ന്യൂഡൽഹി: പാക്കിസ്ഥാനുമായി 1947 ൽ കാശ്മീർ സംബന്ധിച്ച ആദ്യ തർക്കമുണ്ടായ ശ്രീനഗറിലെ പ്രദേശത്ത് കഴിഞ്ഞ മാസം 27 ന് നടന്ന ഒരു സെനിക ചടങ്ങിൽ പങ്കെടുത്തുകൊണ്ട് രാജ്യത്തിന്റെ പ്രതിരോധമന്ത്രി പറഞ്ഞ വാക്കുകൾ മറ്റൊരു സർജിക്കൽ സ്‌ട്രൈക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.പാക്കിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ജിൽജിത്തും ബാൽചിത്സ്ഥാനും ഇന്ത്യ പിടിച്ചെടുക്കുമെന്നായിരുന്നു രാജ് നാഥ് സിങ്ങിന്റെ വാക്കുകൾ.സാധാരണ ഗതിയിൽ രാജ്യങ്ങൾ തമ്മിലുള്ള ഇത്തരം വൈകാരിക വിഷയങ്ങളിൽ പ്രതിരോധ മന്ത്രി വ്യക്തമായ കൂടിയാലോചനകളില്ലാതെ ഇത്തരത്തിൽ അഭിപ്രായം പറയാറില്ല എന്നുള്ളതാണ് വസ്തുത.എന്നാൽ രാജ് നാഥ് സിങ്ങിന്റെ വാക്കുകളിൽ അത്തരത്തിലല്ല ചിന്തിക്കാൻ കഴിയുക.അതിനോട് കൂട്ടിവായ്ക്കാൻ മറ്റ് വസ്തുതകളും ഏറെയാണ്.

രണ്ട് രാജ്യങ്ങൾ തമ്മിൽ തർക്കത്തിലുള്ള പ്രദേശത്തെ കുറിച്ച് ഇത്രമേൽ സെൻസിറ്റീവായ ഒരു പ്രസ്താവന രാജ് നാഥ് സിങ്ങിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെങ്കിൽ അതിലെ അണിയറ നീക്കങ്ങളെ കുറിച്ചാണ് ആദ്യം ചർച്ച ചെയ്യേണ്ടത്.ഇത്തരത്തിലൊരു പ്രസ്തആവന തന്നെ അതും ശ്രീനഗറിലെ സൈനിക പരിപാടിയിൽ അദ്ദേഹം നടത്തണമെങ്കിൽ അത് മോദി-അതമിത് ഷാ കൂട്ടുകെട്ടിന്റെ കൂടി അറിവോടെയാകുമെന്നുള്ളത് വ്യക്തം.അത്തരിത്തിൽ ഇവർ മൂവരും ചേർന്നുകൊണ്ട് പാക്ക് അധീന ഇന്ത്യൻ പ്രദേശങ്ങൾ തിരികെ പിടക്കാനുള്ളൊരു മാസ്സീവ് പ്ലാനാണോ സൈനിക മേധാവികളുടെ കൂടി കൂടിയാലോചനകൾ വഴി അണിയറയിൽ തയ്യാറാവുന്നതെന്നുപോലും ഈ പരാമർശത്തെ വ്യാഖ്യാനിക്കാനാകും.

അത്തരത്തിൽ സൈനിക മേധാവികളുടെ കൂടി കൂടിയാലോചനകൾ കൂടി ഇക്കാര്യത്തിലുണ്ടെന്നുള്ള തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന വന്നതിന് ശേഷം ഏതാണ്ട് ഒരു മാസം പിന്നിടുമ്പോൾ നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി നടത്തിയ സൈന്യത്തിന്റെ ഔദ്യോഗികമായ വാക്കെന്ന് വിശേഷിപ്പിക്കാവുന്ന സമാനമായ പരാമർശമാണ് ഇതിനൊപ്പം കൂട്ടിവായിക്കാനാവുക.രാജ്യം ആവശ്യപ്പെട്ടാൽ ഏത് പ്രദേശവും തിരിച്ചുപിടിക്കാൻ സൈന്യം തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.പാക്ക് അധീന കശ്മീരിലെ ഇന്ത്യക്ക് അവകാശപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ഇന്ത്യാ ഗവൺമെന്റ് ആവശ്യപ്പെട്ടാൽ അതിന് സൈന്യം തയ്യാറാണെന്നും ജനറൽ ദ്വിവേദി തന്റെ വാക്കുകളിലൂടെ വ്യക്തമായി പറയുന്നു.

ഇത്തരത്തിലൊരു പ്രസ്ഥാവന സൈന്യം ഒരിക്കലും വെറും വാക്കായി പറയില്ല എന്നത് വസ്തുതയാണ്.അത് തന്നെയാണ് പാക്കിസ്ഥാൻ കൈവശപ്പെടുത്തിവെച്ചിരിക്കുന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള പദ്ധതികൾക്ക് സൈന്യവും സർക്കാരും ചേർന്ന് വ്യക്തമായ രൂപം നൽകി വരുന്നു എന്നുള്ളതിന്റെ കാതലും.ഇക്കാര്യത്തിൽ സജ്ജമാണെന്ന് സൈന്യം പറയുന്നുണ്ടെങ്കിൽ ഇന്ത്യൻ സൈന്യത്തിന്റെ വാക്കുകളെ മറ്റൊരു ബൃഹത്തായ പാക്കിസ്ഥാൻ ആക്രമണത്തിന്റെ സൂചനയായി തന്നെ വേണം കണക്കാക്കാൻ.ഈ രണ്ട് പ്രസ്താവനകളും മാധ്യമങ്ങളിലടക്കം വന്നിട്ടും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടാവാത്തതും ശ്രദ്ധേയമാണ്.

മറ്റൊരു സർജ്ജിക്കൽ സ്‌ട്രൈക്കിനാണ് ഇന്ത്യ പദ്ധതിയിടുന്നതെങ്കിൽ അത് കശ്മീരിലാവുമ്പോൾ മറ്റൊരു കാര്യം എടുത്ത് പറയേണ്ടതുണ്ട്.കശ്മീർ പഴയ കശ്മീരല്ല ഇപ്പോൾ.തീവ്രവാദികളുടെ വിളനിലമായി അറിയപ്പെട്ടിരുന്ന പ്രദേശമിപ്പോൾ ഏറെക്കുറെ ശാന്തമാണ്.ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതോടെ സ്ഥിതി പാടെ മാറിയിരിക്കുന്നു.ഇതും സൈന്യത്തിന് എളുപ്പത്തിൽ കശ്മീർ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ നടത്താൻ ഇന്ന് സഹായകരമായി മാറും.സൈനിക നീക്കങ്ങളടക്കം നടത്താൻ കശ്മീർ ഇന്ന് സദാ സജ്ജമായി മാറിയിരിക്കുന്നു.ഇത്തരത്തിലുള്ള അനുകൂല ഘടകങ്ങൾക്കിടയിൽ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയും സൈന്യവും തങ്ങൾ തയ്യാറാണെന്ന് അറിയിക്കുമ്പോൾ തീർച്ചയായും നമുക്ക് ഉറപ്പിക്കാം അണിയറയിൽ തയ്യാറാവുന്നത് വ്യക്തവും ചടുലവുമായ പാക്ക് ആക്രമണ പദ്ധതികൾ തന്നെയാവും എന്ന്.