- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജനസമ്പർക്കത്തെ പരിഹസിച്ചവർ ഇന്ന് അതേവഴിയേ! ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ; ടോക്കൺ ഏർപ്പെടുത്തി കൊണ്ട് ജനങ്ങളെ കാണൽ; ജനസമ്പർക്ക പരിപാടിയിൽ ഒറ്റ ദിവസം മുഖ്യമന്ത്രിക്ക് ലഭിച്ചത് 550 പരാതികൾ; ആലുവയിലെ ക്രൂരതയിൽ മൗനം തുടരുന്നു
കണ്ണൂർ: ആലുവയിൽ അഞ്ചുവയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമടത്ത് ജനസമ്പർക്കപരിപാടിയുടെ തിരക്ക്. ആലുവയിൽ അഭ്യന്തര വകുപ്പിനും പൊലിസിനും അതീവഗുരുതരമായ വീഴ്ചയുണ്ടായെന്ന വിമർശനം ഉയരുന്നതിനിടെയാണ് സ്വന്തം മണ്ഡലത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ജനസമ്പർക്കപരിപാടി നടത്തിയത്.
നേരത്തെ ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയെ അപഹസിച്ചു കൊണ്ടു അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും ഇടതുപാർട്ടികളും ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത് മുഖ്യമന്ത്രിയല്ല ഉദ്യോഗസ്ഥരാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഭരണം കൃത്യമായി നടക്കാത്തതിനാലാണ് ജനങ്ങൾക്ക് പരാതികൾ കൂടിയതെന്നായിരുന്നു വാദം. എന്നാൽ ഉമ്മൻ ചാണ്ടിയുടെ മരണാനന്തരം ലഭിച്ച വൻജന സ്വീകാര്യതയും പിൻതുണയുമാണ് നേരത്തെ പേരിനു മാത്രം മണ്ഡലത്തിൽ വരുമ്പോൾ ജനങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രിയെ മാറ്റിചിന്തിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുംമറ്റു ജീവനക്കാരും കൈക്കാര്യം ചെയ്തുവന്നിരുന്ന പരാതികളാണ് ജൂലായ് 30ന് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി നേരിട്ടുവാങ്ങിയത്.ഇതിൽ പലരോടും പരാതികളുടെ വിശദാംശങ്ങൾ ചോദിച്ചറിയാൻ സമയം ചെലവഴിക്കുകയുംചെയ്തു. നേരത്തെ മുഖ്യമന്ത്രിമണ്ഡലത്തിൽ എത്തുന്ന വേളയിൽ ഒരുമണിക്കൂർ മാത്രമാണ് പരാതികൾ സ്വീകരിച്ചത്. എന്നാലിപ്പോൾ മൂന്നുമണിക്കൂറോളമായി അതു ഉയർത്തുകയുംചെയ്തു. പിണറായി കൺവെൻഷ സെന്ററിൽ നിന്നാണ്
മുഖ്യമന്ത്രി പിണറായി വിജയൻ പൊതു ജനങ്ങളിൽ നിന്നും പരാതികളും നിവേദനങ്ങളും സ്വീകരിച്ചത്. പിണറായി കൺവെൻഷൻ സെന്ററിലെ ധർമ്മടം മണ്ഡലം എം എൽ എ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പരാതി സ്വീകരിക്കൽ.മൊത്തം 550 പരാതികളാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് നിവേദനങ്ങൾ നൽകി. രാവിലെ 9.30ന് ആരംഭിച്ച പരാതി സ്വീകരിക്കൽ ഉച്ചക്ക് 12.30 വരെ നീണ്ടു.
ടോക്കൺ ഏർപ്പെടുത്തിയായിരുന്നു നടപടിക്രമങ്ങൾ. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, അഡീഷണൽ െ്രെപവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്‌കർ എന്നിവരും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ടായിരുന്നു. വൈവിധ്യമാർന്ന നിരവധി വിഷയങ്ങളാണ് പരാതിക്കാർ ഉന്നയിച്ചത്. പരാതികൾ പരിശോധിച്ച് സത്വര നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനിടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കൗമാര പ്രതിഭകളെ മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെന്ററിൽ അനുമോദിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച പെരളശ്ശേരി എ കെ ജി സ്മാരക ജി എച്ച് എസ്, പിണറായി എ കെ ജി മെമോറിയൽ ജി എച്ച് എസ് എന്നിവിടങ്ങളിലെ ഒമ്പത് കുട്ടികളെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർക്കർ പേന നൽകി ഞായറാഴ്‌ച്ച രാവിലെ ഒൻപതരയ്ക്ക് അനുമോദിച്ചത്. പാർക്കർ പേനകളാണ് മുഖ്യമന്ത്രി കുട്ടികൾക്ക് നൽകിയത്.
ദേശീയ റോൾപ്ലെ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പെരളശ്ശേരി എ കെ ജി സ്മാരക ജി എച്ച് എസ് എസിലെ എൻ എസ് ദീപ്ത, ഗസൻ ഫാബിയോ, കെ നന്മ, എസ് ശ്രീദ , അമൃത് കിരൺ എന്നിവരെയും പിണറായി എ കെ ജി മെമോറിയൽ ജി എച്ച് എസ് എസിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 1200 മാർക്ക് നേടിയ വേദ പ്രവീൺ, ഇതേ സ്‌കൂളിൽ നിന്ന് ദേശിയ ചെസ്സ് മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഇ ടി സ്വരൂപ, ദേശീയ യോഗ ഒളിംപ്യാഡിൽ പങ്കെടുത്ത പി അനഘ ,സംസ്ഥാന പവർ ലിഫ്റ്റിംഗിൽ വെങ്കല മെഡൽ നേടിയ ടി കെ അനുവിന്ദ് എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങിയത്.
പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഏവരെയും അഭിനന്ദിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. കൂടുതൽ മികവിലേക്കെത്താൻ സർക്കാരിന്റെ പിന്തുണയും അദ്ദേഹം കുട്ടികൾക്ക് വാഗ്ദാനം ചെയ്തു. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചതോടെയാണ് ഇവിടെ എത്തിയതെന്നും അംഗീകാരം ലഭിച്ചത് വിദ്യാർത്ഥികൾക്ക് പ്രചോദനമായെന്നും പിണറായി സ്‌കൂൾ പ്രിൻസിപ്പൽ ആർ ഉഷ നന്ദിനി പറഞ്ഞു.