- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പത്തനംതിട്ട നഗരസഭയിൽ കൃത്യമായി പെൻഷൻ വാങ്ങുന്നത് 68 പരേതർ; നഗരസഭയിൽ നിന്ന് കൃത്യമായി പരേതരുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തുന്നു; ഇതു വരെയുള്ള നഷ്ടം 29 ലക്ഷം
പത്തനംതിട്ട: പരേതർ വോട്ട് ചെയ്യാൻ വരുന്നത് പല തെരഞ്ഞെടുപ്പുകളിലും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, പരേതർ പെൻഷൻ വാങ്ങി പുട്ട് അടിക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ ഒന്നുണ്ട് പത്തനംതിട്ട നഗരസഭയിൽ. ഒന്നും രണ്ടുമല്ല 68 പരേതാത്മക്കളാണ് പരലോകത്തിരുന്ന് പെൻഷൻ കൈപ്പറ്റുന്നത്. എന്തായാലും ഈ വഴിക്ക് നഗരസഭയ്ക്ക് നഷ്ടം 29.70 ലക്ഷം രൂപയാണ്.
വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയാണ് ഈ വിവരം പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ആൾ മരിച്ചു പോയി എന്നറിഞ്ഞു കൊണ്ടു തന്നെ അവരുടെ അക്കൗണ്ടിലേക്ക് പണം ഇട്ടു കൊടുക്കുകയാണ് നഗരസഭാധികൃതർ ചെയ്യുന്നത്. മരിച്ചവരുടെ ബന്ധുക്കൾ ഇത് കൃത്യമായി കൈപ്പറ്റുന്നുമുണ്ട്. വൻക്രമക്കേടാണ് ഈ വഴിക്ക് നടക്കുന്നത്. നഗരസഭാധികൃതർ, ബാങ്ക് അധികൃതർ, മരിച്ചവരുടെ ബന്ധുക്കൾ എന്നിവർ അടങ്ങിയ കോക്കസ് ആണ് തട്ടിപ്പിന് പിന്നിൽ.
പെൻഷൻ വാങ്ങുന്ന 68 പരേതാത്മാക്കളുടെ പേരും മരിച്ച തീയതിയും അവരുടെ അക്കൗണ്ടിൽ വന്നിരിക്കുന്ന പെൻഷൻ പണത്തിന്റെ കണക്കും അടങ്ങിയ ലിസ്റ്റ് റഷീദ് പുറത്തു വിട്ടു. 60,000 രൂപയ്ക്ക് മുകളിൽ വരെ തുക മരിച്ച ചിലരുടെ അക്കൗണ്ടിൽ വന്നു കിടപ്പുണ്ട്
നഗരസഭാ ജീവനക്കാരുടെ വീഴ്ച മൂലം സർക്കാർ ഫണ്ടിൽ നിന്നും 29 ലക്ഷം രൂപ നഷ്ടം. മരിച്ച വിവരം നഗരസഭ ജീവനക്കാർ അധികൃതർക്ക് റിപ്പോർട്ട് ചെയ്യാത്തത് മൂലമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. നഗരസഭയിൽ നിന്നും മരണപ്പെട്ട 68 പേരുടെ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക ഇട്ടുകൊടുത്തു. പെൻഷൻ തുക ഇട്ടുകൊടുത്ത ചില അക്കൗണ്ടിൽ നിന്നും മരിച്ച ആളുടെ ബന്ധുക്കൾ ആയിരിക്കാം പെൻഷൻ തുക തട്ടിയെടുത്തതും കാണാം. എന്തായാലും ഈ 68 പേരുടെ അക്കൗണ്ടിൽ ഇട്ടു കൊടുത്തിരിക്കുന്ന 29 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് റഷീദ് കത്തു നൽകിയിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്