- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പവിത്രനെതിരെ റെയില്‍വെ പോലീസ് അന്വേഷണം ആരംഭിച്ചു; സംഭവത്തില്‍ ദുരൂഹത നീക്കാന്‍ ശാസ്ത്രീയ അന്വേഷണം നടത്തും; മദ്യലഹരിയില്‍ ആയിരുന്നില്ലെന്ന് പവിത്രന്; കണ്ണൂരിലെ അത്ഭുതകരമായ രക്ഷപ്പെടല്‍ വിവാദത്തിലേക്ക്?
ട്രെയിനടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പവിത്രനെതിരെ റെയില്‍വെ പോലീസ് അന്വേഷണം
കണ്ണൂര്‍: കണ്ണൂരില്‍ മധ്യവയസ്‌ക്കന്‍ ട്രെയിനിനു അടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിലെ ദുരുഹത നീക്കാന്‍ റെയില്‍വെ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണിത്. അപകട ദൃശ്യത്തിന്റെ വീഡിയോ ഷൂട്ട് ചെയ്തതാണ് ഇതുമൊബൈലില്‍ ചിത്രികരിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെയും അന്വേഷണം നടത്തിവരുന്നുണ്ട്.
സാധാരണമായി ഇത്തരം അപകടങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഇതു പൂര്‍ണ്ണമായും ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതാണോയെന്നാണ് സംശയിക്കുന്നത്. ഇപ്പുറത്തെ ട്രാക്കില്‍ നിന്ന് വൈഡ് ആംഗിളാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സാധാരണയായി റീല്‍സ് ചിത്രീകരിക്കുന്നവരുടെ രീതിയാണിതെന്ന് പൊലിസ് പറയുന്നു.
എന്നാല്‍ താന്‍ മദ്യപിച്ചതിനാലാണ് ട്രെയിനില്‍ അടിയില്‍പ്പെട്ടതെന്ന ചേരണം തള്ളി അത്ഭുതകരമായി രക്ഷപ്പെട്ട പവിത്രന്‍' രംഗത്തെത്തി.താന്‍ മദ്യപിച്ചാണ് റെയില്‍വെ ട്രാക്കിലൂടെ നടന്ന തെന്ന പ്രചരണം തെറ്റാണെന്നും ഇദ്ദേഹം പന്യേ ന്‍പാറയിലെ വീട്ടില്‍ നിന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോഴും സംഭവിച്ചത് എന്തെന്ന് ഓര്‍ക്കുമ്പോള്‍ ഭയപ്പാട് മാറാതെ നില്‍ക്കുകയാണ് താന്നെന്ന് പവിത്രനെന്ന മധ്യവയസ്‌ക്കന്‍ പറയുന്നു. ഇതിനിടെയാണ് സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ തലവേദനയായി മാറിയത്.
ഒരു നിമിഷം പതറിയിരുന്നുവെങ്കില്‍ തീര്‍ന്നേനെയെന്നാണ് ഇദ്ദേഹം പറയുന്നത്. തിിങ്കളാഴ്ച്ച വൈകിട്ട് പന്നേന്‍പാറക്കടുത്ത് റെയില്‍ പാളത്തിലൂടെ നടന്നു പോകവേയാണ് ട്രെയിനിനടിയില്‍ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. എടക്കാടിനടുത്ത സ്വകാര്യ സ്‌കൂള്‍ ബസ് ജീവനക്കാരനും കണ്ണൂര്‍ ചിറക്കല്‍ കുന്നാവിനടുത്ത് താമസക്കാരനുമായ പവിത്രനാണ് നിമിഷ നേരത്തിലുണ്ടായ അഭ്യാസ പ്രകടനത്തിലൂടെ ജീവന്‍ തിരികെ ലഭിച്ചത്.
ഉച്ചയോടെ ജോലി കഴിഞ്ഞ് കണ്ണൂരില്‍ നിന്ന് റെയില്‍ പാളം വഴി വീട്ടിലേക്ക് ഫോണില്‍ സംസാരിച്ച് നടന്നു വരവേയാണ് ട്രെയിനിനു മുന്നില്‍ പെട്ടത്. ഒരു നിമിഷം സ്തബ്ദനായ പവിത്രന്‍ പാളത്തില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. ഈ ഒരു നിമിഷത്തെ തോന്നലാണ് പവിത്രന് ജീവന്‍ തിരിച്ചു ലഭിക്കാന്‍ കാരണമായത്. തിങ്കളാഴച്ച രാത്രിയോടെയാണ് തന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വിവരം പവിത്രന്‍ അറിഞ്ഞത്. ദിവസവും ജോലി കഴിഞ്ഞ് പാളത്തില്‍ കൂടെയാണ് കളരി അഭ്യാസി കൂടിയായ പവിത്രന്‍ വീട്ടിലേക്ക് വരാറുള്ളത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്