- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വീട്ടുമുറ്റത്ത് കൊണ്ട് വന്ന് കടിച്ച് കൊല്ലുന്നതാണ് ജൂലിയുടെ രീതി; രണ്ട് വര്‍ഷത്തിനിടെ കൊന്നത് 9 മൂര്‍ഖന്‍ പാമ്പുകളെ; പത്താമനെ രക്ഷിച്ച് വനംവകുപ്പ്; ജൂലിയൂടെ മുന്നില്‍ പെടാതെ മൂര്‍ഖന്‍ പാമ്പുകള്‍ ജാഗ്രതൈ!
കോട്ടയം: പാമ്പുകള്‍ ജാഗ്രൈത! ജൂലിയുടെ മുന്നിപ്പെടുന്ന മൂര്‍ഖന്‍ പാമ്പുകള്‍ ജാഗ്രത പാലിക്കുക. എന്തെന്നാല്‍ ജൂലിയുടെ മുന്നില്‍ പെട്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ കൊന്നുകളിയും. ജൂലി എന്ന് പറയുന്നത് വളര്‍ത്തുനായയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ജൂലി കൊന്നത് 9 മൂര്‍ഖന്‍ പാമ്പുകളെയാണ്. പത്താമത്തെ കൊല്ലാന്‍ അവസരം ഉണ്ടായിരുന്നുങ്കെിലും വീട്ടുകാരുടെ ഇടപെടലിലൂടെ വനംവകുപ്പില്‍ നിന്ന് പരിശീലനം നേടിയ ജീവനക്കാരന്‍ രക്ഷിച്ചു.
കോട്ടയം ചാന്നാനിക്കാട് ആണ് സംഭവം. ജൂലി എന്ന് പേരായ 13 വയസുള്ള ലാബ്രഡോര്‍ നായയാണ് ഈ പാമ്പുവിരോധി. മുന്‍ ഹോമിയോ ഡിഎംഒ ഡോ പി എന്‍ രാജപ്പന്റെ വീട്ടിലെ വളര്‍ത്തുനായ ആയ ജൂലി പറമ്പില്‍ എവിടെയെങ്കിലും മൂര്‍ഖനെ കണ്ടാല്‍ പിന്നെ കൊല്ലാതെ വിടില്ലെന്നാണ് വീട്ടുകാര്‍ പ്രതികരിക്കുന്നത്. അടുത്തിടെയായി മേഖലയില്‍ മൂര്‍ഖന്റെ ശല്യം കൂടിയതായും പരാതിയുള്ളപ്പോഴാണ് ജൂലിയുടെ സാഹസികത. കഴിഞ്ഞ ദിവസം വീടിന്റെ പടിയില്‍ എത്തി പത്തി വിടര്‍ത്തി നിന്ന മൂര്‍ഖനില്‍ നിന്നാണ് പി എന്‍ രാജപ്പന്റെ ഭാര്യ രാധമ്മയെ ജൂലി രക്ഷിക്കുന്നത്. രാത്രിയില്‍ ജൂലിയുടെ കുരയ്ക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് വന്ന രാധമ്മ പൂമുഖപ്പടിയില്‍ പത്തി വീശി നിന്ന മൂര്‍ഖനെ കണ്ടിരുന്നില്ല.
എന്നാല്‍ ജൂലിയുടെ പെരുമാറ്റത്തിലെ അസ്വഭാവികതയില്‍ സംശയം തോന്നിയതിന് പിന്നാലെ നോക്കുമ്പോഴാണ് തൊട്ടുമുന്നില്‍ കിടക്കുന്ന വിഷപ്പാമ്പിനെ കാണുന്നത്. കതക് തുറന്നാല്‍ രാധമ്മ കാല്‍ വയ്ക്കുക മൂര്‍ഖന്‍ പാമ്പിന് മുകളിലേക്ക് എന്ന നിലയിലായിരുന്നു പാമ്പ് കിടന്നിരുന്നത്. നായ നിലത്ത് അടിച്ച് കുരച്ചുകൊണ്ട് നിന്നതിനാല്‍ പാമ്പിന്റെ ശ്രദ്ധ പൂര്‍ണമായും മറ്റൊരു ദിശയിലേക്കായതിനാലാണ് വീട്ടമ്മ കഷ്ടിച്ച് രക്ഷപ്പെട്ടത്. പാമ്പിനെ കണ്ട രാധമ്മ മുന്‍വാതില്‍ അടച്ച ശേഷം അടുക്കള വാതിലിലൂടെ പുറത്തിറങ്ങി അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വനം വകുപ്പില്‍ നിന്നുള്ള പാമ്പ് പിടുത്തക്കാരനായ ഇല്ലിക്കല്‍ പ്രശോഭ് എത്തി മൂര്‍ഖനെ പിടികൂടുകയായിരുന്നു.
പറമ്പില്‍ എവിടെ നിന്ന് പിടികൂടുന്ന പാമ്പിനേയും വീട്ടുമുറ്റത്ത് കൊണ്ട് വന്ന് കടിച്ച് കൊല്ലുന്നതാണ് ജൂലിയുടെ രീതിയെന്നാണ് വീട്ടുകാരുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഗ്രില്ലിന് അകത്തേക്ക് കടക്കാന്‍ പറ്റാതെ വന്നതാണ് മൂര്‍ഖന്റെ ജീവന്‍ രക്ഷിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ചാന്നാനിക്കാട് മേഖലയില്‍ അടുത്തിടെയായി പാമ്പ് ശല്യം കൂടുതലാണെന്നാണ് വനംവകുപ്പ് ജീവനക്കാരന്‍ പറയുന്നത്.
പാമ്പുകളെ കണ്ടാല്‍ ഭയക്കേണ്ട, ഉടന്‍ വനംവകുപ്പിനെ വിവരമറിയിക്കുക. സര്‍പ എന്ന മൊബൈല്‍ ആപ്പില്‍ പാമ്പിന്റെയോ മാളത്തിന്റെയോ ചിത്രങ്ങള്‍ പരിസരം ഉള്‍പ്പെടെ കിട്ടുംവിധം പകര്‍ത്തി അപ്ലോഡ് ചെയ്യുക. 25 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള റെസ്‌ക്യൂ ടീം അംഗങ്ങളില്‍ ഏറ്റവും അടുത്തുള്ളവര്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തി പാമ്പിനെ പിടിക്കും. സേവനം സൗജന്യമാണ്. ഫോണ്‍: 8943249386.