- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണ ധനസഹായം; 1500 കോടി കടമെടുക്കും; സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വായ്പ എടുക്കുന്നത് ഹഡ്‌കോയില്‍ നിന്നും; തദ്ദേശ വികസന ഫണ്ടില്‍ കുറവ് വരുത്തി തിരിച്ചടവ്; ഫയല്‍ തീര്‍പ്പാക്കലിലും ഇടപെടല്‍; മന്ത്രിസഭാ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി നല്‍കി മന്ത്രിസഭാ യോഗം. ലൈഫ് പദ്ധതി പ്രകാരം, നിലവില്‍ നിര്‍മ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകള്‍ക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ കൂടുതലായി ഉള്‍പ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണ ധനസഹായം അവദിക്കുന്നതിന് 400 കോടി രൂപയും ഉള്‍പ്പെടെ ആകെ 1500 കോടി രൂപ സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ ഹഡ്‌കോയില്‍ നിന്നും KURDFC മുഖേന വായ്പയെടുക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി. 2025-26 ല്‍ 750 കോടി രൂപയും 2026-27ല്‍ 750 കോടി രൂപയും എന്ന രീതിയിലാണിത്.
വായ്പയുടെ മുതല്‍ തിരിച്ചടവ് 15 വര്‍ഷം കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും കുറവ് ചെയ്തു KURDFC മുഖേന ഹഡ്‌കോയ്ക്ക് നല്‍കും. വായ്പയുടെ പലിശ സര്‍ക്കാര്‍ ഓരോ വര്‍ഷവും ബജറ്റ് വിഹിതത്തില്‍ നിന്നും ഒടുക്കും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ലൈഫ് പദ്ധതിയിലെ മരവിപ്പ് മാറ്റുകായണ് ലക്ഷ്യം.
പട്ടിക വര്‍ഗക്കാര്‍ക്ക് ഓണസമ്മാനം
സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍ ഒഴികെ 60 വയസിനു മുകളില്‍ പ്രായമുള്ള അര്‍ഹരായ 52,864 പട്ടിക വര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം 2025-ലെ 'ഓണസമ്മാന'മായി നല്‍കും. ഈ ഇനത്തിലുള്ള ചെലവിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിത്.
തസ്തിക
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷിടുക്കും. ഈ ജില്ലകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകള്‍ ഓരോന്നു വീതം സൃഷിടിക്കും. തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളും, ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കും. ആകെ 7 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളും 6 അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളുമാണ് സൃഷ്ടിക്കുക.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതുതായി ആരംഭിച്ച 9 കെ.എസ്.ബി.സി എഫ്.എല്‍ വെയര്‍ഹൗസുകളില്‍ മേല്‍ നോട്ടത്തിനായി 3 എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, 3 പ്രിവന്റീവ് ഓഫീസര്‍, 3 സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്നീ തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് സൃഷ്ടിക്കും. കാസറഗോഡ് പെര്‍ഡാല നവജീവന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.റ്റി (ഫിസിക്‌സ്), എച്ച്.എസ്.എസ്.റ്റി (കെമിസ്ട്രി), എച്ച്.എസ്.എസ്.റ്റി (മാത്തമാറ്റിക്‌സ്) എന്നിവയില്‍ ഓരോ ജൂനിയര്‍ തസ്തിക വീതം സൃഷ്ടിക്കും. എച്ച്.എസ്.എസ്.റ്റി (ബോട്ടണി), എച്ച്.എസ്.എസ്.റ്റി (സുവോളജി) എന്നീ ജൂനിയര്‍ തസ്തികകള്‍ എച്ച്.എസ്.എസ്.റ്റിയായി അപ്‌ഗ്രേഡ് ചെയ്യും.
പുനര്‍നിയമനം
സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റ്)-ന്റെ മാനേജിംഗ് ഡയറക്ടറായി വിരമിച്ച ഐ.എച്ച്.ആര്‍.ഡി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി. സുരേഷ് കുമാറിന് പുനര്‍നിയമനം നല്‍കും.
ശമ്പളപരിഷ്‌ക്കരണം
കേരള മെഡിക്കല്‍ സര്‍വീസസ്സ് കോര്‍പറേഷനില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം 15.12.2022 തീയതി പ്രാബല്യത്തില്‍ പരിഷ്‌ക്കും.
ഫയല്‍ അദാലത്ത് പുരോഗതി വിലയിരുത്തി
സെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് 2025 ജൂലൈ 1 മുതല്‍ ആഗസ്റ്റ് 31 വരെ നടത്തുന്ന ഫയല്‍ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. ഫയല്‍ തീര്‍പ്പാക്കലില്‍ മുമ്പ് തീരുമാനിച്ച പ്രകാരം പുരോഗതി കൈവരിയ്ക്കാത്ത വകുപ്പുകളില്‍ ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിക്കു ന്നതിനായി യോഗം വിളിച്ചു ചേര്‍ക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും, സെക്രട്ടറിമാരെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.
റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ്; പദ്ധതികള്‍ അംഗീകരിച്ചു
റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പൂത്തീകരിക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിച്ചു. പൊതുമരമത്ത് വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ 3 റോഡുകള്‍, കൊല്ലം ജില്ലയിലെ 9 റോഡുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇടുക്കി വട്ടവട പഞ്ചായത്തിലെ 3 റോഡുകള്‍ എന്നീ പ്രവൃത്തികളാണ് ?അംഗീകരിച്ചത്.
അംഗീകരിച്ച പ്രവര്‍ത്തികള്‍;
പത്തനംതിട്ട
1 . കുന്നന്താനം കവിയൂര്‍ റോഡ്
2 . തിരുമാലിടക്ഷേത്രം-കാവനാല്‍കടവ് റോഡ്
3 . പാലത്തിങ്കല്‍ - ഈട്ടിക്കല്‍പ്പടി റോഡ്
കൊല്ലം
1 . പുത്തൂര്‍- ചീരങ്കാവ് റോഡ്
2 . ആറുമുറിക്കട -നെടുമണ്‍കാവ് റോഡ്
3 . എടക്കിടം-കുടവട്ടൂര്‍ റോഡ്
4. കുഴിമതിക്കാട് -പി.കെ.പി കവല -പഴങ്ങളം റോഡ്
5 . കരീപ്ര -പ്ലാക്കോട് -കടക്കോട് റോഡ്
6 . കുടവട്ടൂര്‍ -ചന്തമുക്ക്-താന്നിമുക്ക് റോഡ്
7 . വെളിയം പടിഞ്ഞാറ്റിന്‍കര -അമ്പലത്തുംകാല റോഡ്
8 . നെടുമണ്‍കാവ്-വെളിയം പടിഞ്ഞാറ്റിന്‍കര റോഡ്
9 . വെളിയം പടിഞ്ഞാറ്റിന്‍കര-വെളിയം പരുത്തിയറ റോഡ്
ഇടുക്കി
1 . കോവിലൂര്‍-വട്ടവട-ഒറ്റമരം-പഴത്തോട്ടം ജംഗ്ഷന്‍ റോഡ്
2 . പഴത്തോട്ടം ജംഗ്ഷന്‍ - ചിലന്തിയാര്‍ ജംഗ്ഷന്‍ റോഡ്
3 . ചിലന്തിയാര്‍ ജംഗ്ഷന്‍ - ചിലന്തിയാര്‍ വെള്ളച്ചാട്ടം റോഡ്
കേരള കയര്‍ തൊഴിലാളി ക്ഷേമ സെസ്സ് (ഭേദഗതി) ബില്‍ അംഗീകരിച്ചു
കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ കരട് ''കേരള കയര്‍ തൊഴിലാളി ക്ഷേമ സെസ്സ് (ഭേദഗതി) ബില്‍ 2025 അംഗീകരിച്ചു.
വിജ്ഞാന കേരളം സ്‌കില്‍ ക്യാമ്പെയിന്‍; പ്രവര്‍ത്തന രൂപരേഖ അംഗീകരിച്ചു
വിജ്ഞാന കേരളം സ്‌കില്‍ ക്യാമ്പെയിനുമായി ബന്ധപ്പെട്ട് സ്‌കില്‍ കൗണ്‍സിലുകളുടെ രൂപീകരണവും പ്രവര്‍ത്തന രൂപരേഖയും അംഗീകരിച്ചു.
സാധൂകരിച്ചു
വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണം അനുവദിച്ചുള്ള നടപടി സാധൂകരിച്ചു.
ടെണ്ടര്‍ അംഗീകരിച്ചു
തിരുവനന്തപുരം 'GENERAL-RP 2023-24 Improvements to Azhoor Perumathura road from Ch. 0/000 to 2/000 by providing BM & BC overlay'. എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട 1,76,16,660 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.