- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രമുഖ നടന്മാര്ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ വൈരാഗ്യം; യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതി: നടി സ്വാസിക, ബീനാ ആന്റണി ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കെതിരെ കേസ്
സ്വാസിക, ബീന ആന്റണി അടക്കം 3 പേർക്കെതിരെ കേസ്
കൊച്ചി: യൂട്യൂബ് ചാനലുകളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പ്രമുഖ നടി സ്വാസികയടക്കം മൂന്നു പേര്‍ക്കെതിരെ കേസ്. ആലുവ സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയിലാണ് സിനിമാ താരങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.
നടിയുടെ പരാതിയില്‍ ബീന ആന്റണി ഒന്നാംപ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമര്‍ശം നടത്തിയെന്നാണ് നടിയുടെ പരാതി. ബീനാ ആന്റണിയും ഭര്‍ത്താവ് മനോജും തങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പരാതിക്കാരിക്കെതിരെ വീഡിയോ ചെയ്തിരുന്നു. നടി സ്വാസിക നല്കിയ ചില അഭിമുഖങ്ങളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഈ നടിക്കെതിരെ പരോക്ഷമായി സംസാരിച്ചിരുന്നു. ഇതാണ് പരാതിക്ക് ആധാരം.
സിനിമ മേഖലയിലെ ജയസൂര്യ അടക്കം പ്രമുഖ നടന്മാരാര്ക്കെതിരെ ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെയാണ് സ്വാസികയും ബീനാ ആന്റണിയും ഭര്‍ത്താവ് മനോജും ശബ്ദം ഉയര്‍ത്തിയത്. പ്രമുഖ നടന്മാര്ക്കെതിരെ ആരോപണം ഉയര്‍ത്തി ഇവര്‍ സാമൂഹിക മാധ്യങ്ങളില്‍ നിരവധി അഭിമുഖങ്ങളും നല്‍കിയിരുന്നു. ഇതിനെതിരെയാണ് നടിമാര്‍ ശബ്ദം ഉയര്‍ത്തിയത്. എന്നാല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മൂവര്‍ക്കുമെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി നല്‍കുക ആയിരുന്നു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മൂവര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരെ പരാതിക്കാരിയായ നടി ആരോപണം ഉന്നയിച്ചിരുന്നു. ഇവരുടെ പരാതിയില്‍ നടന്മാര്ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് ഈ നടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ബിനാ ആന്റണിയും മനോജും സ്വാസികയും രംഗത്തെത്തിയത്.
പരാതിക്കാരിയായ നടിക്കെതിരെ പോക്സോ കേസില്‍ ബന്ധു പരാതി നല്‍കിയിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നും ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും ആരോപിച്ച് നടിക്കെതിരെ ബാലചന്ദ്രമേനോനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.