- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളജിന് നിന്ന് പറയുന്നത് യൂണിവേഴ്സിറ്റിക്ക് അയച്ചുവെന്ന്; യൂണിവേഴ്സിറ്റിയിൽ തപ്പിയപ്പോൾ കാണാനില്ല; പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ സ്വാശ്രയ പിജി കോഴ്സിന് പഠിച്ച 18 വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും കാണാനില്ലെന്ന് പരാതി
പത്തനംതിട്ട: കാതോലിക്കറ്റ് കോളജിൽ സ്വാശ്രയ പിജി കോഴ്സിന് പഠിച്ച 18 വിദ്യാർത്ഥികളുടെ എസ്എസ്എൽസി മുതലുള്ള സർട്ടിഫിക്കറ്റുകൾ നഷ്പ്പെട്ടുവെന്ന് സംശയം. രജിസ്ട്രേഷനും വേരിഫിക്കേഷനും മറ്റുമായി എംജി യൂണിവേഴ്സിറ്റിയിലേക്ക് അയച്ചുവെന്ന് കോളജ് അധികൃതർ പറയുമ്പോൾ തങ്ങളുടെ കൈവശമില്ലെന്നാണ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ളഅറിയിപ്പ്. ഇതോടെ വിദ്യാർത്ഥികളുടെ ഭാവി തുലാസിയായി.
രണ്ടു വർഷ പിജി കോഴ്സായ ഇക്കണോമെട്രിക്സ് പഠനം പൂർത്തിയാക്കി ഇറങ്ങിയ കുട്ടികളുടെ സർട്ടിഫിക്കറ്റുകളാണ് കാണാതായിയിരിക്കുന്നത്. യൂണിവേഴ്സിറ്റിക്ക് അയച്ചതിനും അത് അവിടെ ലഭിച്ചതിനുമുള്ള തെളിവുകൾ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് കോളജ് അധികൃതർ അവകാശപ്പെടുന്നത്. ആദ്യം ഈ വിവരം യൂണിവേഴ്സിറ്റി അധികൃതർ നിഷേധിച്ചുവെങ്കിലും പിന്നീട് കോളജിന്റെ പക്കൽ തെളിവുണ്ടെന്ന് വന്നതോടെ വെട്ടിലായി. രണ്ടു വർഷം മുൻപ് കോഴ്സ് പൂർത്തിയാക്കിയ ബാച്ചിന്റെ സർട്ടിഫിക്കറ്റുകളാണ് നഷ്ടമായിരിക്കുന്നത്. യൂണിവേഴ്സിറ്റിയിലേക്ക് അയച്ചതിനാൽ അത് അവിടെ കാണുമെന്നായിരുന്നു കോളജ് അധികൃതരുടെ വിശ്വാസം.
സർട്ടിഫിക്കറ്റ് നഷ്ടമായെന്ന് അറിഞ്ഞ വിദ്യാർത്ഥികൾ കോളജ് അധികൃതരെയും യൂണിവേഴ്സിറ്റിയെയും സമീപിച്ചിട്ടുണ്ട്. ഇവർ പരാതി നൽകിയതായും അറിയുന്നു. യൂണിവേഴ്സിറ്റിക്ക് കീഴിൽ നേരിട്ട് നടത്തുന്ന സ്വാശ്രയ കോഴ്സാണിത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്