- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യല്‍ മീഡിയ താരം പീനട്ട് അണ്ണാന് പേവിഷബാധയുണ്ടെന്ന സംശയത്തില്‍ മൃഗസംരക്ഷണ വകുപ്പ് പിടിച്ചുകൊണ്ട് പോയി; റാബീസ് ടെസ്റ്റിന് ദയാവധം ചെയ്തു; അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വരെ ചര്‍ച്ചാ വിഷയം; ടെസ്റ്റ് ഫലം പുറത്ത് വന്നപ്പോള്‍ നെഗറ്റീവ്: പിന്നാലെ വിമര്‍ശനവും ദയാവധത്തിന് വിധേയമാക്കാന്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണിയും
ന്യൂയോര്‍ക്ക്: പീനട്ട് എന്ന അണ്ണാനെ അങ്ങനെ പെട്ടെന്ന് ഒന്നും ആരും മറക്കില്ല. സോഷ്യല്‍ ലോകത്ത് വളരെയധികം ആരാധകരുള്ള അണ്ണാറക്കണ്ണനായിരുന്നു പീനട്ട്. എന്നാല്‍ റാബീസ് ടെസ്റ്റിന് വേണ്ടി പീനട്ടിനെ കഴിഞ്ഞ ദിവസം ദയാവധം ചെയ്തിരുന്നു. അതിന്റെ ഫലം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. റാബീസ് ഫലം നെഗറ്റീവ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വലിയ വിമര്‍ശനങ്ങളാണ് പുറത്ത് വരുന്നത്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പോലും പീനട്ട് അണ്ണാന് പ്രചരണത്തിന്റെ ഭാഗമായിരുന്നു. പേ വിഷബാധ ആരോപിച്ചാണ് പീനട്ടിനെ റാബീസ് ടെസ്റ്റിന് വിധേയനാക്കിയത്.
ഒക്ടോബര്‍ 30നാണ് പീനട്ട് എന്ന അണ്ണാനെയും ഫ്രെഡ് എന്ന റക്കൂണിനേയും പരിസ്ഥിതി സംരക്ഷണ വകുപ്പ് ദയാവധത്തിന് വിധേയമാക്കിയത്. പെന്‍സില്‍വാനിയ അതിര്‍ത്തിയിലുള്ള മൃഗശാലയില്‍ നിന്നുള്ള റക്കൂണിനേയും മാര്‍ക്ക് ലോംഗോ എന്നയാള്‍ വളര്‍ത്തിയിരുന്ന പീനട്ട് എന്ന അണ്ണാനുമാണ് ദയാവധത്തിന് വിധേയമാക്കിയത്. സുരക്ഷിതമല്ലാത്ത രീതിയില്‍ വന്യജീവികളെ നിരന്തരം കൈകാര്യം ചെയ്യുന്നുവെന്ന പരാതികളെ തുടര്‍ന്നായിരുന്നു നടപടി.
പീനട്ട് എന്ന സമൂഹമാധ്യമങ്ങളിലെ വൈറലായ അണ്ണാനെ വളര്‍ത്തിയിരുന്ന മാര്‍ക്ക് ലോംഗോയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതില്‍ മൃഗസ്നേഹികളുടെ പ്രതിഷേധം അണപൊട്ടിയിരുന്നു. ഇതിനിടയിലാണ് പീ നട്ടിന് പേവിഷ ബാധ ഇല്ലായിരുന്നുവെന്ന സ്ഥിരീകരണം എത്തുന്നത്. പീനട്ട് ഒരാളെ കടിച്ചതായി പരാതി വന്നതിന് പിന്നാലെയാണ് അണ്ണാനെ പിടിച്ചെടുത്തത്. ഇന്‍സ്റ്റഗ്രാമിലും ടിക് ടോകിലുമായി ലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന പീനട്ടിനെ ദയാവധത്തിന് വിധേയമാക്കാന്‍ പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതിനോടകം വധഭീഷണി അടക്കമുള്ള ഉയര്‍ന്നു കഴിഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് മുറിച്ച് കടക്കുന്നതിനിടെ പരിക്കേറ്റ അണ്ണാനെ മാര്‍ക്ക് ലോംഗോ എന്ന യുവാവ് ചികിത്സിച്ച് ഭേദമാക്കിയിരുന്നു. പിന്നാലെ പീനട്ട് എന്ന് പേര് നല്കിയ അണ്ണാന് യുവാവിനൊപ്പം താമസമാക്കുകയായിരുന്നു. പല വിധ വേഷങ്ങളും അണിഞ്ഞുള്ള പീനട്ടിന്റെ കുസൃതികള്‍ ഏറെപ്പേരാണ് ഇഷ്ടപ്പെട്ടിരുന്നത്. പീനട്ടിനെ പിടിച്ചെടുത്ത നടപടിയും ദയാവധത്തിന് വിധേയമാക്കിയ നടപടിയും വലിയ രീതിയിലുള്ള വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് മൃഗസംരക്ഷണ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയുള്ള പേവിഷ ബാധ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
അണ്ണാനെ ഔദ്യോഗിക വളര്ത്തുമൃഗമാക്കാനുള്ള അനുമതി തേടിയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മൃഗസംരക്ഷണ വകുപ്പ് പീനട്ടിന് ദയാവധത്തിന് വിധേയമാക്കിയത്. ഏഴര വര്‍ഷത്തോളം പീനട്ടിനൊപ്പം ജീവിച്ചിട്ടും തനിക്ക് പേവിഷ ബാധയേറ്റിട്ടില്ലെന്നും തന്റെ വായില്‍ നിന്ന് നുരയും പതയും വരുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നുമാണ് പീനട്ടിന്റെ പരിശോധനഫലം പുറത്ത് വന്നതിന് പിന്നാലെ മാര്‍ക്ക് ലോംഗോ പ്രതികരിച്ചത്. പരിശോധനാഫലത്തോട് മൃഗസംരക്ഷണ വകുപ്പ് പ്രതികരിച്ചിട്ടില്ല. നേരത്തെ യുവാവ് അണ്ണാനെ വളര്‍ത്തുന്നതിനെതിരേയും അണ്ണാന് ആളുകളെ ആക്രമിച്ചതായും പരാതി ലഭിച്ചിരുന്നുവെന്നാണ് മൃഗസംരക്ഷണ വകുപ്പ് വിശദമാക്കിയത്.