- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയെന്ന്; നാലു പേർക്കെതിരേ വനംവകുപ്പ് കേസ് എടുത്തുവെന്ന് രഹസ്യ വിവരം; നിഷേധിച്ച് പച്ചക്കാനം ഫോറസ്റ്റ് അധികൃതർ
പത്തനംതിട്ട: അതീവ സുരക്ഷാമേഖലയായ പൊന്നമ്പല മേട്ടിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് നാലു പേർക്കെതിരേ വനംവകുപ്പ് കേസെടുത്തുവെന്ന് രഹസ്യ വിവരം. പൊലീസ് ഇക്കാര്യം സമ്മതിക്കുമ്പോൾ അങ്ങനെ ഒരു സംഭവമില്ല എന്ന് നിഷേധിച്ച് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ.
ശബരിമലയിലെ മേൽശാന്തിയുടെ സഹായി എന്ന് പറയപ്പെടുന്ന ഒരാളും മറ്റു ചിലരുമാണ് ഇവിടെ പൂജ നടത്തിയത് എന്നാണ് വിവരം. ഒരാഴ്ച മുമ്പാണ് സംഭവം. പൊന്നമ്പലമേട് നിയന്ത്രിത വനമേഖല അല്ലെങ്കിലും അവിടേക്ക് അനുവാദമില്ലാതെ കടന്നു പോകാൻ കഴിയില്ല. ഇതിനിടെയാണ് നാലംഗ സംഘം ഇവിടെ കയറി പൂജ നടത്തിയതായി പറയുന്നത്.
മൂഴിയാർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് പ്രദേശം. ഇങ്ങനെ ഒരു സംഭവം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അവർ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് നാലു പേർക്കെതിരേ അതിക്രമിച്ച് കയറിയതിന് കേസെടുത്തുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, മറുനാടൻ പച്ചക്കാനത്ത് ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് ഇതേപ്പറ്റി അറിവില്ലെന്ന വിവരമാണ് ലഭിച്ചത്.
പൂജ നടത്തിയതായി പറയുന്ന ശബരിമല മേൽശാന്തിയുടെ സഹായി എന്ന് അറിയപ്പെടുന്നയാൾ മുൻപും വിവാദ നായകനാണ്. അനധികൃതമായി വാഹനത്തിൽ ബോർഡ് സ്ഥാപിച്ച് വിവാദത്തിൽപ്പെട്ടയാളാണ് ഇദ്ദേഹം. മകരവിളക്ക് ദിവസം ജ്യോതി തെളിക്കുന്ന സ്ഥലമാണ് പൊന്നമ്പല മേട്. ഇവിടെ ആദിവാസികളും മറ്റും താമസിക്കുന്നുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്