- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവര്‍ഷം പിറക്കുമ്പോള്‍ ഇവരെല്ലാം പുതിയ പദവികളില്‍; പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി; നാല് ഐപിഎസുകാരെ ഐജിമാരായി ഉയര്‍ത്തി; രാജ്പാല്‍ മീണ ഉത്തരമേഖല ഐജി; ജി സ്പര്‍ജന്‍ കുമാര്‍ ഇന്റലിജന്‍സ് ഐജി; അഞ്ചുപേര്‍ക്ക് ഡിഐജിമാരായി പ്രമോഷന്‍; സ്ഥാനക്കയറ്റവും മാറ്റങ്ങളും ഇങ്ങനെ
പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. 2007 ബാച്ചിലെ നാല് ഐപിഎസ് ഉദ്യോഗസ്ഥരെ ഐജി ഗ്രേഡിലേക്ക് ഉയര്‍ത്തി. ദേബേഷ് കുമാര്‍ ബെഹ്ര, ഉമ, രാജ്പാല്‍ മീണ, ജയനാഥ് എന്നിവരെയാണ് ഐജി കേഡറിലേക്ക് ഉയര്‍ത്തിയത്. രാജ്പാല്‍ മീണ വടക്കന്‍ മേഖല ഐജിയായിരിക്കും. ജയനാഥിന് മനുഷ്യാവകാശ കമ്മീഷന്‍ ഐജിയായാണ് പ്രമോഷന്‍. എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചാണ് ഈ നിയമനം.
മൂന്നുഐജിമാര്‍ക്ക് സ്ഥാനമാറ്റമുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറിനെ ഇന്റലിജന്‍സ് ഐജിയായി മാറ്റി. ആഭ്യന്തര സുരക്ഷയുടെ അധിക ചുമതലയും ഉണ്ടായിരിക്കും. വടക്കന്‍ മേഖല ഐജി കെ സേതുരാമനെ കേരള പൊലീസ് അക്കാദമി ഡയറക്ടറായി മാറ്റി നിയമിച്ചു. ഇന്റലിജന്‍സ് ഐജി കല്‍രാജ് മഹേഷ് കുമാറിനെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയായി മാറ്റി.
2011 ബാച്ചിലെ അഞ്ച്് ഐപിഎസ് ഓഫീസര്‍മാര്‍ക്ക് ഡിഐജിമാരായി പ്രമോഷന്‍ കിട്ടി. യതീഷ് ചന്ദ്ര, ഹരിശങ്കര്‍, കാര്‍ത്തിക്.കെ, പ്രതീഷ് കുമാര്‍, നാരായണന്‍ ടി എന്നിവര്‍ക്കാണ് ഡിഐജി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം.
യതീഷ് ചന്ദ്രയെ കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചു. ഹരിശങ്കര്‍ തൃശൂര്‍ റേഞ്ചിലും, കാര്‍ത്തിക് കെ വിജിലന്‍സിലും ആയിരിക്കും. നാരാണന്‍ ടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിഐജിയായിരിക്കും.
ഇതുകൂടാതെ അഡ്മിനിസ്‌ട്രേഷന്‍ ഡിഐജി എ്‌സ് സതീഷ് ബിനോയെ എറണാകുളം റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍.
സീനീയര്‍ ടൈം സ്‌കെയിലിലേക്ക് അശ്വതി ജിജി, ഷഹന്‍ഷാ കെ എസ്, യോഗേഷ് മാണ്ഡയ്യ, മോഹിത് റാവത് എന്നിവര്‍ക്ക് പ്രമോഷന്‍ നല്‍കി.
ഇവരടക്കം 20 ഓളം പേരെയാണ് മാറ്റി നിയമിച്ചത്. തീരദേശ പൊലീസ് എഐജി ജി പൂങ്കുഴലി ഇനി പഴ്‌സോണല്‍ എഐജിയായിരിക്കും. കൊല്ലം പൊലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണ്‍ ആണ് പുതിയ തീരദേശ പൊലീസ് എഐജി.