ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ തേങ്ങി ബ്രിട്ടൻ. ഇന്ത്യൻ സമയം വൈകുന്നേരം 11 മണിയോടയാണ് രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നത്. മരണം സ്ഥിരീകരിച്ചു കഴിഞ്ഞതോടെ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിച്ച് 'ലണ്ടൻ ബ്രിജ് ഇസ് ഡൗൺ' എന്ന് അറിയിച്ചു. 1960ൽ തന്നെ ഇതുമായി ബന്ധപ്പെട്ട് മാർഗരേഖ തയാറാക്കിയിരുന്നു. ഇത് അനുസരിച്ചാണ് അങ്ങനെ അറിയിപ്പു നൽകിയത്.

തുടർന്ന് യുകെയിൽ എല്ലായിടത്തും പതാക താഴ്‌ത്തിക്കെട്ടി. ബക്കിങ്ങാം കൊട്ടാരത്തിന്റെ വെബ്‌സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകണമെന്നുണ് അനുശാചിക്കുന്നത്. യുകെയുടെ ദേശീയ മാധ്യമമായ ബിബിസി (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) വഴിയാണ് വിവരങ്ങൾ പുറത്തുവന്നത്. ബക്കിങ്ങാം കൊട്ടാരത്തിനു പുറത്തും മരണവിവരം പ്രദർശിപ്പിക്കും.

വെസ്റ്റ്മിനിസ്റ്റർ ഹാളിലായിരിക്കും സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നത്. മരണശേഷം നാലു ദിവസം കഴിഞ്ഞായിരിക്കും ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു ഭൗതിക ശരീരം വെസ്റ്റ് മിനിസ്റ്റർ ഹാളിലെത്തിക്കുന്നത്. ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി നാലു ദിവസം ഇവിടെ ഭൗതിക ശരീരം സൂക്ഷിക്കും. വിൻഡ്‌സർ കോട്ടയിൽ ഭർത്താവ് ഫിലിപ് രാജകുമാരനെയും പിതാവ് ജോർജ് ആറാമനെയും അടക്കം ചെയ്തിരിക്കുന്നതിനു സമീപത്തായിരിക്കും എലിസബത്ത് രാജ്ഞിയെയും അടക്കം ചെയ്യുക.

ബക്കിങ്ങാം കൊട്ടാരത്തിനു പുറത്തെവിടെയെങ്കിലുമാണു മരണം സംഭവിക്കുന്നതെങ്കിൽ പാലിക്കേണ്ട നടപടിക്രമങ്ങളും രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ബാൽമോറലിലെ വസതിയിലാണ് നിലവിൽ രാജ്ഞിയുള്ളത്. രാജ്ഞിയുടെ മരണത്തിനുശേഷം മകൻ ചാൾസ് ആയിരിക്കും അടുത്ത രാജാവായി അധികാരമേൽക്കുക. ചാൾസ് രാജകുമാരന്റെ സ്ഥാനാരോഹണ നടപടികളുടെ വിവരവും രേഖപ്പെടുത്തിയിട്ടുണ്ട്. മരണം സംഭവിച്ചു പിറ്റേദിവസം സെന്റ് ജെയിംസ് കൊട്ടാരത്തിൽ വച്ചായിരിക്കും ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടാകുന്നത്.

അതേലമയം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടനും അവിടുത്തെ ജനങ്ങൾക്കും പ്രചോദനാത്മക നേതൃത്വം നൽകാൻ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തിൽ ദുഃഖിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തു.

2015-ലെയും 2018-ലെയും യു.കെ. സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും മോദി ട്വീറ്റിൽ പരാമർശിച്ചു. രാജ്ഞിയുടെ സൗഹാർദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചകളിലൊന്നിൽ, മഹാത്മാ ഗാന്ധി വിവാഹവേളയിൽ സമ്മാനിച്ച കൈത്തൂവാല രാജ്ഞി തന്നെ കാണിച്ചുതന്ന കാര്യവും മോദി അനുസ്മരിച്ചു.