- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസ് മേധാവിയ്ക്കുണ്ടായിരുന്നത് കടുത്ത അതൃപ്തി; ഇന്റലിജന്‍സ് സംവിധാനത്തെ തകര്‍ക്കുമെന്ന് എഡിജിപി വിജയന്; സമാന്തര രഹസ്യാന്വേഷണത്തിന്റെ പോരായ്മകള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി എഡിജിപി മനോജ് എബ്രഹാം; ഒടുവില്‍ 'അജിത് സേന' ഇല്ലാതെയായി; 40 പോലീസുകാര്‍ പഴയ ലാവണത്തിലേക്ക്
തിരുവനന്തപുരം: ഡിജിപി അറിയാതെ 4 മാസം മുന്‍പ് അന്നത്തെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ പൊലീസില്‍ രൂപീകരിച്ച സമാന്തര ഇന്റലിജന്‍സ് സംവിധാനം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പിരിച്ചുവിട്ടുമ്പോള്‍ പോലീസ് ഇന്റലിജന്‍സിന് കരുത്ത് കൂടും. ഇന്റലിജന്‍സ് മേധാവി പി വിജയനും ഈ സംവിധാനം പാടില്ലെന്ന നിലപാടിലായിരുന്നു. പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബും ഇതിന് എതിരായിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നീക്കത്തെ അംഗീകരിച്ചു. ഇതോടെയാണ് സമാന്തര ഇന്റലിജന്‍സ് സംവിധാനം വേണ്ടെന്ന് വച്ചത്.
സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചും ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണു തനിക്കുമാത്രം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 20 പൊലീസ് ജില്ലകളിലായി 40 പേരെ അജിത്കുമാര്‍ നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചത്. ജില്ലാ കമാന്‍ഡ് സെന്ററുകളില്‍നിന്നു വിവരങ്ങള്‍ എഡിജിപിയുടെ ഓഫിസിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനായിരുന്നു ഉത്തരവ്. ഇതോടെ പോലീസ് ഇന്റലിജന്‍സിന് കരുത്ത് കുറഞ്ഞു. എസ്പിമാരുടെയും കമ്മിഷണര്‍മാരുടെയും ഓഫിസുകളിലാണു നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചതെങ്കിലും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത് എഡിജിപിക്കായിരുന്നു.
ഇക്കാര്യത്തില്‍ എസ് പിമാര്‍ക്ക് പോലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇവര്‍. 40 പേരില്‍ 10 പേര്‍ എസ്‌ഐമാരും 5 പേര്‍ എഎസ് ഐമാരും ബാക്കിയുള്ളവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ്. ഇവരില്‍ നിന്നുള്ള വിവരാവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രവര്‍ത്തിച്ചത്. അന്‍വര്‍ വിവാദത്തില്‍ എഡിജിപി കുടുങ്ങിയപ്പോള്‍ ഈ സമാന്തര ഇന്റലിജന്‍സ് സംവിധാനവും വിവാദത്തിലായി. ഫോണ്‍ ചോര്‍ത്തലില്‍ അടക്കം ആരോപണം എത്തി.
സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 40 പേരും അടിയന്തരമായി മാതൃയൂണിറ്റുകളില്‍ പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ മനോജ് ഏബ്രഹാം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് എല്ലാവരും മടങ്ങി. സമാന്തര ഇന്റലിജന്‍സിനെതിരെ സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് കടുത്ത പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മുഖ്യമന്ത്രിയും മാറ്റത്തിന് നിര്‍ദ്ദേശിച്ചത്. ഇന്റലിജന്‍സിന്റെ ശക്തിക്ഷയവും തീരുമാനങ്ങള്‍ക്ക് കാരണമായി.
എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളിന്മേല്‍ എസ്‌ഐടി നടത്തുന്ന അന്വേഷണത്തിന് സമാന്തരമായി നിയമപരമല്ലാത്ത അന്വേഷണം നടക്കുന്നെന്ന ഗുരുതര ആരോപണവുമായി പി.വി. അന്‍വര്‍ എം.എല്‍.എ രംഗത്തു വന്നിരുന്നു. തനിക്ക് ലഭിച്ച തെളിവുകള്‍ എവിടെനിന്ന് കിട്ടിയെന്ന് കണ്ടെത്താനാണ് സമാന്തര അന്വേഷണം നടത്തുന്നതെന്നും പോലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ച് അജിത് കുമാറാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.