- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാൾടിക്കറ്റിൽ സണ്ണിലിയോണിന്റെ ചിത്രം; കർണ്ണാടകയിൽ രാഷ്ട്രീയപ്പോര് മുറുകുന്നു; സണ്ണിയുടെ ചിത്രം ഉൾപ്പെടുത്തിയത് വിദ്യാഭ്യാസ വകുപ്പെന്ന് കോൺഗ്രസ്; ഉദ്യോഗാർത്ഥി അപ്ലോഡ് ചെയ്യുന്ന ചിത്രമാണ് നൽകുന്നതെന്ന് വകുപ്പ്; പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചത് ഭർത്താവിന്റെ സുഹൃത്തെന്ന് ഉദ്യോഗാർത്ഥി; പരാതിയിൽ അന്വേഷണം തുടങ്ങി
ബംഗളൂരു: കർണാടക അദ്ധ്യാപക പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിയുടെ അർധനഗ്‌ന ചിത്രം വന്ന സംഭവത്തിൽ കർണ്ണാടകയിൽ രാഷ്ട്രീയപ്പോര് മുറുകുന്നു.പ്രസ്തുത സംഭവം വിദ്യാഭ്യാസ വകുപ്പ് നേരെയുള്ള ആയുധമാക്കുകയാണ് കോൺഗ്രസ്.വിദ്യാഭ്യാസ വകുപ്പാണ് ചിത്രം ഹാൾ ടിക്കറ്റിൽ ഉൾപ്പെടുത്തിയെന്നാണ് കോൺഗ്രസ്സിന്റെ ആരോപണം. എന്നാൽ അങ്ങിനെയല്ലെന്നും ഉദ്യോഗാർത്ഥികൾ നൽകുന്ന പടമാണ് ഹാൾടിക്കറ്റിൽ വരുന്നതെന്നും വകുപ്പ് വിശദീകരിച്ചു.
കർണാടകയിൽ അദ്ധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാൾ ടിക്കറ്റിൽ ആണ് സണ്ണി ലിയോണിന്റെ ഫോട്ടോ പതിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരമാണ് ബോളിവുഡ് താരത്തിന്റെ ചിത്രം ആലേഖനം ചെയ്തത്. ഹാൾ ടിക്കറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി.
തന്റെ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിയുടെ ചിത്രമാണെന്നു കാട്ടി പരീക്ഷാർഥി, രുദ്രപ്പ കോളജിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ശിവമൊഗ്ഗയിലെ അദ്ധ്യാപക പോസ്റ്റിനു വേണ്ടി ചിക്മഗളൂർ ജില്ലയിലെ കൊപ്പയിൽനിന്നുള്ള യുവതിയാണ് അപേക്ഷ അയച്ചത്. യുവതിയുടെ പരാതിയെത്തുടർന്ന് കോളജിന്റെ പ്രിൻസിപ്പൽ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി.
ഉദ്യോഗാർഥിയുടെ ഫോട്ടോയ്ക്ക് പകരം ഹാൾ ടിക്കറ്റിൽ മുൻ പോൺ താരം സണ്ണി ലിയോണിന്റെ ചിത്രം അച്ചടിച്ചത് വിദ്യാഭ്യാസ വകുപ്പാണെന്ന് കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബിആർ നായിഡു ട്വീറ്റ് ചെയ്തു. നിയമസഭയ്ക്കുള്ളിൽ പോലും നീലച്ചിത്രങ്ങൾ കണ്ട പാർട്ടിയിൽനിന്ന് ഇതെല്ലാം പ്രതീക്ഷീക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ ഉദ്യോഗാർഥികൾ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ അതേപടിയാണ് ഹാൾ ടിക്കറ്റിൽ അച്ചടിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിസി നാഗേഷിന്റെ ഓഫീസ് പ്രതികരിച്ചു.ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് അയയ്ക്കുമ്പോൾ പരീക്ഷാർഥിക്കു മാത്രമായി ലഭിക്കുന്ന യൂസർ ഐഡിയും പാസ്വേർഡും ആണ് ഉപയോഗിക്കുന്നത്. അതു പുറത്ത് ആർക്കും ലഭിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു.
അതേസമയം സണ്ണി ലിയോണിന്റെ ചിത്രമായിരുന്നോ ഹാൾ ടിക്കറ്റിൽ നൽകിയതെന്ന് ഉദ്യോഗാർഥിയോട് ചോദിച്ചപ്പോൾ അവരുടെ ഭർത്താവിന്റെ സുഹൃത്താണ് വിവരങ്ങൾ അപ്ലോഡ് ചെയ്തതെന്നാണ് അവർ മറുപടി നൽകിയതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളിൽ സണ്ണിലിയോണിന്റെ പേര് ഉൾപ്പെടുന്നത്.നരത്തെ സണ്ണി ലിയോണിന്റെ ജന്മദിനമായതിൽ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് ഉത്തരക്കടലാസിൽ എഴുതിയ വിദ്യാർത്ഥിയുടെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു.പോൺ താരമായി അറിയപ്പെട്ടതിന് ശേഷം ബോളിവുഡിലേക്ക് എത്തിയ നടി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപിടി മികച്ച സിനിമകളാണ് നിലവിൽ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പലപ്പോഴും പരീക്ഷ പേപ്പറുകളിലും റാങ്ക് ലിസ്റ്റുകളിലും സണ്ണി ലിയോണിന്റെ പേര് വന്നിട്ടുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് ഹാൾടിക്കറ്റ് വിവാദത്തിലും സണ്ണി ലിയോണിന്റെ പേര് ഉൾപ്പെടുന്നത്.
ഷീറോയാണ് സണ്ണി ലിയോൺ നായികയായി എത്തുന്ന പുതിയ ചിത്രം. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. 'ഒ മൈ ഗോസ്റ്റ്' എന്ന തമിഴ് ചിത്രവും റിലീസിനൊരുങ്ങുകയാണ്. ആർ യുവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിർവഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
മറുനാടന് മലയാളി ബ്യൂറോ