- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ സന്ദർശനത്തിന് പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും ദോഹയിൽ; വിമാനത്താവളത്തിൽ സ്വീകരിച്ചത് ഖത്തർ അംബാസഡർ ഡോ. ദീപക് മിത്തൽ; രണ്ടര മണിക്കൂർ ഖത്തറിൽ താങ്ങിയ ശേഷം നോർവെയിലേക്ക് വിമാനം കയറി; ഇംഗ്ലണ്ട്, വെയ്ൽസ് എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം ഈമാസം 13ന് മടങ്ങിയെത്തും
ദോഹ: യൂറോപ്യൻ സന്ദർശനത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘവും രണ്ടര മണിക്കൂറോളം ഖത്തറിൽ ചെലവഴിച്ചു. ഇന്ന് പുലർച്ചെ മൂന്നേ മുക്കാലിന് കൊച്ചിയിൽ നിന്നും പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ദോഹയിലെത്തുകയായിരുന്നു. ഖത്തർ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനുമുണ്ട്.
കൊച്ചിയിൽ നിന്നും ഖത്തർ വഴി നോർവേയിലേക്ക് പോകുന്ന മുഖ്യമന്ത്രി തുടർന്ന് ഇംഗ്ലണ്ട്, വെയ്ൽസ് എന്നിവിടങ്ങളും സന്ദർശിക്കും. ഇംഗ്ലണ്ടിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജും സംഘത്തിൽ ചേരും. രണ്ടു ദിവസം മുമ്പ് യൂറോപ്പിലേക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രിയും സംഘവും കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് യാത്ര നീട്ടിയത്.
കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തശേഷം കണ്ണൂരിൽനിന്നു മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയിരുന്നു. രണ്ടാംഘട്ട പര്യടനത്തിൽ ഉൾപ്പെട്ടിരുന്ന നോർവേയിലേക്കാണ് യാത്ര തിരിക്കുന്ന്ത. അഞ്ചു മുതൽ ഏഴുവരെ നോർവേയിലും ഒമ്പതു മുതൽ 12 വരെ യു.കെ.യിലുമാണ് സന്ദർശനം നേത്തെ നിശ്ചയിച്ചിരുന്നത്. ഇര് ഒരു ദിവസം കൂടി നീട്ടിയേക്കും. ഫിൻലൻഡിലേക്കുള്ള യാത്രയിൽ വിദ്യാഭ്യാസ മോഡൽ പഠനത്തിനായിരുന്നു ഈ യാത്രയിലൂടെ ലക്ഷ്യമിട്ടത്. യുകെയിൽ നിന്ന് നോർവ്വയിലേക്കും മുഖ്യമന്ത്രി പോകുമെന്ന സൂചനയുണ്ട്.
ഒക്ടോബർ ഒന്നിനാണ് പോകാനിരുന്നത്. എന്നാൽ കോടിയേരിയുടെ രോഗാവസ്ഥ പരിഗണിച്ച് യാത്ര നീട്ടി. വേണ്ടെന്ന് വച്ചുവെന്ന തരത്തിലാണ് വാർത്ത വന്നത്. കോടിയേരിയുടെ മരണമായതു കൊണ്ട് തന്നെ ഉടൻ പോകില്ലെന്നും കരുതി. എന്നാൽ വിദേശത്തെ കൂടിയാലോചനകൾ അടിയന്തരമാണെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. ഇതോടെ ഫിൻലൻഡ് ഒഴിവാക്കി മറ്റിടങ്ങളിലേക്ക് പോകാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ കുടുംബം അനുഗമിക്കുന്നുണ്ടോ എ്ന് വ്യക്തമല്ല. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് വിവരം.
നോർവേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യൻ സമയം വൈകീട്ട് ആറോടെ സംഘം നോർവേയിലെത്തും. നോർവേയ്ക്ക് പിന്നാലെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കുമെന്നും സൂചനയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദർശനം. ഇത് ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്.
നോർവേ സന്ദർശനത്തിൽ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകുക. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ നോർവീജിയൻ മാതൃകകളും പരിചയപ്പെടും. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹിമാൻ എന്നിവരും നോർവേയിൽ എത്തുന്നുണ്ട്. ഇംഗ്ലണ്ടിലേക്കും വെയ്ൽസിലേക്കും ആരോഗ്യമന്ത്രി വീണാ ജോർജും പോകുന്നുണ്ട്. വെയ്ൽസിലെ ആരോഗ്യ മേഖലയെ കുറിച്ച് മനസ്സിലാക്കുകയാണ് യാത്ര കൊണ്ട് ഉദേശിക്കുന്നത്.
മറുനാടന്‍ ഡെസ്‌ക്