- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എങ്ങനെ സാധിക്കുന്നു സഖാവേ? ഈ കരുതൽ സ്വന്തം നാടിനോട് കാണിച്ചൂടെ; ബ്രോ, ബ്രഹ്‌മപുരത്തെ കുറിച്ചു രണ്ടുവരി'; ഷി ചിൻപിങ്ങിന് വിപ്ലവ ആശംസകൾ നേർന്ന പിണറായി വിജയന്റെ ട്വീറ്റിനും പ്രതിഷേധ പൊങ്കാല; എക്കാലത്തെയും മോശം മുഖ്യമന്ത്രിയെന്ന് കമന്റ്; ഇന്ത്യൻ പ്രദേശത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ചും സംസാരിക്കണമെന്ന് പ്രതികരണം
തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഷി ചിൻപിങിന് വിപ്ലവ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക രാഷ്ട്രീയത്തിൽ ചൈന മുഖ്യശബ്ദമായി ഉയർന്നുവരുന്നത് പ്രശംസനീയമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. എന്നാൽ മുഖ്യമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ കടുത്ത വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.
''പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിൻപിങ്ങിന് വിപ്ലവ ആശംസകൾ. ആഗോള രാഷ്ട്രീയത്തിലെ ഒരു മുഖ്യ ശബ്ദമായി ചൈന ഉയർന്നുവന്നത് പ്രശംസനീയമാണ്. കൂടുതൽ അഭിവൃദ്ധിപ്പെടാനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ആശംസകൾ'' ട്വീറ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ചൈനയിൽ പുതുചരിത്രമെഴുതി ഷി ചിൻപിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായ ഷി മൂന്നാം തവണയാണ് പ്രസിഡന്റാകുന്നത്.
ആശംസ അറിയിച്ചതിനു പിന്നാലെ, ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതു ചൂണ്ടിക്കാണിച്ച് ട്വീറ്റിനു താഴെ പ്രതിഷേധ കമന്റുകളും നിറഞ്ഞു. 'ഈ കരുതൽ സ്വന്തം നാടിനോട് കാണിച്ചൂടെ', 'ബ്രഹ്‌മപുരത്തെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വൻ വിപത്തിന് സാക്ഷിയാകും', 'ബ്രോ, ബ്രഹ്‌മപുരത്തെ കുറിച്ചു രണ്ടുവരി' എന്നിങ്ങനെ പോകുന്നു കമന്റുകൾ.
'ചൈനയിൽ ആരു വന്നാലും വന്നില്ലേലും നമുക്ക് എന്താ ഗുണം' എന്നാണ് ഒരാളുടെ ചോദ്യം. 'ചൈനീസ് പ്രസിഡന്റിന് ബെസ്റ്റ് വിഷസ് നേരുമ്പോൾ താങ്കൾക്ക് വോട്ട് ചെയ്ത് ജയിപ്പിച്ച ജനം വിഷപ്പുക ശ്വസിക്കുകയാണ്' എന്നാണ് മറ്റൊരാളുടെ കമന്റ്. 'എങ്ങനെ സാധിക്കുന്നു സഖാവേ?', 'ഈ കരുതൽ സ്വന്തം നാടിനോട് കാണിച്ചൂടെ', 'ബ്രഹ്‌മപുരത്തെ കുറിച്ചു രണ്ടുവരി' എന്നിങ്ങനെ നീളുന്നു കമന്റുകൾ.
'എന്ത് വിപ്ലവം? മുസ്ലീങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം? 2014 മുതൽ ഉയ്ഗൂർ മുസ്ലീങ്ങൾ ഷിയുടെ ചൈനയിൽ പീഡിപ്പിക്കപ്പെടുന്നു. 15000ലധികം മസ്ജിദുകൾ തകർത്തു. ആഗോള രാഷ്ട്രീയത്തിൽ ചൈനയ്ക്ക് പ്രമുഖമായ ശബ്ദമുണ്ടെന്ന് നിങ്ങൾ പറയുന്നത് ലജ്ജാകരമാണ്. ആരുടെ ശബ്ദമാണ് അവർ അടിച്ചമർത്താൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്കറിയില്ലേ?'
ഏത് തരത്തിലുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്? ഇന്ത്യൻ പ്രദേശത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കുക, ഇങ്ങനെ പോകുന്നു കമന്റുകൾ
ത്രിപുരയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പോയ പ്രതിപക്ഷ എംപിമാരുടെ സംഘത്തിന് നേരെയുണ്ടായ ബിജെപി അക്രമത്തിനെതിരെ പ്രതിഷേധിച്ചും മുഖ്യമന്ത്രി സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയും കടുത്ത വിമർശനമാണ് മുഖ്യമന്ത്രിക്ക് എതിരെ ഉയർന്നത്. ബ്രന്മപുരം മാലിന്യപ്ലാന്റിൽ തീപിടിത്തം ഉണ്ടായി വിഷപ്പുക നാടാകെ പടർന്നിട്ടും വിഷയത്തിൽ സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് നിരവധി പേർ കടുത്ത വിമർശനം ഉയർത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയ്ക്ക് താഴെയും രൂക്ഷവിമർശനമാണുള്ളത്.
പൊലീസ് നിഷ്‌ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്ഥാനത്തെ നിയമവാഴ്ച പുനഃസ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം എന്നായിരുന്നു മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിന് താഴെ നിരവധി കമന്റുകളാണ് വന്നത്. ഇയാക്ക് ഒരൽപ്പം ഉളുപ്പില്ലേ ഭഗവാനെ... ഒരു നാട് മൊത്തം വിഷം ശ്വസിക്കുന്നു.. സംഘ പരിവാറിന്റെ നെഞ്ചത് കേറാന തിരക്ക്.... എന്ന് ഒരാൾ പറയുന്നു.
മനസ്സ് ത്രിപുര വരെ പോയതല്ലേ,,,
അപ്പോൾ ത്രിപുരയിലെ ബ്രന്മപുരം മാലിന്യപ്ലാന്റിന് തീപിടിച്ച് പുകയാൻ തുടങ്ങിയിട്ട് 9 ദിവസമായന്ന്,,,,, വിഷവായൂ,,,,,
ആ മുഖ്യമന്ത്രിയെ കാണുവാണങ്കിൽ ഇതും കൂടി ഒന്ന് സൂചിപ്പിക്കാൻ പറയണം,,,,
ത്രിപുരയിലെ കൊച്ചിക്കാർക്ക് അങ്ങനെ തന്നെ വരണം,,,
പാടത്തും വരമ്പത്തും കൂലി കൊടുക്കുന്നത് ത്രിപുരക്കാർക്കും അറിയാമെന്ന് തോന്നുന്നു.,,,,,??? എന്നാണ് മറ്റൊരു കമന്റ്.
ജനങ്ങളുടെ നികുതിപ്പണം എടുത്ത് കുടുംബസമേതം യൂറോപ്പിൽ പോയി മാലിന്യ സംസ്‌ക്കരണം പഠിച്ചതല്ലേ..എന്നിട്ട് എന്തായി, ജനത്തിന്റെ അത്രയും പണം പോയി, നാട്ടുകാരുടെ കാശിന് കുടുംബം അടിച്ചു പൊളിക്കുകയും ചെയ്തത് മാത്രം മിച്ചം.
10 ലക്ഷം ജനം 10 ദിവസമായി വിഷപ്പുക ശ്വസിക്കുന്നു. ഒരു തലമുറയെ തന്നെ ഇല്ലാതാക്കുകയാണ് ഈ നശിച്ച ഭരണകൂടം. ജനങ്ങളുടെ പണം കൊണ്ട് നാട് ചുറ്റി വന്നിട്ട് ഇപ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുന്നു.
ഒന്നിനും ഒരു മറുപടി ഇല്ല. എന്ന് തീരും ഈ ദുരന്തം എന്ന് പോലും അറിയില്ല. കേരള ഹൈക്കോടതി ആണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഇതുപോലൊരു നാറിയ ഭരണം കേരളം കണ്ടിട്ടില്ല. ഇതുപോലൊരു മോശം ഭരണാധികാരി കേരളം ഭരിച്ചിട്ടുമില്ല..
ഈ മൊതല് മുഖ്യമന്ത്രി ആയില്ലായിരുന്നു എങ്കിൽ വലിയ സംഭവം ആണെന്ന് ജനം ഇപ്പോഴും വിചാരിച്ചിരുന്നേനെ.. ഇങ്ങനെ പോകുന്നു കമന്റുകൾ.
അവിടുത്തെ കാര്യങ്ങൾ ഒക്കെ ദേശീയ നേതാക്കൾ നോക്കും താങ്കൾ ഭരിക്കുന്ന കേരളത്തിൽ കൊച്ചി നഗരത്തെ അതീവ ഗുരുതരമായ മലിന വായു വിഴുങ്ങിയിട്ട് ഇത്രയും ദിവസങ്ങൾ ആയിട്ട് ഉത്തരവാദിത്തം ഉള്ള ഒരു നടപടി അല്ലെങ്കിൽ പ്രസ്താവന നിങ്ങൾ ഇറക്കിയോ? നിങ്ങളുടെ സഖാവിന്റെ മരുമോൻ കോടികൾ ലാഭിക്കാൻ കാണിച്ച ഈ ഹീന കൃത്യത്തിന് നിങ്ങൾ നിങ്ങളുടെ മകൾക്ക് വേണ്ടി കാണിച്ച അഴിമതികളെക്കാൾ തീവ്രത കൂടുതലാണ് ീ െഈ നാടിനോട് കുറച്ചെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ കുറച്ചെങ്കിലും കമ്മ്യൂണിസം ഉള്ളിൽ ബാക്കിയുണ്ടെങ്കിൽ നടപടി എടുക്ക് എന്നിട്ട് വലിയ ഡയലോഗ് അടിക്ക്
നല്ല കാലത്ത് അവിടെ മറ്റുള്ളവർക്ക് ഒരു കൊടി കുത്താൻ പോലും അനുവാദം ഇല്ലായിരുന്നു.. ഇപ്പോ തിരിച്ചു അവർ ചെയ്യുമ്പോൾ ഇങ്ങനെ കരയാതെ.. ഇവിടത്തെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തൂ.. സ്വപ്നക്കെതിരെ മാനനഷ്ടത്തിന് കേസ് രജിസ്റ്റർ ചെയ്യു.. ഇങ്ങനെ പോകുന്നു കമന്റുകൾ.
മുഖ്യമന്ത്രിയുടെ കുറിപ്പിന് പിന്നിൽ നിറയുന്നത് അത്രയും ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും, വിഷപ്പുകയും പരിഹരിക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെട്ടതിലുള്ള ജനങ്ങളുടെ അമർഷവും വേദനയുമാണ്.
കണ്ണൂർ പാർട്ടി ഗ്രാമങ്ങളിൽ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കാൻ അനുമതി കൊടുക്കാത്ത താങ്കൾ തന്നെ ഇത് പറയണം,,,ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയേ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന കമ്മ്യുണിസ്റ്റ് വരട്ടു തന്ത്രം നിർത്തിയാൽ അന്യ സംസ്ഥാനങ്ങളിൽ മാന്യതയുടെ രീതി അവരും പിന്തുടരും,,,ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടെ സാറേ,,,നാളെ ഡൽഹിയിലെ വല്ല്യ ഓഫീസിൽ പോലും ചിലപ്പോ പോകാൻ പറ്റിയില്ല എന്നും വരാം,,,കേരളത്തിൽ കിടന്ന് കമ്മി ജിഹാദികൾ ആർഎസ്എസ് ബിജെപി സംഘ പരിവാർ എന്നൊക്കെ പറഞ്ഞ് താണ്ഡവം ആടുമ്പോൾ അങ്ങ് വടക്കുള്ളവർക്കും ചിലതൊക്കെ തോന്നും,,, ഒരു കമന്റിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ