- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയ പയ്യന്നൂരിലെ ഹോട്ടൽ നഗരസഭ പൂട്ടിച്ചു; പുഴുക്കളെ കണ്ടെത്തിയത് ഹോട്ടലിൽ നിന്നും പാർസലായി വാങ്ങിയ മക്രോണി നൂഡിൽസിൽ; ഹോട്ടലിൽ നിന്നും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാംപിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു
കണ്ണൂർ: ഭക്ഷണത്തൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് പയ്യന്നൂരിൽ ഹോട്ടൽ നഗരസഭ പൂട്ടിച്ചു. പയ്യന്നൂർ വെള്ളൂരിലെ ഹോട്ടലാണ് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അധികൃതർ ഇടപെട്ട് പൂട്ടിച്ചത്. വെള്ളൂർ കണിയേരി ആലിൻ കീഴിൽ ടി. പി. മൈമൂനത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ടീസ്റ്റാൾ ആണ് പൂട്ടിയിടാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയത്.
ഹോട്ടലിൽ നിന്നും പാർസലായി വാങ്ങിയ മക്രോണി നൂഡിൽസിലാണ്പുഴുക്കളെ കണ്ടെത്തിയത്. നാട്ടുകാരനായ എം വി ജിതേഷിന്റെ പരാതിയിലാണ് നടപടി. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹരിപുതിയില്ലത്ത്, പി.ലതീഷ് എന്നിവർ ഹോട്ടൽ പരിശോധിക്കുകയും ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തുകയും ചെയ്തു.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത് എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് താൽക്കാലികമായി ഹോട്ടൽ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. രണ്ടുദിവസത്തേക്കാണ് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. നിലവിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ തകരാറുകൾ പരിഹരിച്ച ശേഷം മാത്രമായിരിക്കും ഹോട്ടൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുക.
അതിനിടെ ഹോട്ടലിൽനിന്ന് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാംപിൾ ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്ന മുറയ്ക്ക് കൂടുതൽ നടപടി ഉണ്ടാകുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ