- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയയിലേത് കാസർകോട്ടെ കോൺഗ്രസുകാരുടെ ഹൃദയവേദന; സിബിഐയുടെ കൈയിൽ നിന്ന് സിപിഎം നേതാക്കളെ രക്ഷിച്ചെടുക്കേണ്ടത് ഇനി പഴയ ഡിസിസി പ്രസിഡന്റിന്റെ ഉത്തരവാദിത്തം; ഔദ്യോഗിക ജീവിതത്തിലും രാഷ്ട്രീയത്തിലും ശ്രീധരൻ പുലർത്തിയ സുതാര്യമായ രീതികൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി സംശയം ഉന്നയിച്ചത് വെറുതെ അല്ല; പെരിയാ കേസിലും അട്ടിമറി
കാഞ്ഞങ്ങാട്: പെരിയ കേസും അട്ടമറിക്കപ്പെട്ടേക്കും. പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം. നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾക്കുവേണ്ടി വാദിക്കുന്നത് അഡ്വ. സി.കെ. ശ്രീധരൻ. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ എറണാകുളം സിബിഐ (രണ്ട്) കോടതിയിൽ ഇദ്ദേഹം ഹാജരായി. കോൺഗ്രസിന് വേണ്ടി കേസ് വാദിച്ചിരുന്ന വക്കീലിനെയാണ് സിപിഎം രംഗത്തിറ്ക്കുന്നത്.
മുൻ കെപിസിസി. വൈസ് പ്രസിഡന്റായ സി.കെ. ശ്രീധരൻ ആഴ്ചകൾക്ക് മുൻപാണ് സിപിഎമ്മിൽ ചേർന്നത്. അതിനു ശേഷം ഇദ്ദേഹം ഏറ്റെടുക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതക കേസ് കൂടിയാണിത്. കേരളത്തിലെ പ്രധാനപ്പെട്ട ക്രിമിനൽ അഭിഭാഷകനാണ് ശ്രീധരൻ. ടി പി ചന്ദ്രശേഖരൻ കേസടക്കം വാദിച്ച അഭിഭാഷകൻ. അതുകൊണ്ടാണ് ശ്രീധരനെ സിപിഎമ്മിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ കോൺഗ്രസ് വിട്ട ശ്രീധരൻ ഇനി സിപിഎമ്മിന് വേണ്ടി കൂടുതൽ കേസുകൾ എറ്റെടുക്കും. രാഷ്ട്രീയ അക്രമ കേസുളിലും മറ്റും ഇത് സിപിഎമ്മിന് ഗുണം ചെയ്യും.
പെരിയ കേസിൽ മുൻ എംഎൽഎയും സിപിഎം. ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി. കുഞ്ഞിരാമൻ, സിപിഎം. മുൻ ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, പാർട്ടി പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, പാക്കം ലോക്കൽ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയുമായ രാഘവൻ വെളുത്തോളി, കേസിലെ ഒന്നാം പ്രതി മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം എ. പീതംബരൻ എന്നിവരുൾപ്പെടെ ഒൻപത് പ്രതികൾക്കു വേണ്ടിയാണ് സി.കെ. ശ്രീധരൻ വിചാരണക്കോടതിയിൽ ഹാജരാകുക. 24 പ്രതികളാണുള്ളത്. മറ്റ് പ്രതികൾക്കായി മൂന്ന് അഭിഭാഷകർ വാദിക്കും. ഫെബ്രുവരി രണ്ടുമുതൽ മാർച്ച് എട്ടുവരെയാണ് വിചാരണ.
2019 ഫെബ്രുവരി 17-നാണ് ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കൽ പൊലീസും പിന്നീട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചുമാണ് 14 പ്രതികളെ അറസ്റ്റുചെയ്തത്. കെ.വി. കുഞ്ഞിരാമനുൾപ്പെടെ പത്തുപേരെ അറസ്റ്റുചെയ്തത് സിബിഐയാണ്. 24 പേരിൽ കെ.വി. കുഞ്ഞിരാമനും മണികണ്ഠനും ബാലകൃഷ്ണനും രാഘവൻ വെളുത്തോളിയുമുൾപ്പെടെ എട്ടുപേർക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 16 പേർ ജയിലിലാണ്. സിബിഐ. അന്വേഷണത്തെ എതിർക്കാൻ സുപ്രീംകോടതി അഭിഭാഷകരെ നിയോഗിച്ച് ഒരു കോടി രൂപയോളമാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചിരുന്നത്.
50 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ ശ്രീധരൻ പാർട്ടി വിട്ടത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ. ശ്രീധരന്റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോഡ് പ്രകാശനം ചെയ്തിരുന്നു. കാഞ്ഞങ്ങാട് പൗരാവലി സംഘടിപ്പിച്ച സി കെ ശ്രീധരനെ ആദരിക്കുന്ന ചടങ്ങിലാണ് ആത്മകഥ 'ജീവിതം നിയമം നിലപാടുകൾ' മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തത്. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണകുറുപ്പ് പുസ്തകം ഏറ്റുവാങ്ങി.
മുഖ്യമന്ത്രി സി കെ ശ്രീധരനെ ആദരിച്ചു. ഔദ്യോഗിക ജീവിതത്തിലും , രാഷ്ട്രീയത്തിലും സി കെ ശ്രീധരൻ പുലർത്തിയ സുതാര്യമായ രീതികൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടോയെന്ന് അദ്ദേഹം ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ധാകരനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം ചേർന്ന ശേഷം അഡ്വ. സി കെ ശ്രീധരൻ. പറഞ്ഞിരുന്നു ടി പി വധക്കേസിൽ സിപിഐഎമ്മുമായി ഒത്തുകളിച്ചുവെന്ന പരാമർശത്തിനെതിരെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നത്. നോട്ടീസ് ചൊവ്വാഴ്ച അയക്കും
കാസർകോട് ചിറ്റാരിക്കലിൽ നടന്ന കോൺഗ്രസ് പൊതുയോഗത്തിലാണ് സുധാകരൻ അസത്യപരാമർശം നടത്തിയത്. അപകീർത്തികരമായ പരാമർശത്തിനെതിരെ മാനനഷ്ടക്കേസ് നൽകാനാണ് സി കെ ശ്രീധരന്റെ തീരുമാനം. കോടതി വിധി സംബന്ധിച്ച് അജ്ഞത നിറഞ്ഞ ബാലിശവും അടിസ്ഥാനരഹിതവുമായ പരാമർശം നടത്താൻ കെ സുധാകരന് മാത്രമേ കഴിയൂവെന്ന് സി കെ ശ്രീധരൻ പറഞ്ഞു.
ബിജെപി - ആർഎസ്എസ് വർഗ്ഗീയതയോട് സന്ധി ചെയ്യുന്ന കെ സുധാകരശന്റയും കോൺഗ്രസിശന്റയും നയത്തിൽ പ്രതിഷേധിച്ചാണ് അഡ്വ. സി കെ ശ്രീധരൻ കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ