- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണസമിതിയില്‍പ്പെട്ടവര്‍ക്ക് അതേ ബാങ്കില്‍നിന്ന് വായ്പയെടുക്കാനാവില്ലെന്ന നിയമം അട്ടിമറിച്ചു; സുരേഷും വായ്പ എടുത്തതിന് രേഖകള്‍; പെരിങ്ങമ്മല ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം അഴിമതിയില്‍ ചര്‍ച്ച തുടരാന്‍ സിപിഎം; അപേക്ഷ നല്‍കാതെയും അപേക്ഷ നല്‍കിയും ബിജെപി നേതാവ് വായ്പ എടുത്തു; പെരിങ്ങമലയില്‍ എന്തു സംഭവിക്കും?
തിരുവനന്തപുരം : പെരിങ്ങമ്മല ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം അഴിമതിയില്‍ സംഘം വൈസ് പ്രസിഡന്റും ബിജെപി ജനറല്‍ സെക്രട്ടറിയുമായ എസ് സുരേഷിനെതിരെ തെളിവുകള്‍ പുറത്തു വിട്ട് ദേശാഭിമാനി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചരണം ചൂടു പിടിക്കുമ്പോഴാണ് ഈ നീക്കം. ബിജെപിയെ പ്രതികൂട്ടിലാക്കാന്‍ ഈ ആരോപണം ഉപയോഗിക്കാനാണ് നീക്കം.
സുരേഷ് വായ്പയെടുത്ത 43 ലക്ഷംരൂപ തിരിച്ചടയ്ക്കാത്തതിന്റെ ഉത്തരവിന്റെ കോപ്പിയാണ് പുറത്തായത്. തന്റെ പേരില്‍ വായ്പയില്ലെന്ന സുരേഷിന്റെ കള്ളം ഇതോടെ വെളിച്ചത്തായി എന്ന് ദേശാഭിമാനി പറയുന്നു. 2014ലാണ് വായ്പകളെടുത്തത്. പതിനൊന്ന് വര്‍ഷത്തെ 18ശതമാനം പലിശസഹിതമാണ് തിരിച്ചടയ്ക്കാനുള്ളത്. ഭരണസമിതിയില്‍പ്പെട്ടവര്‍ക്ക് അതേ ബാങ്കില്‍നിന്ന് വായ്പയെടുക്കാനാവില്ലെന്ന നിയമം അട്ടിമറിച്ചാണ് സുരേഷ് വായ്പ തരപ്പെടുത്തിയത്. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗങ്ങളില്‍ പങ്കെടുത്തതിനും രേഖയുണ്ട്. അപേക്ഷ നല്‍കാതെയും അപേക്ഷ നല്‍കിയും പണം കൈപ്പറ്റിയെന്നും ദേശാഭിമാനി പറയുന്നു.
പ്രസിഡന്റായിരുന്ന ആര്‍എസ്എസ് മുന്‍ വിഭാഗ് ശാരീരിക് പ്രമുഖ് പത്മകുമാര്‍ 46 ലക്ഷമാണ് തിരിച്ചടയ്ക്കാനുള്ളത്. ഭരണസമിതിയിലെ 16ല്‍ ഏഴ് പേര്‍ 46 ലക്ഷം വീതവും ഒന്പത് പേര്‍ 19 ലക്ഷം വീതവും തിരിച്ചടയ്ക്കണം. ബാങ്കിന് 4.16 കോടിയുടെ നഷ്ടമാണുണ്ടാക്കിയത്. സ്ഥിരനിക്ഷേപകര്‍ക്ക് നിക്ഷേപത്തുക തിരികെ നല്‍കാതിരിക്കുക, ജനറല്‍ ലഡ്ജര്‍ കൃത്യമായി എഴുതി സൂക്ഷിക്കാതിരിക്കുക, തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പ്പകള്‍ തിരികെ ഇൗടാക്കുന്നതിന് ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്യാതിരിക്കുക, തുടങ്ങി ഒട്ടേറെ ക്രമക്കേടുകളാണ് സുരേഷ് വൈസ്പ്രസിഡന്റായ ഭരണസമിതി നടത്തിയത്.
അഴിമതി, ആസ്തിനഷ്ടം എന്നിവ സംബന്ധിച്ച പരാതിയില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. 2013ലും 2018ലും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയില്‍നിന്ന് തുക ഇൗടാക്കണമെന്നാണ് നിര്‍ദേശം. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലാസഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ 2023ലാണ് സര്‍ചാര്‍ജ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കേസില്‍ പോലീസ് ഇടപെടലിനും സിപിഎം ശ്രമം നടത്തുന്നുണ്ട്. സുരേഷ് അടക്കമുള്ളവരെ അറസ്റ്റു ചെയ്യാനാണ് നീക്കം.
ജില്ലാ ഫാം ടൂര്‍ സഹകരണസംഘത്തിലെ സാമ്പത്തികബാധ്യതകളെ തുടര്‍ന്ന്, പ്രസിഡന്റായിരുന്ന ബിജെപി നേതാവ് തിരുമല അനില്‍ ആത്മഹത്യചെയ്തതും ബിജെപി മുന്‍ വക്താവ് എം.എസ്.കുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ സഹകരണ സംഘത്തില്‍നിന്ന് വായ്പയെടുത്ത ബിജെപി നേതാക്കള്‍ തിരിച്ചടയ്ക്കാത്തതും വിവാദമായിരുന്നു. രണ്ടു സംഭവത്തിലും ബിജെപി പ്രതിക്കൂട്ടിലായിരുന്നു. ഇതിനു പിന്നാലെയാണ് ജനറല്‍ സെക്രട്ടറി ഭാരവാഹിയായിരുന്ന സംഘത്തിലെ തകര്‍ച്ചകൂടി പുറത്തുവരുന്നത്.
2013 മുതലുള്ള 18 ഭരണസമിതി അംഗങ്ങളില്‍നിന്ന് സംഘത്തിനു നഷ്ടമായ പണം തിരിച്ചുപിടിക്കാനാണ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്. സഹകരണ നിയമത്തിനും േൈബലാ വ്യവസ്ഥകള്‍ക്കും സര്‍ക്കുലറുകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച് സംഘത്തിന് 4,15,77,249 രൂപയുടെ മൂല്യശോഷണം വരുത്തിയെന്നാണ് കണ്ടെത്തല്‍. തുക നഷ്ടമായ നാള്‍ മുതല്‍ 18 ശതമാനം പലിശ ഈടാക്കാനുമാണ് ഉത്തരവ്. ബാങ്ക് പ്രസിഡന്റായിരുന്ന ആര്‍എസ്എസ് നേതാവ് ജി.പത്മകുമാര്‍ 46 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്. 2013 മുതല്‍ 2023 ജനുവരി അഞ്ച് വരെയുള്ള സഹകരണ സംഘത്തിലെ ക്രമക്കേടാണ് സഹകരണ വകുപ്പ് പരിശോധിച്ചത്.
എസ്.എസ്.ലജ്ജുമോള്‍, ആര്‍.ഗിരീഷ് കുമാര്‍, ആര്‍.ഗോപകുമാര്‍, ആര്‍.രാജേഷ് കുമാര്‍, ടി.എം.ബിന്ദുമോള്‍, ആര്‍.രേണുബാല എന്നിവരില്‍നിന്ന് 46.28 ലക്ഷം രൂപ വീതം തിരിച്ചുപിടിക്കാനും ഇല്ലെങ്കില്‍ ജപ്തിനടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.




