- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയും 12 അടിയോളം ജലനിരപ്പ് താഴ്ന്നാൽ ജലപ്രവാഹം നിയന്ത്രണ വിധേയമാക്കാം; നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെങ്കിൽ അതുവരം കാത്ത് നിൽക്കണം; പറമ്പിക്കുളം ഡാമിന്റെ തകർന്ന ഷട്ടർ പുനഃസ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ദ്രുതഗതിയിൽ; വീണ്ടും മഴ എത്തിയാൽ പ്രതിസന്ധി രൂക്ഷമാകും
പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ തകർന്ന ഷട്ടർ പുനഃസ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ദ്രുതഗതിയിൽ. ഇനിയും 12 അടിയോളം ജലനിരപ്പ് താഴ്ന്നാൽ തകർന്ന ഷട്ടറിന്റെ ഭാഗത്തുകൂടിയുള്ള ജലപ്രവാഹം നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നും പിന്നാലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ കണക്കൂട്ടൽ.
ഡാമിൽ തുടർച്ചയായി നടത്തിവരുന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സർക്കാരിലെ വിദഗ്ദ്ധർ ഈ നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളതെന്നാണ് അറയുന്നത്.ഡാമിന്റെ ഷട്ടർ തകർന്നത് മുതൽ തമിഴ്‌നാട് ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വീണ്ടും മഴ എത്തിയാൽ കണക്കു കൂട്ടൽ എല്ലാം തെറ്റും. പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും. എന്നാൽ അതുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഡാമിന്റെ മൂന്നുഷട്ടറുകളിൽ നടുവിലത്തെ ഷട്ടറാണ് തകർന്നത്. ഷട്ടറും കൗണ്ടർ വെയിറ്റും കാണാനില്ലന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. നേരത്തെ ഡാമിന്റെ രണ്ടുവശങ്ങളിലുമായുള്ള ഷട്ടറുകളിലൂടെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിരുന്നു. ഇപ്പോൾ ഈ രണ്ട് ഷട്ടറുകളിൽക്കൂടി വെള്ളം ഒഴുക്കുന്നില്ലന്നാണ് ഡാമിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ഷട്ടർ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും വഗ്ധർ കൂടിയാലോചനകൾ നടത്തി കർമ്മപദ്ധതിക്ക് രൂപം നൽകിട്ടുണ്ട്.
ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ഇരുമ്പുചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നുമാറിയതാണ് ഷട്ടർ താഴെ പതിക്കാൻ കാരണമെന്നാണ് വ്യക്തമായിട്ടുള്ളത്.ഷട്ടർ തകർന്ന് ക്രമാതീതമായി വെള്ളം താഴേയ്ക്ക് ഒഴുകിയതോടെ വിവരം ഡാമിന്റെ സംരക്ഷണ ചുമതയിലുണ്ടായിരുന്ന തമിഴ്‌നാട് ഗവൺമെന്റ് ഉദ്യോഗസ്ഥർ കേരളത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ ഷട്ടർ വളഞ്ഞെന്നും അതിനാൽ നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ടെന്നും മാത്രമാണ് തിമിഴ്‌നാട് ഉദ്യോഗസ്ഥർ കേരളത്തിലെ ഉദ്യോഗസ്ഥരെ അറയിച്ചത്.വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിൽ വിലയിരുത്തിയതിനെത്തുടർന്നാണ് ഷട്ടർ തന്നെ കാണാനില്ലന്ന വിവരം പുറത്തറിയുന്നത്. സംഭവം പരക്കെ ഭീതിപരത്തിയെങ്കിലും അവസരത്തിനൊത്ത്് കേരള സർക്കാർ ഉണർന്ന് പ്രവർത്തിച്ചതിനാൽ വലിയൊരുദുരന്തം വഴിമാറുകയായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.പറമ്പിക്കുളത്തുനിന്നും പെരിങ്കൽകുത്ത് ഡാമിലേയ്ക്കാണ് വെള്ളം ഒഴുകിയെത്തുന്നത്.
തുടർച്ചയായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്.ഇതിനെത്തുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം ഇന്നലെ പരമാവധി ജലനിരപ്പിലെത്തിയിരുന്നു. പൊടുന്നനെ ജലനിരപ്പ് ഉയർന്നതോടെ ചാലക്കുടി പുഴയിലേയ്ക്ക് കൂടുതൽ വെള്ളം ഒഴുക്കിയാണ് പെരിങ്കൽകുത്ത് ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചത്.ഡാമിന്റെ 3 ഷട്ടറുകളിൽ നടുവിലത്തെ ഷട്ടറാണ് തകർന്നത്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ ഷട്ടറിന്റെ ഭാഗത്തുനിന്നും വലിയ ശബ്ദം കേട്ടിരുന്നു.തുടർന്ന് പരിശോധിച്ചപ്പോഴാണ് പുഴയിലേക്ക് അപകടകരമായ രീതിയിൽ വെള്ളം കുത്തിയൊലിക്കുന്നത് ശ്രദ്ധയിൽപെടുന്നത്.
വിവരം പുറത്തുവന്നയുടൻ പറമ്പിക്കുളം ഫോറസ്റ്റ് റെയിഞ്ചിലെ ആദിവാസി മേഖലയിൽനിന്നുള്ള 21 കുടുംബങ്ങളെ വനംവകുപ്പ് അധികൃതർ മാറ്റിപ്പാർപ്പിച്ചു.കാണാതായ ഷട്ടറും കൗണ്ടർ വെയിറ്റും കുത്തൊഴുക്കിൽപ്പെട്ടിരിക്കാമെന്നാണ് പ്രഥാമീക നിഗമനം.ഇത് ഡാമിന്റെ പരിസരത്ത് തന്നെയുണ്ടാവാമെന്നും ജലപ്രവാഹം നിലയ്ക്കുന്നതോടെ ഇത് വീണ്ടെടുക്കാൻ കഴിയുമെന്നും ഒരു വിഭാഗം ഉദ്യഗസ്ഥർ അഭിപ്രായപ്പെടുന്നുണ്ട്.
തൃശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാരും സ്ഥിതിഗതികൾ സസൂക്ഷം നീരീക്ഷിച്ചുവരികയാണ്.മുതലമടയിലാണ് ഡാം സ്ഥിതി ചെയ്യുന്നതെങ്കിലും ഡാമിന്റെ പ്രവർത്തനവും നിയന്ത്രണവും തമിഴ്‌നാടിനാണ്.ഡാമിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഒരു മാസം മുൻപ് മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റർ തുറന്നിരുന്നു. 1,825 അടിയാണ് ഡാമിന്റെ സംഭരണശേഷി.
മറുനാടന് മലയാളി ലേഖകന്.