- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാറിന് തുടര്‍ച്ചയായി തകരാർ സംഭവിക്കുന്നു; 'ഇന്നോവ ക്രിസ്റ്റ' മാറ്റി പകരം വാങ്ങാൻ അനുമതി; പോലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന് ഇനി പുതിയ കാർ; അതും ഫുള്‍ ഓപ്ഷൻ തന്നെ വാങ്ങണമെന്ന് ഉത്തരവ്; മന്ത്രിസഭാ യോഗത്തിൽ തീരുമാനം; സാമ്പത്തിക പ്രതിസന്ധിക്കിടെ ആവശ്യമില്ലാത്ത ധൂർത്ത്; എല്ലാം വഴങ്ങി ധനവകുപ്പും; സർക്കാർ നടപടി വിവാദത്തിലാകുമ്പോൾ!
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്നതിനിടെ അനാവശ്യമായി പണം ധൂർത്തടിക്കുകയാണ് ഭരണാധികാരികൾ. സാധാരണക്കാരൻ ഒരു ദിവസം കഴിഞ്ഞുപോകുന്നതിന്റെ ബുദ്ധിമുട്ട് പോലും മനസിലാക്കാതെയാണ് അധികൃതർ ഓരോ ചെലവുകളും ഉണ്ടാക്കിവെയ്ക്കുന്നത്. അതിൽ ഏറ്റവും ഒടുവിലായി എടുത്ത തീരുമാനമാണ് ഏവരെയും ഞെട്ടിച്ചത്.
പോലീസ് കംപ്ലയിൻ്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ മോഹനന് പുതിയ കാർ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നു. ആദ്യം പുതിയ കാറ് വാങ്ങുന്നതിനെ ധനവകുപ്പ് എതിർത്തിരുന്നു. പക്ഷെ ഇപ്പോൾ അതിന് വഴങ്ങിയിരിക്കുകയാണ്. എന്തായാലും സർക്കാരിന്റെ പുതിയ നടപടി വിവാദത്തിൽ ആയിരിക്കുകയാണ്.
ഒരു ലക്ഷം കിലോമീറ്റർ മാത്രം ഓടിയ വണ്ടി മാറ്റേണ്ടന്ന നിലപാടായിരുന്നു വകുപ്പിന് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് 30 ലക്ഷം രൂപയുള്ള പുതിയ വാഹനത്തിന് അനുമതി നൽകിയിരിക്കുന്നത്. പോലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന് പുതിയ കാര്‍ വാങ്ങുന്നതിന് ധനവകുപ്പിന്‍റെ എതിര്‍പ്പ് മറികടന്ന് 30 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. പുതിയ കാര്‍ വാങ്ങുന്നതിനായാണ് 30,37,736 രൂപ അനുവദിച്ചുകൊണ്ട് മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്.
മന്ത്രിസഭാ യോഗത്തിന്‍റെ കുറിപ്പും പുറത്തുവന്നു. നിലവിൽ പോലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാൻ ഉപയോഗിക്കുന്ന കാര്‍ മാറ്റേണ്ടതില്ലെന്നായിരുന്നു ധനവകുപ്പിന്‍റെ നിലപാട്. ഒരു ലക്ഷം കിലോമീറ്റര്‍ മാത്രം ഓടി കാറായതിനാൽ മാറ്റേണ്ടതില്ലെന്നും ധനവകുപ്പ് നിലപാട് എടുത്തു. പക്ഷെ, മുഖ്യമന്ത്രി ഇടപെട്ടതോടെ ധനവകുപ്പ് വഴങ്ങുകയായിരുന്നു.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുതന്നതിനിടെയാണ് വെറും ഒരു ലക്ഷം കിലോമീറ്റര്‍ മാത്രം ഓടിയ കാര്‍ മാറ്റി പോലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാന് പുതിയ കാര്‍ വാങ്ങാൻ സര്‍ക്കാര്‍ 30 ലക്ഷം അനുവദിച്ചത്. 2017 മോഡൽ ഇന്നോവ ക്രിസ്റ്റ കാറാണ് ഇപ്പോള്‍ പോലീസ് കംപ്ലയിന്‍റ് അതോറിറ്റി ചെയര്‍മാൻ ഉപയോഗിക്കുന്നതും ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയ ഈ വാഹനം ഇടക്കിടെ കേടാവുന്നുവെന്നും ചൂണ്ടികാണിച്ചാണ് തുക അനുവദിച്ചത്. ടയോട്ട ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) ZX (O) ഫുള്‍ ഓപ്ഷൻ കാര്‍ വാങ്ങുന്നതിനാണ് 30,37,736 തുക അനുവദിച്ചതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നു.
നിലവിൽ ഉപയോഗിക്കുന്ന വാഹനം ആറു വര്‍ഷത്തിനിടയിൽ 1,05,000 കിലോമീറ്ററാണ് ഓടിയിട്ടുള്ളതെന്നും തുടര്‍ച്ചയായ തകരാറുകള്‍ വരുന്നതിനാൽ അറ്റകുറ്റപണികള്‍ വേണ്ടി വരുന്നുവെന്നും ചെയര്‍മാൻ അറിയിച്ചതായി സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് മന്ത്രിസഭാ യോഗത്തിൽ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നത്.
കാറിന് തുടര്‍ച്ചയായി തകരാറും അറ്റകുറ്റപ്പണിയും ഉണ്ടാകുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ടെന്ന വിവരം പൊലീസ് മേധാവി സർക്കാറിന് കൈമാറിയിരുന്നു. തുടർന്നാണ് വിഷയം മന്ത്രിസഭ യോഗം ചർച്ച ചെയ്ത് ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) ഫുള്‍ ഓപ്ഷൻ കാര്‍ വാങ്ങാൻ തുക അനുവദിച്ചതെന്നാണ് ഉത്തരവിൽ പറയുന്നത്. നിലവിലെ വാഹനം ആറു വര്‍ഷത്തിനിടയിൽ 1,05,000 കിലോമീറ്ററാണ് ഓടിയത്. നിലവിലെ കാര്‍ മാറ്റേണ്ടെന്ന ധനവകുപ്പ് നിലപാട് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിച്ചാണ് അനുമതി നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.