- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരഹത്യാ കേസുള്ള അഫ്സല്‍; കണ്ണപ്പനും അപ്പുവും രണ്ട് മോഷണക്കേസ് പ്രതികള്‍; ഇരുചക്ര വാഹനത്തില്‍ കയറ്റി പട്ടാപ്പകല്‍ ആളൊഴിഞ്ഞ മേഖലയിലെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് കാമുകന്റെ പീഡനം; അച്ചന്കോട്ടുമലയില് കൂട്ട ബലാത്സംഗം; ചുട്ടിപ്പാറയിലും ക്രൂരത; അറസ്റ്റ് 20 ആയി; ഇനിയും അറസ്റ്റ് തുടരും
പത്തനംതിട്ട: അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ പേര്‍ ഇന്നും അറസ്റ്റിലാകും. കഴിഞ്ഞ ദിവസം കേസില്‍ 15 പേര്‍കൂടി അറസ്റ്റിലായിരുന്നു. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അറസ്റ്റിലായവരില്‍ നവവരനും പ്ലസ് ടു വിദ്യാര്‍ഥിയും സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ എണ്ണം ഏഴായി. പെണ്‍കുട്ടിയുടെ കാമുകന്‍ സുബിന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള പോക്‌സോ കേസാണിത്. ദളിത് പെണ്‍കുട്ടി, 18 വയസില്‍ താഴെ പ്രായമുള്ളപ്പോള്‍, മൂന്നരവര്‍ഷ കാലയളവില്‍ പീഡിപ്പിക്കപ്പെട്ടു എന്നതാണ് കേസിനെ ശ്രദ്ധേയമാക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി കാമുകനാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു പ്രതികള്‍. ശേഷം കാമുകന്റെ സുഹൃത്തുക്കള്‍, സഹപാഠികള്‍, കായിക പരിശീലകര്‍, കായിക താരങ്ങള്‍, സമീപവാസികള്‍ എന്നിവരില്‍ നിന്നാണ് പീഡനം നേരിടേണ്ടിവന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
കായികതാരം കൂടിയായ ദളിത് പെണ്‍കുട്ടിയുമായി സുബിന്‍ 13 വയസ്സു മുതല്‍ പ്രണയത്തിലായി. സ്വന്തം നഗ്‌നചിത്രങ്ങള്‍ വാട്സാപ്പിലൂടെ സുബിന്‍ പെണ്‍കുട്ടിക്ക് അയച്ചുനല്‍കുമായിരുന്നു. സുബിന്‍ പെണ്‍കുട്ടിയോട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് സുബിന്‍ ആദ്യമായി പീഡിപ്പിക്കുന്നത്. ഇരുചക്രവാഹനത്തില്‍ കയറ്റി പട്ടാപ്പകല്‍ ആളൊഴിഞ്ഞ മേഖലയിലെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. അതിന് ശേഷം അവ പ്രചരിപ്പിച്ചു. പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ സുബിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. ഇവരില്‍ നിന്നാണ് ദൃശ്യങ്ങള്‍ കൂടുതലായി പ്രചരിച്ചത്.
വി.കെ. വിനീത്, കെ. അനന്തു, എസ്. സുധി, അച്ചു ആനന്ദ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരില്‍ കഴിഞ്ഞ നവംബറില്‍ വിവാഹിതനായ ഒരാളും ഞായറാഴ്ച വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട വ്യക്തിയുമുണ്ട്. മല്ലശ്ശേരി, പത്തനംതിട്ട, കുലശേഖരപതി, വെട്ടിപ്രം മേഖലകളില്‍നിന്നുള്ളവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഷംനാദ്, അഫ്സല്‍, സഹോദരന്‍ ആഷിഖ്, നിധിന്‍ പ്രസാദ്, അഭിനവ്, കാര്‍ത്തിക്, സുധീഷ്, അപ്പു എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
ഇവരെക്കൂടാതെ റാന്നിയില്‍നിന്നും പോലീസ് ആറുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അരവിന്ദ്, അനന്ദു പ്രദീപ്, വിഷ്ണു, ദീപു പി. സുരേഷ്, ബിനു കെ. ജോസഫ്, അഭിലാഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷാ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതോടെ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ എണ്ണം ഏഴായി.
കാമുകന്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ കണ്ടവരെല്ലാം പെണ്‍കുട്ടിയുമായി സൗഹൃദം നടിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു. ലൈംഗിമായി പീഡിപ്പിച്ച സുബിന്‍ പെണ്‍കുട്ടിയെ കാഴ്ചവെക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ വീട്, സ്‌കൂള്‍ എന്നിവിടങ്ങളിലും ചുട്ടിപ്പാറയടക്കമുള്ള സ്ഥലങ്ങളിലും എത്തിച്ച് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി.
കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് അച്ചന്‍കോട്ടുമലയിലെ റബര്‍തോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തത്. ഈ ദൃശ്യങ്ങളാണ് മറ്റു പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ആയുധമാക്കി ഉപയോഗിച്ചു കൊണ്ടിരുന്നത്. സുബിന്റെ കൂട്ടുകാര്‍ സംഘം ചേര്‍ന്ന് കുട്ടിയെ അച്ചന്‍കോട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും മൊഴിയുണ്ട്.
പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് താന്‍ നേരിട്ട ക്രൂരമായ പീഡനങ്ങള്‍ കൗണ്‍സിലര്‍മാരെ കുട്ടി അറിയിച്ചത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട പൊലീസാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. പീഡനം നടന്ന സ്ഥലങ്ങളുടെ ക്രമത്തിലാണ് പുതിയ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. മൊഴികള്‍ പ്രകാരം നിയമനടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാര്‍ അറിയിച്ചു.
ഇലവുംതിട്ട സ്റ്റേഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതി സുബിന്റെ സുഹൃത്താണ് പത്തനംതിട്ടയില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍. ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള അന്വേഷണം വ്യാപകമാക്കി. സ്വന്തമായി ഫോണ്‍ ഇല്ലാത്ത കുട്ടി അച്ഛന്റെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
ശനിയാഴ്ച പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത അഫ്‌സല്‍ ഇതേ സ്റ്റേഷനില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യശ്രമക്കേസില്‍ പ്രതിയാണ്. മറ്റൊരു കേസില്‍ അറസ്റ്റിലായ കണ്ണപ്പന്‍ എന്ന സൂധീഷ് ക്രിമിനല്‍ കേസിലും നിഷാദ് എന്നു വിളിക്കുന്ന അപ്പു രണ്ട് മോഷണക്കേസുകളിലും പ്രതിയാണ്.