെ തുടർന്ന് ഇയാളെ മാനന്തവാടി നഗരസഭയിലേക്ക് തദ്ദേശസ്വയം ഭരണ വകുപ്പ് സ്ഥലം മാറ്റിയിട്ടുണ്ട്. മാനന്തവാടി നഗരസഭാ സെക്രട്ടറിക്കാണ് പാനൂരിന്റെ ചുമതല.
പാനൂർനഗരസഭാ ചെയർമാനെ ഇ.ഡിയെക്കൊണ്ടു ചവുട്ടിക്കൂട്ടി ഉത്തർപ്രദേശിൽ കൊണ്ടുപോയിടുന്നതുൾപ്പെടെയുള്ള വിവാദഫോൺ സന്ദേശം സോഷ്യൽ മീഡിയിയൽ പ്രചരിച്ചതിനെ തുടർന്നാണ്പാനൂർ നഗരസഭാ സെക്രട്ടറി പ്രവീണിനെ സ്ഥലം മാറ്റിയത്.വിവാദനായകനായ നഗരസഭാ സെക്രട്ടറിയെ മാനന്തവാടിയിലേക്കാണ് തദ്ദേശസ്വയംഭരണവകുപ്പ് സ്ഥലംമാറ്റിയത്.
ചെയർമാനെയും മുസ്ലിം ലീഗ് നേതാക്കളെയും അധിക്ഷേപിക്കുന്ന ശബ്ദം സന്ദേശംകഴിഞ്ഞദിവസമാണ് പുറത്തുവന്നത്.കേന്ദ്രമന്ത്രിയായിരുന്ന മുക്താർ അബ്ബാസ് നഖ്വിയുടെ കസേരതെറിപ്പിച്ചത് താനാണെന്ന്‌സെക്രട്ടറി നേരത്തെ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരനുമായി നടത്തിയ ഫോൺ സന്ദേശത്തിൽ അവകാശപ്പെട്ടിരുന്നു.സൗദിയിലെ കേയി റൂബാത്തിന്റെ ആറായിരംകോടികേയിമാർക്ക്‌നൽകാൻ നഖ്വി ആയിരംകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ഇതറിഞ്ഞ താൻ ഇടപെട്ടാണ്‌നഖ്വിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചതെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് എനിക്കൊന്നുമല്ല പിന്നെയല്ലേ നിന്റെ നാസർ മാഷും ബാഫഖി തങ്ങളുമെന്ന പരാമർശവും ശബ്ദ സന്ദേശത്തിലുണ്ട്.
ഇസ്ലാമിക് ബ്രദർ ഹുഡ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ പേരും ശബ്ദസന്ദേശത്തിൽ ആവർത്തിക്കുന്നുണ്ട്.നഗരസഭാ ചെയർമാന് രണ്ടു മുഖമാണെങ്കിൽ എനിക്ക് രാവണനപ്പോലെ പത്തുതലയാണ്. എനിക്ക് പലരെയും സംരക്ഷിക്കണം. അടങ്ങിയൊതുങ്ങി നിന്നാൽ ചെയർമാന്‌കൊള്ളാം, നഗസഭാ സെക്രട്ടറിയുടെ എട്ടുമിനുറ്റും പതിനാലു സെക്കൻഡും നീണ്ടു നിൽക്കുന്ന ശബ്ദ സന്ദേശം ശ്രവിക്കുന്നനഗരസഭാ ജീവനക്കാരനായ അശോകനോട് അശോകൻ ഒന്നുമറിയില്ലെന്നും ഇദ്ദേഹം ആവർത്തിക്കുന്നുണ്ട്.
സെക്രട്ടറി പറയുന്ന അപകീർത്തികരമായ പരാമർശങ്ങളെ ചെറുക്കാൻ ജീവനക്കാരൻ നടത്തുന്ന ശ്രമങ്ങളും ശബ്ദ സന്ദേശത്തിൽ തിരിച്ചറിയാൻകഴിയുന്നുണ്ട്. ഇതിനിടെ പാനൂർ നഗരസഭാ സെക്രട്ടറിയുടെ ഫോൺ സംഭാഷണം പുറത്തുവിട്ട അജ്ഞാതനായ കൗൺസിലർക്കെതിരെ നടപടി വേണമെന്ന് വെള്ളിയാഴ്‌ച്ചരാവിലെ നടന്ന കൗൺസിൽ യോഗത്തിൽ എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. കൗൺസിലറും സി പി എം നേതാവുമായ കെ.കെ സുധീർ കുമാറാണ് നിശിതമായ വിമർശനം ഉന്നയിച്ചത്. പാനൂർ നഗരസഭയിലെ ജീവനക്കാരനായ അശോകന്റെ ഫോൺ കൈക്കലാക്കിയ കൗൺസിലറാണ് ഓഡിയൊ സന്ദേശം പുറത്ത് വിട്ടത്.
സെക്രട്ടറിക്കൊപ്പം തന്നെ കുറ്റക്കാരനാണ് ഈ ഉദ്യോഗസ്ഥനെന്നും ഇയാൾക്കെതിരെയും നടപടി വേണമെന്ന് കൗൺസിൽ യോഗത്തിൽ എൽ ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.എം ടി കെ ബാബു, ദാസൻ മാസ്റ്റർ, പി.കെ പ്രവീൺ, എന്നിവരും സംസാരിച്ചു.
ന്യൂനപക്ഷങ്ങൾക്കെതിരെ അധിക്ഷേപവും അസഭ്യം വർഷവും നടത്തിയ പാനൂർ നഗരസഭാ സെക്രട്ടറിക്കെതിരെകേസെടുക്കുകയും തൽസ്ഥാനത്തു നിന്ന്‌നീക്കം ചെയ്യുകയും വേണമെന്ന് എസ്. ഡി.പി. ഐ കൂത്തുപറമ്പ് മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. വകുപ്പുതല അന്വേഷണത്തിനു പുറമേ പൊലിസ് അന്വേഷണംനടത്തി തക്കതായ ശിക്ഷ ഉറപ്പാക്കണം.തന്നെവിമർശിക്കുന്നവരെ ഇ.ഡിയെകൊണ്ടു യു.പി ജയിലിൽ അടപ്പിക്കുമെന്ന ഭീഷണിയും നിസാരമായികാണാനാവില്ല. സെക്രട്ടറിക്കെതിരെ പൊലിസ് നടപടിയെടുക്കുന്നതുവരെ ശക്തമായ പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ മുന്നറിയിപ്പുനൽകി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്